ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 June 2022

താരാ കുല ദീക്ഷാ ക്രമം

താരാ കുല ദീക്ഷാ ക്രമം

ശാക്തതന്ത്രത്തിൽ പ്രധാനമായ മൂന്ന് ക്രമങ്ങളിൽ ഒന്നാണു താരാ ക്രമം. ഇന്നു ഭാരത്തിൽ ചുരുക്കും ചിലയിടത്തു മാത്രമേ താരാ കുലം നിലനിൽക്കുന്നുള്ളു. ഇന്ന് കൂടുതലും ബുദ്ധിസ്റ്റുകളും, തിബറ്റിലേ വജ്രായനികളും, ജൈന ദിഗംബരൻമാരുമാണു താരാംബയെ ഉപാസിച്ചു പോരുന്നത്. ശ്യാമതാരാ മന്ത്രമാണു അവർ കൂടുതലും ഉപയോഗിക്കുന്നത്. ബുദ്ധ ക്രമത്തിൽ 21 താരാ ഉപാസന പറയുന്നുണ്ട്. തന്ത്ര ശാസ്ത്ര ഗ്രന്ഥങ്ങളിൽ വളരെ പ്രകീർത്തിക്കപ്പെടുന്ന ദേവതയാണു താരാ, ഒരുപാടു രഹസ്യ ക്രമങ്ങൾ താരാ പദ്ദതിയിലുണ്ട്. ദശമഹാവിദ്യയിലേ രണ്ടാമത്ത് മഹാവിദ്യയാണു, താര. ഓംങ്കാരത്തിൻ്റെ പര്യായമാണ് മാ താര. പ്രണവ മന്ത്രത്തിനു അഞ്ച് വിഭാഗമുണ്ട് അതു പോലേ താരാ മന്ത്രത്തിനു അഞ്ചു ബീജങ്ങളുമുണ്ട്. താരക ബ്രഹ്മമായ താരയേ ഉപാസിക്കുന്നവർക്കു ധർമ്മാർത്ഥ കാമ മോക്ഷങ്ങളും സകല സിദ്ധികളും ലഭിക്കുന്നതാണു, താരാ പൂജ തികച്ചും നിഗൂഢ പദ്ദതിയാണു ഉഗ്ര വാമക്രമത്തിലും, വജ്രായന ക്രമം, അഘോര ക്രമത്തിലുമാണു പൂജകൾ പറഞ്ഞിരിക്കുന്നതു. താരാ കുല ദീക്ഷയിൽ ശ്മശാന സാധന നിർബന്ധമായി പറയുന്നുണ്ട്.

'ബൃഹത് നീല' തന്ത്രമനുസരിച്ചു താരയുടെ ഉത്ഭവം മഹാകാളിയിൽ നിന്നുമാണു. പഞ്ചശൂന്യങ്ങളിൽ അമ്മ വസിക്കുന്നു, ശത്രുനാശകയും അനന്തശക്തിയുള്ളവളും, ഉപാസകൻ്റെ ഭൗതിക സുഖഭോഗങ്ങളിൽ നിന്നുള്ള ബന്ധനത്തെ തൻ്റെ ആയുധമായ കത്രിക കൊണ്ടു മുറിച്ചു കളഞ്ഞു ഉപാസകനെ പരമ പദത്തിൽ എത്തിക്കുന്നവളുമാണ് അമ്മ. 

വസിഷ്ഠ മുനിയും ശ്രീരാമനും താരയുടെ സ്പതാക്ഷര മന്ത്രമാണു ഉപാസിച്ചിരുന്നത്. ശ്രീരാമൻ താരയുടെ അംശമായി പറയുന്നു (താരകാ മന്ത്രം) ബലരാമൻ താരയുടെ പഞ്ചാക്ഷര മന്ത്രാപസകനായിരുന്നു, പരമ പൂജയീനനായ 'വാമഖേഭ ബാബ' താരാ ദേവിയുടെ ഉപാസകനായിരുന്നു അദ്ദേഹത്തിനു താര പ്രത്യക്ഷമായിരുന്നു, മഹാ ചീന ക്രമമാണു താരാ ഉപാസനാ പദ്ദതി ഇതിനെ ചീനാചാരമെന്നും വിളിക്കും, ഷടാമ്നായ പൂജയാണു ദേവിക്കു എറ്റവും വിശേഷം..

താരാ ദിക്ഷാ ക്രമം...

സ്പർശ താര.
ചിന്താമണി താര
സിദ്ധ ജട 
ഉഗ്രതാര (പൂർണ്ണാഭിഷേകം നാമകരണം )
ഹംസ താര
നിർവ്വാണ താര
മഹാ നീല സരസ്വതി
നീല ശാംബവി
ഇതിനിടയിൽ ദശമഹാവിദ്യ കൊടുക്കുന്ന ക്രമവുമുണ്ടു സമ്പ്രദായമനുസരിച്ചു മാറ്റം വരും

ഭൈരവൻ 
അക്ഷോഭ്യ ശിവൻ
(ബംഗാൾ ക്രമത്തിൽ സദ്യാ ജാത മഹാകാലൻ ആണു വരുന്നതു )
ഗുരുപാദുകാ

ഗണേശൻ

ഉച്ഛിഷ്ട ഗണപതി
ആമനായം
നീലകണ്ഡ മുഖം (അധോ മുഖം)

അംഗ വിദ്യ

വടുക ഭൈരവൻ
വിജയൻ
അഗ്നി
അഗ്നി വേതാളം
ചണ്ഡ കണ്ഡാ
പഞ്ചഷോടാ
മന്മധൻ
സോമൻ
കുല്ലുകാ
ആദ്രവടി
രകതചാമുണ്ഡാ
ശിവ അഷ്ടാക്ഷരി
അഘോരൻ
പാശുപതാസ്ത്രം
സുദർശനം
ജയ ദുർഗ്ഗാ

ഉപാംഗ വിദ്യ

അമോഘഫലപ്രദ യക്ഷി
പത്മാവതി
ഉത്പതാംബ
ബൗധനാഥൻ
പാർശ്വനാഥൻ
കാളി
പ്രത്യുംഗിരാ
നാരസിംഹി
അഷ്ട ഭൈരവൻ
പഞ്ച കല്പദ്രുമം
നിത്യ ക്രീന
രാജവശ്യ മന്ത്രം
ഘടഗ വിദ്യ
ധനുർ വിദ്യ
ശസ്ത്ര വിദ്യ
അഗ്നി ജല സ്തംഭന മന്ത്രം
12 ഭയ ഹരണ മന്ത്രം
ഗായത്രി


No comments:

Post a Comment