അസം
3. കാമാഖ്യാ ദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
അസം ഗുവാഹത്തി കാമഗിരിയിലാണ് ക്ഷേത്രം. 51 ശക്തി പീഠങ്ങളില്‍ ഏറ്റവും ശക്തിയുള്ള ദേവി ഇവിടെയാണ് എന്നാണ് വിശ്വാസം. ഗുവാഹത്തിക്ക് സമീപം നിലാച്ചല്‍ കുന്നിലാണ് ക്ഷേത്രം നില്‍ക്കുന്നത്. ശ്രീകോവിലില്‍ വിഗ്രഹമില്ല. പകരം, ദേവിയുടെ യോനിയെ പ്രതിനിധാനം ചെയ്യുന്ന പാറയാണ് ആരാധിക്കുന്നത്. ഇതില്‍ നിന്ന് ഒഴുകുന്ന നീരുറവയ്ക്ക് അത്ഭുതകരമായ ഗുണങ്ങളുണ്ടെന്നാണ് വിശ്വാസം. പതിനാറാം നൂറ്റാണ്ടില്‍ ആണ് കാമാഖ്യാക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്.
മൂന്ന് ദിവസത്തെ അമ്പുവച്ചി മേളയാണ് പ്രധാന ഉത്സവം. നവംബര്‍ മുല് മാര്‍ച്ച് മാസം വരെയുള്ള കാലയളവില്‍ സന്ദര്‍ശനം നടത്താന്‍ ഉചിതമായ സമയമാണ്.
ഗുവാഹത്തിയാണ് അടുത്തുള്ള വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും .
No comments:
Post a Comment