കര്‍ണാടക
40. ചാമുണ്ഡേശ്വരി ദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
കര്‍ണാടകയിലെ മൈസൂരിലാണ് ക്ഷേത്രം. കാല ഭൈരവനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. മൈസൂരിന്റെ പ്രാന്തപ്രദേശത്തുള്ള മനോഹരമായ ചാമുണ്ഡി കുന്നുകളിലാണ് ചാമുണ്ഡേശ്വരി ശക്തി പീഠം.ശക്തരായ അസുരന്മാരായ ശുംഭ, നിശുംഭന്‍ എന്നിവരുടെ സേനാനായകന്മാരായ ചന്ദ, മുണ്ട എന്നിവരെ പരാജയപ്പെടുത്തിയതിനാലാണ് ചാമുണ്ഡി ദേവിക്ക് ഈ പേര് ലഭിച്ചത്. മൈസൂര്‍ രാജകുടുംബത്തിന്റെ രക്ഷാകര്‍തൃത്വത്തിലാണ് ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. നല്ല ആരോഗ്യത്തിനും സന്താനങ്ങളുടെ ജനനത്തിനുമായി ആരാധിക്കപ്പെടുന്ന ഏഴ് അമ്മ ദേവതകളുടെ കൂട്ടമായ സപ്തമാതൃകകളിലൊന്നാണ് ദേവി ചാമുണ്ഡി.
ദസറയാണ് ക്ഷേത്രത്തിലെ ഉത്സവം.
വര്‍ഷം മുഴുവനും, പ്രത്യേകിച്ച് ഒക്ടോബറാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.
160 കിലോമീറ്റര്‍ അകലെയുള്ള ബംഗളൂരുവാണ് തൊട്ടടുത്തുളള വിമാനത്താവളം. മൈസൂരാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍.
No comments:
Post a Comment