ബ്രഹ്മസൂത്ര നിധാനം:
ഇന്ദ്രാദി ദേവതകൾ താരകാസുര നിഗ്രഹത്തിനായി കുമാരസ്വാമി (ബാലഗുരു)വായ ശ്രീ സുബ്രഹ്മണ്യ സ്വാമിയെ ജനിപ്പിക്കുന്നതിനായ് ശ്രീ പരമശിവനോട് അപേക്ഷിച്ചതനുസരിച്ച് അദ്ദേഹം ശ്രീ പാർവ്വതിയുമായി കാമകേളി ചെയ്തു കൊണ്ടിരുന്നപ്പോൾ സ്രവിച്ച ഇന്ദ്രിയം വഹിച്ചു കൊള്ളുന്നതിനായി അഗ്നിയോട് ദേവേന്ദ്രിയാദികൾ അരുൾ ചെയ്തു.
എന്നാൽ അദ്ദേഹത്തിന് അതിനെ ഭരിക്കുന്നതിന് ത്രാണിയില്ലാത്തതിനാൽ ഭൂമിയിൽ ഉപേക്ഷിച്ചു കളഞ്ഞു.
ഭൂമിയിൽ അന്നു വ്യാപിച്ച ശ്രീപരമശിവന്റെ ഇന്ദ്രിയമായ ബീജമാണ് ബാലരസമെന്ന് സിദ്ധവൈദ്യ യോഗികൾ പരാമർശിക്കുന്നു.
ശിവബീജമായ ബല രസഗുണം?
പടിഞ്ഞാറേ ദിക്കിലൊഴിച്ചുള്ള മറ്റു മൂന്നു ദിക്കുകളിലും വ്യാപിച്ച രസം നല്ലതല്ല.
എന്നാൽ പടിഞ്ഞാറേ ദിക്കിൽ വീണ രസമാണ് സകല കാര്യങ്ങൾക്കും ഉപയോഗിക്കേണ്ടതെന്നും സിദ്ധ യോഗികൾ അവകാശപ്പെടുന്നു.
ശിവബീജം, സൂതരാജൻ, പാരദം, രസേന്ദ്രൻ, പാദരസം, ഇത്യാദി നാമങ്ങളെക്കൊണ്ട് അറിയുന്ന രസം ഭൂമിയിൽ നിന്നും കുഴിച്ചെടുക്കുന്ന ഒരു ധാതുവാകുന്നു.
വിളയുന്ന സ്ഥലത്തിന്റെ ഭേദം കൊണ്ട് രസം വെളുത്തതും, ചുവന്നും, മഞ്ഞളിച്ചും, കറുത്തും, ഇങ്ങനെ നാലു പ്രകാരത്തിൽ ഉണ്ട്.
ഇവയിൽ വെളുത്തത് ബ്രാഹ്മണ ജാതിയും.
ചുവന്നതു ക്ഷത്രിയ ജാതിയും.
മഞ്ഞളിച്ചതു വൈശ്യ ജാതിയും
കറുത്തത് ശൂദ്ര ജാതിയുമാണ്.
ഇവിടെ രസങ്ങൾക്ക് സിദ്ധ യോഗികൾ ഈ വക ജാതികൾ ഉൾക്കൊള്ളിച്ചത്
ഓരോരോ ഉപയോഗ ക്രമങ്ങൾക്കനുസരിച്ച് മാത്രമാണ്.
വെളുത്ത ബ്രാഹ്മണ രസം രോഗ ശമനത്തിനും
ക്ഷത്രിയ ചുവന്ന രസം രസായനങ്ങൾക്കും
വൈശ്യ മഞ്ഞ രസം ലോഹങ്ങളെ മുറിക്കുവാനും
ശൂദ്ര കറുത്ത രസം ആകാശ ഗമനത്തിനും
നല്ലതാണെന്നു സിദ്ധ യോഗികൾ അവകാശപ്പെടുന്നു.
അസാദ്ധ്യങ്ങളും ചികിത്സയില്ലാത്തതുമായ മനുഷ്യർക്കും, ആനകൾക്കും, കുതിരകൾക്കും ഏതെല്ലാം രോഗങ്ങളുണ്ടോ അവയെല്ലാം രസം ഇല്ലാതെയാക്കും. രസത്തിനു തുല്യമായ ഒരു ദിവ്യ ഔഷധവും ഈ ധരണിയിൽ ഇല്ല. അതു കൊണ്ടു തന്നെയാണ് രസത്തെ യോഗികളായ രസ ദർശനക്കാർ രസോവൈസ: എന്നും സാക്ഷാൽ പരമാത്മ പരബ്രഹ്മ സ്വരൂപമായി ബാല രസത്തെ നിരൂപിച്ചിരിക്കുന്നു.
ശിവ ബീജമായ ഈ രസത്തിന് എട്ട് ദോഷങ്ങൾ ഉണ്ടെന്നും സിദ്ധ ആചാര്യൻമ്മാർ അഭിപ്രായപ്പെട്ടിരിക്കുന്നു.
(മലം, വിഷം, വഹ്നി, ഗിരിത്വം, ചാപലം) ഇങ്ങനെ അഞ്ചു നൈസർഗ്ഗിക ദോഷങ്ങളും. ഈയ്യത്തിന്റേയും, നാഗത്തിന്റേയും യോഗം കൊണ്ടു വംഗം, ഭുജഗം എന്നു രണ്ടു സംസർഗ്ഗ ദോഷങ്ങളും ഉണ്ട്.
അതിൽ മല ദോഷം കൊണ്ട് മൂർച്ഛയും, വിഷദോഷം കൊണ്ട് മരണവും, അഗ്നിദോഷം കൊണ്ട് ശരീരത്തിൽ കഷ്ടതരമായ അതി കഠിനമായ ചുട്ടു നീരിറക്കവും, ഗിരിത്വ ദോഷം കൊണ്ട് ജാഡ്യതയും, ചാഞ്ചല്യ ദോഷം കൊണ്ട് വീര്യക്കുറവും, വംഗ ദോഷം കൊണ്ട് കുഷ്ഠവും, ഭുജഗ ദോഷം കൊണ്ട് ഷണ്ഡതയും ഉണ്ടാകുന്നതാണ്.
അതിനാൽ ഈവക എല്ലാ ദോഷങ്ങളേയും നശിപ്പിച്ചു രസം ശുദ്ധിയാക്കി വേണം വൈദ്യൻമ്മാർ ഉപയോഗിക്കേണ്ടതെന്നും യോഗികൾ പരാമർശിക്കുന്നു. ഈ ദോഷങ്ങളെ ഗുരു മുഖത്ത് നിന്നും അനുഭവ ജ്ഞാനം കൊണ്ട് അറിയേണ്ടതുമാണ്.
രസാഷ്ട ദോഷങ്ങൾ?
രസത്തിന് (നാഗം, വംഗം, വഹ്നി, മലം, ചാഞ്ചല്യം, വിഷം, ഗിരി, അസഹ്യാഗ്നി)
ഇങ്ങനെ എട്ടു വിധത്തിൽ ദോഷങ്ങൾ ഉണ്ടെന്ന് യോഗികൾ അഭിപ്രായപ്പെടുന്നു.
നാഗദോഷം കൊണ്ട് ജാഡ്യവും
കണ്ം മാലയും, താമസ ഗുണവും ഉണ്ടാകും.
വംഗദോഷം കൊണ്ട് മഹാ കുഷ്ഠവും,
മലദോഷം കൊണ്ട് രജോഗുണവും
അഗ്നിദോഷം കൊണ്ട് ശരീര ദാഹവും
ചാഞ്ചല്യ ദോഷം കൊണ്ട് ശുക്ള നാശവും
വിഷദോഷം കൊണ്ട് മരണവും
ഗിരിദോഷം കൊണ്ട് ഗ്രന്ഥി രോഗവും
അസഹ്യാഗ്നി ദോഷം കൊണ്ട് മോഹവും ഉണ്ടാകും.
പ്രത്യേക ശ്രദ്ധയ്ക്ക്
മുകളിൽ സൂചിപ്പിച്ചത് പോലെ ശുദ്ധി ചെയ്യാത്ത രസം സേവിച്ചാൽ വലിയ ഉപദ്രവങ്ങളും, ശരീര നാശവും, കഷ്ടതരങ്ങളായ മഹാ രോഗങ്ങളും മരണവും ഉണ്ടാകുന്നതുമാണ്.
ഔഷധങ്ങൾക്ക് ഉപയോഗിക്കുവാൻ കൊള്ളാവുന്നതും കൊള്ളരുതാത്തതുമായ രസങ്ങൾ ഏതൊക്കെ?
അകത്ത് നീല നിറമുള്ളതും, പുറമേ മദ്ധ്യാഹ്ന സൂര്യ തേജസ്സു പോലെ ഉജ്ജ്വലമായ തേജസ്സോടു കൂടിയതുമായ രസം നല്ലതാണ്.
ധൂമ്ര വർണ്ണത്തിലും ഏറ്റവും വെളുത്ത നിറത്തിലും നാനാ വർണ്ണങ്ങളിലുമുള്ള രസം ഔഷധങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലാത്തതുമാണ്.
ബാല രസശുദ്ധി ക്രമം?
രസം ശുദ്ധി ചെയ്യാൻ തുടങ്ങേണ്ടത് ശുഭ മുഹൂർത്തത്തിലും ശുഭ നക്ഷത്രത്തിലും ആയിരിക്കണം. ഒരു ഫലത്തിൽ കുറച്ച് ഒരിക്കലും രസം ശുദ്ധി ചെയ്യാൻ പാടില്ലാത്തതുമാണ്. ഒരു ഫലത്തിൽ കൂടുതൽ എത്ര ഫലത്തിലും രസം ശുദ്ധിചെയ്യാം. രസം ശുദ്ധി ചെയ്യുന്ന വൈദ്യൻമ്മാർ വ്രതാനുഷ്ഠാനത്തോടെ ഗുരുമുഖമായി (അഘോരി) മന്ത്രം കൊണ്ട് ശിവ ബീജമായ ബാല രസത്തെ പൂജിക്കേണ്ടതാണെന്നും
രസവിദ്യ പരിചയിക്കാത്ത വൈദ്യൻമ്മാർ വൈദ്യനല്ലെന്നും അയാൾ ഒരിക്കലും പൂജ്യനല്ലെന്നും ആചാര്യ മതം.
കടവുൾ തുണൈയ് ഗുരുവേ തുണൈയ്
No comments:
Post a Comment