ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 June 2022

51 ശക്തിപീഠങ്ങൾ - 19

51 ശക്തിപീഠങ്ങൾ - 19

ബിഹാർ

35. മിഥില ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ബിഹാറിലെ മിഥിലയിലാണ് ക്ഷേത്രം. സതിദേവിയുടെ ഇടത് തോള്‍ പതിച്ച സ്ഥലമാണിത്. ഇവിടെ ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല കാലഭൈരവന്റെ മഹോദര്‍ അവതാരത്തിനാണ്. ദേവി ഉമയാണ് ക്ഷേത്രത്തിലെ ആരാധനാരൂപം. മധുബനി ജില്ലയിലെ വനദുര്‍ഗോ ക്ഷേത്രം, സമസ്തിപൂരിലെ ജയമംഗല ദേവി ക്ഷേത്രം, സഹര്‍സയ്ക്ക് സമീപമുള്ള ഉഗ്രതാര ക്ഷേത്രം എന്നിവ ഈ ശക്തി പീഠത്തിന്റെ പരിധിയില്‍ വരുന്നു. ഉച്ചൈത് ഭഗവതിയാണ് വനദുര്‍ഗോ ക്ഷേത്രത്തിലെ പ്രതിഷ്ഠ. 

രാമ നവമി, ശിവരാത്രി, ദുര്‍ഗാപൂജ, കാളിപൂജ, നവരാത്രി എന്നി ഉത്സവ സമയങ്ങളിലാണ് ക്ഷേത്രത്തില്‍ പ്രാധാന്യം. 

വര്‍ഷം മുഴുവനും ഇവിടെ സന്ദര്‍ശനത്തിന് അനുയോജ്യമാണ്. 

ജനക്പൂര്‍ ആണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്

36. മംഗള ഗൗരി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ബിഹാറിലെ ഗയയിലാണ് ഈ ക്ഷേത്രം. കാല ഭൈരവന്റെ അവതാരമായ ഉമ മഹേശ്വരനാണ് ഇവിടത്തെ മറ്റൊരു ആരാധനാമൂര്‍ത്തി. 15 -ാം നൂറ്റാണ്ടിലെ ഈ ക്ഷേത്രത്തെ 18 അഷ്ടദശക്തി പീഠങ്ങളില്‍ ഒന്നായി ശങ്കരാചാര്യര്‍ കണക്കാക്കുന്നു. മംഗളഗൗരി കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തില്‍ പാണ്ഡവര്‍ അവരുടെ വനവാസ കാലത്ത് ശ്രാദ്ധം അനുഷ്ഠിച്ചിരുന്നു. സര്‍വ്വമംഗള ദേവി ഭക്തര്‍ക്ക് മൊത്തത്തിലുള്ള അഭിവൃദ്ധി നല്‍കുന്നു. 

സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവാണ് സന്ദര്‍ശനത്തിന് അനുയോജ്യമായ സമയം. 

ബോധ് ഗയയാണ് അടുത്തുള്ള വിമാനത്താവളം. 10 കിലോമീറ്ററാണ് ഇവിടെ നിന്ന് ക്ഷേത്രത്തിലേക്കുള്ള ദൂരം. ഗയയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷനും ബസ് സ്റ്റാന്‍ഡും.
             

No comments:

Post a Comment