ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 June 2022

ശിവന്റെ നടയില്‍ തൊഴുതുകഴിഞ്ഞാല്‍ അല്‌പസമയം ഒന്നിരുന്നിട്ടേ പോകാവൂ.

ശിവന്റെ നടയില്‍ തൊഴുതുകഴിഞ്ഞാല്‍ അല്‌പസമയം ഒന്നിരുന്നിട്ടേ പോകാവൂ.

ഇതിന്‌ കാരണം ''ശിവ'' ഭഗവാന്‌ തന്റെ ഭക്‌തരോട്‌ അതിയായ കാരുണ്യമാണ്‌. 

ഒരു ഭക്‌തന്‍ തൊഴാന്‍ വരുമ്പോള്‍തന്നെ തന്റെ ഭൂതഗണത്തോട്‌ അവരെ കൂട്ടിക്കൊണ്ടു വരാന്‍ കല്‌പന കൊടുക്കും. അവര്‍ തൊഴുതു കഴിഞ്ഞ്‌ ഇരിക്കുന്ന സമയം നിങ്ങള്‍ക്ക്‌ തിരിച്ചു പോരാം എന്നാണ്‌ അദ്ദേഹത്തിന്റെ കല്‌പന. തൊഴുതു കഴിഞ്ഞശേഷം നാം ഇരിക്കാതെപോന്നാല്‍ ഭൂതഗണങ്ങള്‍ ക്ഷേത്രമതില്‍വരെ നമ്മെ പിന്‍തുടരും

ധാരാളം പേര്‍ തൊഴാന്‍ വരുന്ന ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും അകമ്പടിപോകേണ്ടതുണ്ട്‌. അതിനനുവദിക്കാതെ നാം നേരേ പോന്നാല്‍ അവര്‍ക്ക്‌ അത്‌ ബുദ്ധിമുട്ടുണ്ടാക്കും. നമുക്കത്‌ ദോഷമാകാനും സാധ്യതയുണ്ട്‌. അതിനാലാണ്‌ തൊഴുതാലുടന്‍ അല്‌പനേരം ഇരിക്കണമെന്നു പറയുന്നത്‌. ഏത് ക്ഷേത്രത്തിലും തൊഴുതു കഴിഞ്ഞാല്‍ കുറച്ചു സമയം ഇരിക്കുന്നത് നന്ന്.

അമ്പലത്തില്‍ തൊഴുതു മടങ്ങുന്നതിനു മുമ്പ് തീര്‍ത്ഥം വാങ്ങണമെന്നും ശേഷം പ്രസാദം സ്വീകരിക്കണമെന്നും പറയാറുണ്ട്‌. ദേവാംശത്തെ മന്ത്രധ്വനികളോടെ അഭിഷേകം ചെയ്തെടുക്കുന്ന ജലമാണ് തീ൪ത്ഥമായി ഭക്തര്‍ക്ക്‌ നല്‍കുന്നത്.

വിശ്വാസത്തിന്റെയും ശാസ്ത്രത്തിന്റെയും രണ്ടു ഗുണങ്ങളാണ് തീ൪ത്ഥസേവയില്‍ നിന്ന് ലഭിക്കുന്നത്. ദേവബിംബ സ്പര്‍ശം കൊണ്ടും മന്ത്രധ്വനികള്‍ കൊണ്ടുമുള്ള പരിശുദ്ധിയാണ് ആദ്യത്തെ ഗുണം. രണ്ടാമത്തേതാകട്ടെ, തുളസി തുടങ്ങിയ ഔഷധസസ്യങ്ങളില്‍ നിന്നും കിട്ടുന്ന മാഹാത്മ്യവും. ഇത്തരത്തില്‍ തീര്‍ത്ഥം സേവിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ ഏറെയാണ്.

പ്രദക്ഷിണ നിയമങ്ങൾ

ഗണപതി- ഒന്ന്‌

ശിവന്‍ – മൂന്ന്‌

മഹാവിഷ്ണു – നാല്‌

ശാസ്താവ്‌ – അഞ്ച്‌

സുബ്രമണ്യന്- ആറ്

ഭഗവതി – നാല്‌

സൂര്യന്‍ – രണ്ട്‌

ആല്‍മരം -- ഏഴ്

ഏത്തമിടല്‍

36, 24, 16, 12, 7, 5, 3 ഈ തവണകളില്‍ ഏത്തമിടാം. ഏത്തമിടല്‍ കഴിഞ്ഞാല്‍ വിരല്‍ ഞൊട്ട ഇടുന്നത്‌ 'ഗണപതി'ക്ക്‌ പ്രീതികരമാണ്‌.

നമസ്‌ക്കാരം

പുരുഷന്മാര്‍ ക്ഷേത്രനടയില്‍ സാഷ്‌ടാംഗ നമസ്‌കാരം ചെയ്യണം. കൈ, കാല്‌, തോള്‌, നെറ്റി ഈ ഭാഗങ്ങള്‍ നിലത്ത്‌ മുട്ടിയിരിക്കണം. കൈകള്‍ തലയ്‌ക്കു നേരെ മുന്നോട്ടു നീട്ടി അഞ്‌ജലീബദ്ധനായിരിക്കണം.

നമസ്‌ക്കാരശേഷം നിലത്ത്‌ തൊട്ടുതൊഴണം. ദേവപാദം തൊട്ടുതൊഴുതു എന്നാണ്‌ സങ്കല്‌പം. എന്നാല്‍ ഈ രീതിയിലുള്ള നമസ്‌ക്കാരം സ്‌ത്രീകള്‍ക്ക്‌ പാടില്ല.

സ്‌ത്രീകള്‍ മുട്ടുമടക്കി നെഞ്ച്‌ നിലത്തുമുട്ടാതെ വേണം നമസ്‌ക്കരിക്കാന്‍. നെഞ്ച്‌ നിലത്ത്‌ മുട്ടി നമസ്‌ക്കരിക്കുന്നത്‌ ദോഷമാണ്‌.

ദേവനും ഇഷ്ടപുഷപവും

ശിവൻ - കൂവളത്തില മൂന്ന്‌ ഇതളുള്ളത്‌.

ഗണപതി - കറുക.

വിഷ്ണു - തുളസി.

ശാസ്താവ് - ശംഖ് പുഷ്പം.

ദേവിമാര്‍ക്ക്‌ - പൊതുവില്‍ ചുവന്ന പൂക്കളാകാം.( ചെമ്പരത്തിപ്പൂ, തെറ്റിപ്പൂ )

കൂടാതെ അരളി, മന്ദാരം, നന്ത്യാര്‍വട്ടം, താമര, ചെമ്പകം, പിച്ചി, മുല്ല ഇവ അതാതു ദേവന്‌ ഹിതകരമായത്‌ സമര്‍പ്പിക്കണം.

No comments:

Post a Comment