ഈശ്വരാർച്ചന മാർഗങ്ങൾ
സത്വ, രജ, തമോഗുണങ്ങൾ എന്നത് ഈ സൃഷ്ടിയുടെ മൂല്യ ഗുണങ്ങളാണ്. ഇക്കാരണം ഒന്നുകൊണ്ടാണ് മനുഷ്യനും മൂന്നുവിധത്തിലുള്ള പ്രകൃതത്തിൽ കാണപ്പെടുന്നതും, ചിലർ സാത്വിക ഗുണമുള്ള വരും, ചിലർ രജോ ഗുണമുള്ളവരും, എങ്കിൽ ചിലർ തമോ ഗുണികളായും ആയ മനുഷ്യർ ഭിന്ന ഭിന്ന രീതിയിലായി കാണുന്നത് പ്രകൃതിയുടെ ഗുണങ്ങൾക്കനുസൃതമായിട്ടാണ്, ഇക്കൂട്ടരുടെ ഈശ്വര അർച്ചനകളും ഭിന്ന ഭിന്നമായ രീതിയിൽ തന്നെയും ആയിരിക്കും എന്നതാണ് '' ശിവമഹിമ്നാ സ്തോത്രത്തിൽ പുഷ്പദന്ദകവി പറയുന്നത്. ''രുചീനാം വൈചിത്ര്യാ ഋജു കുഠിൽ നാനാപഥജുഷാം'' ആളുകളുടെ വിചിത്രമായ രുചികളാൽ തന്നെയാണ് ഭിന്ന ഭിന്നമായ ദേവതകളുടെ പൂജകൾ ചെയ്യുന്നത് എന്നാണു ആളുകളുടെ പ്രകൃതി സ്വഭാവമനുസരിച്ച് തന്നെ അവരിൽ ഈശ്വര കല്പനകളും വ്യത്യസ്തമായതു തന്നെയായിരിക്കും അതിനാൽ ഏതു രൂപത്തിൽ അഥവാ ആകൃതിയിൽ ഈശ്വരനെ പൂജിക്കണം എന്നത് സംബന്ധിച്ച് നമ്മുടെ ശാസ്ത്രകാരന്മാരും പ്രത്യേകം ആഗ്രഹം തന്നെ കാട്ടിയിട്ടില്ലാ, അവർ പറയുന്നത് എന്തെന്നാൽ നിങ്ങളുടെ ഹൃദയത്തിൽ എന്താണോ വസിക്കുന്നത് അതിൽ ശ്രദ്ധകൊണ്ട് ഭക്തി ചെയ്യുക എന്നതാണ്, ഇത്രത്തോളം സ്വതന്ത്രതയാണ് നമ്മുടെ സംസ്കൃതി കാട്ടിയിരിക്കുന്നത്.
അച്ചൻ ശിവനെയോ മകൻ വിഷ്ണുവിനെയോ എന്നപോലെ കുറെ പേർ ശിവനെയും കുറെ പേർ വിഷ്ണുവിനെയും നാമം പറഞ്ഞു വഴക്കുകൾ ഉണ്ടാക്കുന്നു. ഇപ്രകാരമുള്ള വഴക്കുകൾ ഒഴിവാക്കുവാനായി ഭഗവാൻ പറയുന്നത്...
''യോ യോ യാം യാം തനു ഭക്ത :
ശ്രദ്ധയാർചിതുമച്ചതി തസ്യ തസ്യാചലാം ശ്രദ്ധാംതാമേവ വിദ്യാമ്മ്യഹം സ തയാ ശ്രദ്ധയ യുക്തസ്തസ്യാരാധനമീഹതെ ലഭതെ ച തത : കാമാന്മയ്യെവ വിഹിതാന്ഹിതാൻ"
ഏതു വ്യക്തി ഏതു ദേവന്റെ ശ്രദ്ധ ഉൾക്കൊണ്ട് പൂജ ചെയ്യുവാൻ ഇഛിക്കുന്നുവൊ ആ വ്യക്തിയുടെ ശ്രദ്ധയെ ഞാനാണ് പിടിച്ചു നല്കുന്നത് '' ശ്രദ്ധ കണ്ടെത്തുന്നതിലൂടെ ആ വ്യക്തി ആ ദേവന്റെ പൂജ ചെയ്യുന്നതും എന്റെ മാർഗ്ഗത്തിലൂടെ നിശേഷം ആ വ്യക്തിക്ക് തന്റെ ആഗ്രഹങ്ങളെ പ്രാപ്തമാക്കുവാനും കഴിയുന്നുള്ളൂ എന്ന് ഭഗവാൻ തന്നെ പറയുന്നതാണ്....
No comments:
Post a Comment