ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 September 2019

ശ്രീനാരായണ ഗുരു

ശ്രീനാരായണ ഗുരു

ജനനം: 1855 ചിങ്ങ മാസത്തിലെ ചതയം നാളില്‍  6.15 A.M, ചെമ്പഴന്തിയില്‍.

അച്ഛൻ : മാടൻ ആശാൻ

അമ്മ: കുട്ടിയമ്മ

ഭവനം : വയൽവാരം വീട്‌

1860 : വിദ്യാഭ്യാസം
1877-80 : ഉപരിപഠനം (ഗുരു കാര്‍ത്തികപ്പള്ളി കുമ്മന്‍ പള്ളി  രാമന്‍ പിള്ള ആശാന്‍ )

1881-82 : അദ്ധ്യാപകവൃത്തി – നാണുവാശാന്‍

1882 : അവദൂത വൃത്തി ആരംഭം.

1884 : ചട്ടമ്പിസ്വാമികളുമായുള്ള സ്നേഹ ബന്ധം. 

1884 : യോഗാഭ്യാസപഠനം – തൈക്കാട് അയ്യവ് സ്വാമികളുടെ കീഴില്‍.

1884-87 : തപോവൃത്തി മരുത്വാമയിലെ പില്ലത്തടം    ഗുഹകള്‍.

1887 : തപോവൃത്തി അരുവിപ്പുറം   ഗുഹകള്‍.

1887 : ശിവലിംഗ് സ്വാമികള്‍ ആദ്യ ശിഷ്യന്‍.

1888 : അരുവിപ്പുറം ശിവ പ്രതിഷ്ഠ

1889 : മണ്ണന്തല ദേവി ക്ഷേത്രം പ്രതിഷ്ഠ

1891 : കുമാരനാശാന്‍ ഗുരുവിനെ കണ്ടു.

1893 : കൊലത്തുകര ശിവ പ്രതിഷ്ഠ

1895 : കുമാരുവിനെ ബംഗ്ലൂരില്‍ കൊണ്ട് പോയി ഡോക്ടര്‍ പല്പ്പുവിനെ ഏല്പ്പിക്കുന്നു

1897 : ആത്മോപദേശശതകം രചന

1898 : കുന്നം പാറ സുബ്രമണ്യ ക്ഷേത്രം സ്ഥാപിച്ചു.

1901 : സ്വാതികനായ മതപരിഷ്കര്‍ത്താവ്‌ - കാനേഷുമാരി റിപ്പോര്‍ട്ട്

1903 : എസ്‌.എൻ.ഡി.പി യോഗം സ്ഥാപനം.

1904 : കൊല്ലം പരവൂറില്‍ അനാചാരങ്ങള്‍ക്കെതിരെ മഹാസമ്മേളനം

1904:ശിവഗിരി മഠം സ്ഥാപനം

1904:ശിവഗിരിയില്‍ ഹരിജനങ്ങള്‍ക്ക്നിശാപഠന ശാല സ്ഥാപിച്ചു.

1904:ശിവഗിരി ആഖോഷം

1905: കാര്‍ഷിക വ്യവസായ പ്രദര്‍ശനം കൊല്ലത്ത്.

1907:ശ്രീ കണ്ടേസ്വര പ്രതിഷ്ഠ- കോഴിക്കോട്.

1907:ജഗന്നാഥ ക്ഷേത്ര പ്രതിഷ്ഠ – തലശ്ശേരി

1908:ജനനീ നവരത്ന മഞ്ജരി- രചന

1909:മംഗലാപുരം ക്ഷേത്രം പ്രതിഷ്ഠ

1911:കരിങ്ങുളത്‌ കെട്ടു കല്യാണം വേണ്ടെന്നു വെയ്പ്പിക്കുന്നു.

1912:ദൈവദശകം -രചന

1912:ശിവഗിരി ശരദാ പ്രതിഷ്ഠ

1914:ആലുവ അദ്വൈതആശ്രമം സ്ഥാപിച്ചു

1914:കോട്ടയത്ത്‌ കേരളീയ നായര്‍ സമാജം സമ്മേളനത്തില്‍ പങ്കെടുത്തു

1915: മിശ്രഭോജനം

1915: അദ്വൈതആശ്രമം സംസ്കൃത പാഠശാല സ്ഥാപനം

1916: തിരുവില്വാമല യില്‍ രമണമഹര്‍ഷിയെ കണ്ടു.

1916:ദര്‍ശന മാല രചന

1916: നമുക്ക് ജാതിയില്ലാ വിളംബരം

1916: ജയതി ആഘോഷം

1916: മിശ്ര വിവാഹ സന്ദേശം

1916:”പ്രധാന ദേവാലയം വിദ്യാലയം“ - സന്ദേശം

1918: ശ്രീലങ്ക സന്ദര്‍ശനം

1920: കാരമുക്ക് ക്ഷേത്രത്തില്‍ ദീപം  പ്രതിഷ്ഠ

1920:മദ്യവര്‍ജന സന്ദേശം

1920:”ഒരു ജാതി , ഒരു മതം , ഒരു ദൈവം മനുഷ്യന് സന്ദേശം.

1921: സമസ്ത കേരള സഹോദര സമ്മേളനം

1921: മുരുക്കും പുഴ ക്ഷേത്ര പ്രതിഷ്ഠ – ഓം , സത്യം ,  ധര്‍മം , ദയ , ശാന്തി എന്നുഴുതിയ പ്രഭ

1922: മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന സന്ദേശം.

1922: ടാഗോറി ന്‍റെ ശിവഗിരി സന്ദര്‍ശനം

1923:നാരായണ ഗുരുകുലം – ഫേന്‍ ഹില്‍ ല്‍ ആരഭിച്ചു.

1924: ആലുവയില്‍ സര്‍വമത സമ്മേളനം “വാദിക്കുവാനും ജയിക്കാനുമല്ല , അറിയാനും അറിയിക്കുവാനുമാണ്” എന്ന സന്ദേശം 

1924:വൈകം സത്യാഗ്രഹ ആശ്രമം സന്ദര്‍ശിച്ചു

1925:ശിവഗിരി ബ്രഹ്മവിദ്യലയം തറ കല്ലിട്ടു

1925:ഗാന്ധിയുടെ ശിവഗിരി സന്ദര്‍ശനം

1925:ബോധാനന്ദ് സ്വാമികളെ പിന്‍ഗാമിയായി നിയോഗിച്ചു

1926: Sivagiri free industrial and agricultural gurukula – ഇന്ത്യയിലെ ആദ്യത്തെ തൊഴിലധിഷ്ടിത വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിച്ചു

1926: വില്‍പത്രം തയാറാക്കി

1926:നീലഗിരി നാരായണ ഗുരുകുലം സന്ദര്‍ശനം

1926:ശ്രീലങ്ക രണ്ടാം സന്ദര്‍ശനം

1926: സംഘടനാ സന്ദേശം

1927:കളവം കോട്  പ്രണവ പ്രതിഷ്ഠ – അവസാന പ്രതിഷ്ഠ

1927:ആദ്യ ഗുരുദേവ പ്രതിഷ്ഠ തലശേരിയില്‍

1928:ധര്‍മ്മ  സംഘo രജിസ്ട്രഷന്‍

1928:നടരാജ ഗുരുവിനെ ഫ്രാന്‍‌സില്‍ അയച്ചു

1928:ശിവഗിരി തീര്‍ത്ഥാടനം നു അനുമതി

1928:ഗുരു ദേവന് ആലസ്യം

1928:സെപ്തംബര്‍ 20 കന്നി 5   3.30 നു സമാധിയായി

1933:ശിവഗിരി തീര്‍ത്ഥാടനം ആരംഭം –  ശിവഗിരി തീര്‍ത്ഥാടന ലക്ഷ്യങ്ങള്‍ :-
1.വിദ്യാഭ്യാസം ,
2. ശുചിത്വം ,
3.ഈശ്വര ഭക്തി ,
4.സഘടന,
5.കൃഷി ,
6.കച്ചവടം ,
7.കൈതൊഴില്‍ ,
8.സാങ്കേതിക പരിശീലനങ്ങള്‍ .

1948:എസ് . എന്‍ കോളേജ് സ്ഥാപനം

1952: എസ് . എന്‍ ട്രസ്റ്റ് രൂപീകരണം

1956:ധര്‍മ്മ സങ്കം ട്രസ്റ്റ് നിയമാവലി

1967: മഹാസമാധി മന്ദിരം ഉത്ഘാടനം 

1977:അന്താരാഷ്ട്ര ശ്രീ നാരായണ വര്‍ഷം 

1982:ഗുരു ധര്‍മ പ്രചാരണ സഭ സ്ഥാപനം

1983: ശിവഗിരി തീര്‍ത്ഥാടനം കനക ജൂബിലി

1985:ശ്രീ നാരായണ സ്തൂപം ഇരിങ്ങാലക്കുടയില്‍ ആദ്യത്തേത് സ്ഥാപിച്ചു

1988:അരുവിപ്പുറം പ്രതിഷ്ഠ ശതാബ്ദി ആഘോഷം .

ഗുരു നടത്തിയ ക്ഷേത്ര പ്രതിഷ്ഠകള്‍

1.അരുവിപ്പുറം ശിവ പ്രതിഷ്ഠ
2. ചിറയന്‍ കീഴ്‌ വക്കം വേലായുധന്‍ കോവില്‍
3.വക്കം പുത്തന്‍ നട ദേവേശ്വര ക്ഷേത്രം
4.മണ്ണതല ആന്ദ വല്ലിശ്വര ക്ഷേത്രം
5.ആയിരം തെങ്ങ് ശിവ ക്ഷേത്രം
6.കുളത്തൂര്‍ കൊലതുകര ശിവക്ഷേത്രം
7.വേളിക്കാട്‌ കാര്‍ത്തികേയ ക്ഷേത്രം
8.കായിക്കര ഏരത്ത് സുബ്രമണ്യ ക്ഷേത്രം
9.കടക്കാവൂര്‍ അര്‍ദ്ധനാരീശ്വര ക്ഷേത്രം
10.കരുനാഗപള്ളി കുന്നിനേഴത് ഭഗവതി ക്ഷേത്രം
11.മുട്ടക്കാട്‌ കുന്നും പറ സുബ്രമണ്യ ക്ഷേത്രം
12.മുത്ത്‌ കുന്നം ശ്രീ നാരയണ മംഗലം ക്ഷേത്രം
13.കുമരകം ശ്രീ കുമാരമംഗലം  സുബ്രഹ്മണ്യ ക്ഷേത്രം
14.തലശ്ശേരി ജഗന്നാദ ക്ഷേത്രം 
15.കോട്ടാര്‍ ഗണപതി ക്ഷേത്രം
16.ഇല്ലിക്കല്‍ കുമ്പിളി അര്‍ദ്ധനാരീശ്വര ക്ഷേത്രം
17.കോഴിക്കോട് ശ്രീ കണ്ടെശ്വര ക്ഷേത്രം
18.മംഗലാപുരം ഗോകര്‍ണ നാഥ ക്ഷേത്രം
19.ചെറായി ഗൌരീശ്വര ക്ഷേത്രം
20.ശിവഗിരി ശാരദാ മഠം
21.അരുമാനൂര്‍ ശ്രീ നയിനാര്‍ ദേവ ക്ഷേത്രം
22.യാക്കര വിസ്വേ ശോ ര ക്ഷേത്രം
23.ഭവാനി (തമിഴ് നാട് ) ദേവി ക്ഷേത്രം
24.അഞ്ചുതെങ്ങ് ശ്രീ ഞാനെശ്വര ക്ഷേത്രം
25.ചെങ്ങന്നൂര്‍ സിദ്ധേസ്വര ക്ഷേത്രം
26.പള്ളുരുത്തി ശ്രീ ഭവാ നീസ്വര ക്ഷേത്രം
27.കണ്ണൂര്‍ ശ്രീ സുന്ദരേശ്വര ക്ഷേത്രം
28.കൂര്‍ക്കാചേരി മഹേശ്വര ക്ഷേത്രം
29.പെരിങ്ങോട്ടുകര സോമശേകര ക്ഷേത്രം
30 കാരമുക്ക് ശ്രീചിദംബരക്ഷേത്രം (ദീപ പ്രതിഷ്ഠ )
31.മുരുക്കുമ്പുഴ കാള കണ്ഡെശ്വര ക്ഷേത്രം (സത്യം , ധര്‍മ്മം , ദയ , ശാന്തി എന്ന്ഴുതിയ പ്രഭ )
32.പാണാവള്ളി ശ്രീ കണ്ടെസ്വര ക്ഷേത്രം
33.പാര്‍ലിക്കാട് ശ്രീ സുബ്രമണ്യ ക്ഷേത്രം
34.എട്ടപ്പാടി ആന്ദഷണ്മുഖ ക്ഷേത്രം
35. കളവം കോട് ശ്രീ അര്‍ദ്ധനാരീസ്വര ക്ഷേത്രം (ഓം ശാന്തി എന്നെഴുതിയ കണ്ണാടി )
36.വെച്ചൂര്‍ ഉല്ലല ഓം കാരെശ്വര ക്ഷേത്രം (കണ്ണാടി പ്രതിഷ്ഠ )

രചനകൾ

1.വിനായകാഷ്ടകം
2. ദൈവദശകം
സുബ്രമണ്യ സ്തോത്രങ്ങള്‍
3.സുബ്രമണ്യ കീര്‍ത്തനം
4.ഗുഹാഷ്ടകം
5.ഷണ്മുഖ സ്തോത്രം
6.ബഹുലേയഷ്ടകം
7.ഷണ്മുഖദശകം
8.ഷന്‍മാതുരസ്തവം
9.നവമഞ്ജരി ശിവ സ്തോത്രങ്ങള്‍
10.ശിവ പ്രസാദ പഞ്ചകം
11.സദാശിവ ദര്‍ശനം
12.ശിവശതകം
13.അര്‍ദ്ധനാരീശ്വര സ്തവം
14.ചിജ്ജട ചിന്തനം
15. ഇന്ദ്രിയ വൈരാഗ്യം
16. പ്രപഞ്ച സൃഷ്ടി
17.കോലതീരേശസ്തവം
18.സ്വാനു ഭവഗീതി
19.പിണ്ടനന്ദി
20.ചിദംബരാഷ്ടകം
21.മനനാതീരം
22.തേവര പതികങ്കള്‍
23.  ഒരു തമിഴ് ശ്ലോകം  വിഷ്ണുസ്തോത്രങ്ങള്‍
24.വിഷ്ണഷ്ടകം 
25. ശ്രീ വാസുദേവാഷ്ടകം

(ദാര്‍ശനിക കൃതികള്‍ )

26.ആത്മോപദേശ ശതകം
27.ബ്രഹ്മ വിദ്യാ പഞ്ചകം
28. അദ്വൈതദീപിക
29.അറിവ്
30.നിര്‍വൃതി പഞ്ചകം
31 ശ്ലോകത്രയി 

പ്രബോധനാത്മ കൃതികള്‍

32.ജാതി നിര്‍ണയം
33.ജാതി ലക്ഷണം
34.ജീവകാരുണ്യ പഞ്ചകം
35. അനുകംബാ ദശകം
37.മുനിചര്യാ പഞ്ചകം
38.ആശ്രമം
39.ധര്‍മ:
40: ദത്താപഹാരം

(ദേവി സ്തോത്രങ്ങള്‍ )

41.ദേവീസ്തവം
42.മണ്ണന്തല ദേവീസ്തവം
43.ജനനീ നവരത്ന മഞ്ജരി
44.ഭദ്ര കാളിയഷ്ടകം
45.കുണ്ടലിനി പാട്ട്
46.കാളിനടകം

(തര്‍ജ്ജിമകൾ)

47.ഈശാ വസ്യോപനിഷത്
48.തിരുക്കുറള്‍

(ഗദ്യ കൃതികള്‍ )

49.ചിജ്ജട ചിന്തനം
50.ദൈവ ചിന്തനം -1
51. ദൈവ ചിന്തനം -2
52.ആത്മവിലാസം
53.ഗദ്യപ്രാര്‍ഥന
54.ഭാര്യാ ധര്‍മ്മം
55.അനുഭൂതി ദശകം
56.പ്രപഞ്ച ശുദ്ധി ദശകം
57.പരമ ശിവ ചിന്താ ദശകം
58.വാന്‍ ചിറപ്പ് ( വര്‍ഷ വര്‍ണനം )
59.ശിവ സ്തവം ( പ്രപഞ്ച സൃഷ്ടി )
60.നീത്താര്‍ പെരുമെയ്
61.ഫല ശ്രുതി
62. ശ്രീ കൃഷ്ണ ദര്‍ശനം
63. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

ഗുരു ജനിക്കുമ്പോൾ തിരുവിതാംകൂർ ഭരിച്ചിരുന്നത്‌:
ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

ഗുരുക്കന്മാർ : രാമൻപിള്ള ആശാൻ, തൈക്കാട്‌ അയ്യ

കേരള നവോത്ഥാനത്തിന്‍റെ  പിതാവ്‌

രണ്ടാം ബുദ്ധൻ (വിശേഷിപ്പിച്ചത്‌: ജി.ശങ്കരക്കുറുപ്പ്‌), നാണു ആശാൻ എന്നിങ്ങനെ അറിയപ്പെട്ടു.

തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി(1967 ആഗസ്റ്റ്‌ 21)

മറ്റൊരു രാജ്യത്തിന്‍റെ (ശ്രീലങ്ക) സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി(2009)

രചനകൾ:

1.ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്‌ (ആദ്യ രചന)
2.അർധനാരീശ്വര സ്തോത്രം
3.ആത്മോപദേശശതകം(രചിച്ചത്‌:1897)
4.ശിവശതകം(അരുവിപ്പുറം ക്ഷേത്രപ്രതിഷ്ഠാ സമയത്ത്‌ രചിച്ചത്‌)

നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി

കോടതിയിൽ നേരിട്ട്‌ ഹാജരാകുന്നതിൽ നിന്നും തിരുവിതാകൂർ രാജാക്കന്മാർ ഒഴിവാക്കിയിരുന്ന നവോത്ഥാന നായകൻ.

താലികെട്ട്‌ കല്ല്യാണം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. (ആലുവ സമ്മേളനത്തിൽ വെച്ച്‌)

അരുവിപ്പുറം

ശ്രീനാരായണ ഗുരു അരുവിപ്പുറത്ത്‌ ക്ഷേത്രം പണി കഴിപ്പിച്ചത്‌ : 1888

അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠ : 1888 (നെയ്യാറിൽ നിന്നെടുത്ത കല്ല് കൊണ്ട്‌)

അരുവിപ്പുറം ക്ഷേത്രയോഗം രൂപവൽക്കരിച്ചത്‌ : 1889

"അരുവിപ്പുറം വിപ്ലവം" എന്നറിയപ്പെടുന്നത്‌ : അരുവിപ്പുറം പ്രതിഷ്ഠ

അരുവിപ്പുറം ക്ഷേത്രഭിത്തിയിലെ വാക്കുകൾ :

"ജാതിഭേദം മതദ്വേഷ
മേതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകസ്ഥാനമാണിത്‌"

ശ്രീലങ്ക

ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം.

ഗുരുവിന്‍റെ  ആദ്യ ശ്രീലങ്കൻ സന്ദർശനം : 1918ൽ

ആദ്യ യാത്രയിലെ വേഷം: കാവി വസ്ത്രം

ഗുരുവിന്‍റെ  രണ്ടാം ശ്രീലങ്കൻ സന്ദർശനം:
1926ൽ

കണ്ടുമുട്ടലുകൾ

1. 1882 : ഗുരു ചട്ടാമ്പിസ്വാമികളെ കണ്ടുമുട്ടിയത്‌
2. 1891 : കുമാരനാശാനെ കണ്ടുമുട്ടിയത്‌
3. 1895: ഡോ.പൽപ്പു കണ്ടുമുട്ടിയത്‌ :(ബാംഗ്ലൂരിൽ വെച്ച്‌)
4. 1912 : അയ്യങ്കാളി സന്ദർശിച്ചത്‌ (ബാലരാമപുരത്ത്‌ വെച്ച്‌)
5. 1914 : വാഗ്ഭടാനന്ദൻ കണ്ടുമുട്ടിയത്‌
6. 1916 : രമണമഹർഷിയെ കണ്ടുമുട്ടി.
7. 1922 : ടാഗോറിനെ കണ്ടുമുട്ടി.
തിയ്യതി: 1922 നവംബർ 22
സ്ഥലം: ശിവഗിരി
രണ്ട്‌ പേർക്കുമിടയിലെ
ദ്വിഭാഷി: കുമാരനാശാൻ
സന്ദർശനവേളയിൽ ടാഗോറിനൊപ്പമുണ്ടായിരുന്നത്‌ : സി.എഫ്‌.ആൻഡ്രൂസ്‌(ദീനബന്ധു)

6. 1925 : ഗാന്ധിജിയെ കണ്ടുമുട്ടി.
തിയ്യതി : 1925 മാർച്ച്‌ 12
സ്ഥലം: ശിവഗിരി

ആശ്രമങ്ങളും പ്രതിഷ്ഠകളും

ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്‌:
കളവൻ തോട്‌ ക്ഷേത്രത്തിൽ

തലശേരി ജഗന്നാഥ ക്ഷേത്രം നിർമ്മിച്ച്‌ പ്രതിഷ്ഠ നാടത്തിയത്‌ :1908

ശിവഗിരിയിൽ ശാരദ പ്രതിഷ്ഠ നടത്തിയത്‌ :1912
(അഷ്ടഭുജാകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രമാണ് ശിവഗിരി ശാരദാ മഠം)

ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ചത്‌ :1913

കാഞ്ചിപുരത്ത്‌ നാരായണ സേവ ആശ്രമം സ്ഥാപിച്ചത്‌ : 1916

കണ്ണാടിപ്രതിഷ്ഠകൾ:-

കളവൻതോട്‌,
ഉല്ലല
വെച്ചൂർ
കാരമുക്ക്‌
മുരുക്കുംപുഴ

സർവ്വമതസമ്മേളനം നടത്തിയത്‌ : 1924 (അധ്യക്ഷൻ: ശിവദാസ അയ്യർ)

ഗുരു തപസ്സനുഷ്ഠിച്ച മരുത്വാ മലയിലെ ഗുഹ :
പിള്ളത്തടം ഗുഹ

എസ്‌.എൻ.ഡി.പി സ്ഥാപിച്ചു.
(1903 മെയ്‌ 15, ഡോ.പൽപ്പുവിന്‍റെ  പ്രേരണയാൽ)
കാരണമായത്‌ : അരുവിപ്പുറം ക്ഷേത്രയോഗം
എസ്‌.എൻ.ഡി.പിയുടെ ആജീവനാന്ത അധ്യക്ഷൻ

ഉദ്ധരണികൾ

"ഒരു ജാതി ഒരു മതം ഒരു ദൈവം"
(ജാതിമീമാസയിൽ)

"മദ്യം വിഷമാണ്, അതുണ്ടാക്കരുത്‌,
കൊടുക്കരുത്‌, കുടിക്കരുത്‌"

"അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ്‌ വരേണം എന്നത്‌"
(ആത്മോപദേശശതകത്തിൽ)

"സംഘടിച്ചു ശക്തരാകുവിൻ"
"വിദ്യ കൊണ്ട്‌ പ്രബുദ്ധരാവുക"

"മതമേതായാലും മനുഷ്യൻ നന്നായാൽ മതി"

ഗുരു ശ്രീനാരായണ ധർമ്മസംഘം സ്ഥപിച്ചത്‌ : 1928 ജനുവരി 9

*അവസാനമായി പങ്കെടുത്ത പൊതുചടങ്ങ്‌ : 1928 ല്‍ ഇപ്പോഴത്തെ ആലപ്പുഴ ജില്ലയിലെ  കുട്ടനാട്ട് താലൂക്കിലുള്ള  പള്ളാതുരുത്തില്‍  കൂടിയ എസ്‌.എൻ.ഡി.പി യോഗം വാര്‍ഷിക പൊതുയോഗത്തില്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍.

ഗുരു സ്വന്തം കൈകൊണ്ട്  രജിസ്ട്രഷന്‍ നല്‍കിയ എസ്‌.എൻ.ഡി.പി ശാഖായോഗങ്ങള്‍ എത്ര ? : 108

ആദ്യത്തെ 25 ശാഖായോഗങ്ങള്‍ ഏതു യൂണിയന്‍റെ കീഴിലാണ് ? കുട്ടനാട് എസ്‌.എൻ.ഡി.പി യൂണിയന്‍ 

ശിവഗിരി തീര്‍ഥാടന ലക്ഷ്യത്തില്‍ ഒന്നായി പറഞ്ഞിരിക്കുന്നസംഘടന ഏതു ?  എസ്‌.എൻ.ഡി.പി യോഗം

ഗുരു സമാധിയായത്‌ : ശിവഗിരി (1928 സെപ്തംബർ 20)

ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്നത്‌ (കുന്നിൻ പുറം)

സമാധി സമയം ഗുരുവിന്‍റെ  വസ്ത്രനിറം: വെള്ള

സാഹിത്യത്തിലെ ഗുരു

ഗുരുവിനെക്കുറിച്ച്‌ നാരായണം നോവൽ എഴുതിയത്‌: പെരുമ്പടവം ശ്രീധരൻ

ഗുരുദേവകർണ്ണാമൃതം എഴുതിയത്‌ : കിളിമാനൂ കേശവൻ

മഹർഷി ശ്രീനാരായണ ഗുരു എഴുതിയത്‌ : ടി.ഭാസ്കരൻ

ഗുരുവിനെക്കുറിച്ച്‌ യുഗപുരുഷൻ എന്ന സിനിമ സംവിധാനം ചെയ്തത്‌ : ആർ.സുകുമാരൻ

ശ്രീനാരായണ ഗുരു എന്ന സിനിമ സംവിധാനം ചെയ്തത്‌ : പി.എ ബക്കർ

പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബൽ സെക്കുലർ & പീസ്‌ അവാർഡ്‌ ലഭിച്ചത്‌ : ശശി തരൂർ

ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ :
കന്നേറ്റി കായൽ (കരുനാഗപ്പള്ളി)

ഇന്റർനാഷണൽ സെന്റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ്‌ സ്ഥിതി ചെയ്യുന്നത്‌ : നവിമുംബൈ

No comments:

Post a Comment