ആരാണ് തൃക്കാക്കരയപ്പൻ
തിരുവോണമായാല്‍ നല്ല മണ്ണൊക്കെ കുഴച്ച് തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നു. അരിമാവുകൊണ്ട് അണിഞ്ഞ്, തലയില്‍ കൃഷ്ണകിരീടവും കാശിത്തുമ്പയും കുത്തി മൂന്നുനേരവും അരിമാവ്പൂശി, തലയില്‍ കൃഷ്ണ കിരീടവും കാശിത്തുമ്പയും കുത്തി മൂന്നുനേരവും അരിയും അടയും പഴവും കൊണ്ട് നല്ല ഭംഗിയിൽ നേദിക്കും.
ഇനിയിപ്പൊ ഈ തൃക്കാക്കരപ്പൻ എന്നു വെച്ചാൽ ആരാ? ആരെങ്കിലും ചോദിച്ചാ പിന്നെ സംശയമായി. മാവേലി ആണെന്ന് ഒരു കൂട്ടര് പറയും. അല്ല വാമനനാണെന്ന് വേറൊരു കൂട്ടര്. ആര്‍ക്കും ഈ കാര്യത്തില്‍ ഉറപ്പില്ല. മഹാവിഷ്ണുവിന്റെ അവതാരമായ വാമന മൂര്‍ത്തിയാണ് തൃക്കാക്കരയപ്പന് എന്നാണ് ഭൂരിപക്ഷത്തിൻെറ നിഗമനം.
തൃക്കാക്കരയിൽ ഉത്സവത്തിനു വരാത്തവര്‍ വീടുകളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ആഘോഷം നടത്തണമെന്ന് കേരള ചക്രവര്‍ത്തിയായ പെരുമാള്‍ കല്പന പുറപ്പെടുവിച്ചെന്ന് പറയപ്പെടുന്നു. തൃശൂർ ജില്ലയിലെ തെക്കൻ ഭാഗങ്ങളിൽ തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുണ്ട്. പാലക്കാട് പ്രദേശങ്ങളിൽ ഉത്രാടം നാളിലെ ഈ പരിപാടി തുടങ്ങുന്നു....
കേരളത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നായ ഒാണത്തിൻെറ പഴമ നഷ്ടപ്പെടുത്താതെ ആചരിച്ചു പോരുന്ന ചില തറവാടുകൾ ഇന്നും നിലനിൽക്കുന്നു.
മഹാബലിയെ വരവേൽക്കുന്നതിനായി മാതേർ വയ്ക്കുക എന്ന ചടങ്ങ് പണ്ടു കാലം മുതൽ ആചരിച്ചു വരുന്നു. കർക്കിടക മാസത്തിലെ തിരുവോണം മുതൽ ചിങ്ങ മാസത്തിലെ അത്തം വരെ പൂക്കളം ഒരുക്കുന്നു. ചിങ്ങ മാസത്തിലെ അത്തം മുതൽ മാതേർ വയ്ക്കുക എന്ന ചടങ്ങ് തുടങ്ങുന്നു. അത്തം ദിവസം താളിൻെറ ഇലയിൽ 3 മാതേർ വയ്ക്കുന്നു. അന്നേ ദിവസം മാതേരിനെ ഒാണപ്പൂവ് അണിയിക്കുന്നു. (ഇക്കാലത്ത് ഈ പൂവ് അപൂർവ്വമായേ കാണാറുള്ളൂ) അതിനു ശേഷം ചിങ്ങ മാസത്തിലെ മൂലം നാളിൽ മുറ്റത്ത് ചാണകം തേച്ച് അരിമാവ് കൊണ്ട് അണിഞ്ഞ് വാഴയിലയിൽ 5 മാതേർ വയ്ക്കുന്നു. (അത്തം ദിവസത്തെ 3 മാതേർ എടുത്തുമാറ്റിയതിന് ശേഷം). അതിനു ശേഷം പൂരാടം നാളിൽ 8 മാതേരും ഉത്രാടം നാളിൽ 12മാതേരും തിരുവോണം നാളിൽ 16 മാതേരും (തൃക്കാക്കരപ്പൻ ഉൾപ്പെടെ) അതിനോടൊപ്പം തന്നെ മഹാബലി, മുത്തശ്ശിയമ്മ, കുട്ടിപട്ടര് തുടങ്ങിയവയുടെ രൂപങ്ങൾ കൂടി ഉൾപ്പെടുത്തുന്നു. അന്നേ ദിവസം ആകെ 41 മാതേരുകൾ (മൂലം മുതൽ തിരുവോണം വരെയുള്ളത്) മുറ്റം മുതൽ പടി വരെ എത്തുന്നു. അന്നേ ദിവസം രാവിലെ ഗണപതി നിവേദ്യത്തിനു ശേഷം അട നിവേദിക്കുന്നു. തിരുവോണം കഴിഞ്ഞ് നാലാം ദിവസം മാതേരുകൾ എടുത്ത് മാറ്റുന്നു. അതിനു ശേഷം കന്നിയിലെ ആയില്യം വരെ പൂക്കളം ഇടുന്നത് തുടരുന്നു.
No comments:
Post a Comment