പഞ്ചാലിയുടെ അഞ്ചു ഭർത്താക്കന്മാർ
പാഞ്ചാലി എങ്ങിനെ അഞ്ചു പേർക്ക് ചേർന്ന് ഏകപത്നിയായി. ഇതിന് മാർക്കേണ്ഡയപുരാണത്തിൽ ഒരു ഭാഗം നോക്കാം. ദേവേന്ദ്രൻ ത്വഷ്ടാവിൻ്റെ പുത്രനെ വധിച്ചപ്പോൾ അയാളെ ബ്രഹ്മഹത്യ പിടികൂടി, അയാൾ തേജസ്സ് ഇല്ലാത്തവനായി, അതുവരെ ഉണ്ടായിരുന്ന തേജസ്സ് ധർമ്മരാജനെ പ്രാപിച്ചു. ഇന്ദ്രനെ വധിക്കുവാനായി ത്വഷ്ടാവ് തൻ്റെ തപസ്സ് വിനിയോഗിച്ച് ക്രുദ്ധനായി ജടയെ അഗ്നിയിൽ ഹോമിച്ചപ്പോൾ അവിടുന്ന് വൃത്രാസുരൻ ജനിച്ചു. ഭയങ്കരനായി വളർന്ന് വന്ന ഈ വൃത്രൻ തന്നെ വധിച്ചേക്കുമെന്ന് കരുതി, ഇന്ദ്രൻ സ്പ്തർഷികളെ പറഞ്ഞയച്ച് സന്ധിചെയ്പ്പിച്ചു, എങ്കിലും ആ സന്ധിക്കു വിപരീതമായി അസ്ഥാനത്ത് വധിച്ചു. ഇത്രയും ആയപ്പോൾ ഇന്ദ്രൻ്റെ ബലവും പോയി. ആ ബലം മാരുതനിൽ (വായുദേവനിൽ) പ്രവേശിച്ചു. ഈ വായു വാസ്തവത്തിൽ സർവ്വവ്യാപിയായ ബലത്തിൻ്റെ അധിദൈവതമാണല്ലോ. ഇങ്ങനെ തേജസ്സും ബലവും ക്ഷയിച്ച ഇന്ദ്രൻ അഹല്യയിൽ ഗൗതമവേഷം ധരിച്ച് അനീതി പ്രവർത്തിച്ച് പതിവ്രത്യഭംഗം ചെയതപ്പോൾ അയാളുടെ രൂപവും നഷ്ട്മായി, ഇപ്രകാരം നഷ്ട്മായ രൂപം രൂപാധിഷ്ഠാനദേവതകളായ അശ്വനികളിൽ പ്രവേശിച്ചു. അസുരരായിരുന്ന ഭൂമിയിൽ മനുഷ്യരായി പ്രവേശിച്ച ദുഷ്ട്ന്മാരായ രാജാകന്മാരെ ഹനിച്ച് ഭുഭാരം തീർക്കുന്നതിനായി ദേവന്മാർ അംശങ്ങളായി ഭൂമിയിൽ അവതരിച്ചു. അക്കൂട്ടത്തിൽ ദേവേന്ദ്രൻ തൻ്റെ ധർമ്മതേജസ്സ് സംക്രമിച്ച ധർമ്മനിൽ നിന്നും ധർമ്മപുത്രനായും, , ബലം സംക്രമിച്ച വായുവിൽ നിന്ന് ഭീമനായും, രൂപം സംക്രമിച്ചവരായ അശ്വനിദേവന്മാരിൽ നിന്ന് നകുല സഹദേവന്മാരായും. അവശിഷ്ട്മായ തൻ്റെ വീരാർദ്ധം കൊണ്ട് തന്നിൽ നിന്നും അർജ്ജുനനായും അവതരിച്ചുവത്രേ. ഇന്ദ്രപത്നി തന്നെ ഏകയായി ജനച്ചവാളാണ് പാഞ്ചാലി, അങ്ങിനെ തൻ്റെ ഭർത്താവായിരുന്ന ദേവേന്ദ്രൻ്റെ സമ്പൂർണ്ണ വൈഭവങ്ങൾ അനുഭവിക്കുന്നതാനായി അഞ്ചു പേരുടെയും പത്നിയായി. വാസ്തവത്തിൽ അഞ്ചുപേരും ചേർന്ന് ഒരു ഇന്ദ്രനും പഞ്ചാലി ഒരു ഇന്ദ്രാണിയും ആകുന്നു...
No comments:
Post a Comment