ഭാഗ്യസൂക്തം
നമുക്കു ധനം, ഐശ്വര്യം, മക്കള്‍ ഇവ ലഭിക്കുവാന്‍ ഈ മന്ത്രം ദിവസവും ഒരുതവണ ചൊല്ലുക. വരികളുടെ അര്ത്ഥം മനസ്സിലാക്കി വേണം ചൊല്ലാന്‍. ഇതു എല്ലാവരും ആവശ്യം ചൊല്ലേണ്ട ഒന്നാണ്. ചെല്ലിക്കഴിഞ്ഞ ശേഷം ഈശ്വരനോട് എന്താണോ വേണ്ടത് അത് ആവശ്യപ്പെടുക. മനസ്സറിഞ്ഞുവേണം ചൊല്ലാന്‍.
ഈ മന്ത്രങ്ങള്‍ യുജുര്‍ വേദത്തില്‍ നിന്നുള്ളതാണ്(34-38).
ഓം പ്രാതരഗ്നിം പ്രാതരിന്ദ്രങ്ഹവാമഹെ പ്രതര്മിത്രാവരുണാ പ്രാതരശ്വിനാ
പ്രാതര്ഭഗം പൂഷണം ബ്രഹ്മണസ്പതിം പ്രാതസ്സോമമുദരുദ്രങ്‌ഹുവേമ
അര്ത്ഥം : ഈ പ്രഭാതത്തില്‍ സ്വന്തം പ്രകാശ സ്വരൂപനായ ജഗദീശ്വരനെ പ്രാര്‍ഥിക്കുന്നു. പരമ ഐശ്വര്യ ദാതാവായ അങ്ങ് എന്റെ ശരീരത്തിലെ എല്ലാ പ്രാണനുകളും (പ്രാണന്‍, ഉദാനന്‍, വാനന്‍, അപാനന്‍, സമാനന്‍) കൃത്യമാക്കണം. അങ്ങാണ് സൂര്യനെയും ചന്ദ്രനേയും സൃഷ്ടിച്ചത്. അങ്ങയെ ഞങ്ങള്‍ ഭജിക്കുന്നു. ഈ പ്രപഞ്ചത്തെയും വേദങ്ങളെയും സദാ രക്ഷിക്കുന്ന ജഗദീശ്വരാ അങ്ങ് ഞങ്ങളുടെ എല്ലാ രോഗങ്ങളും ദുരിതങ്ങളും അകറ്റിയാലും.
ഓം പ്രാതര്‍ജിതം ഭാഗമുഗ്രങ്‌ഹുവേമ വയം പുത്ര മദി തീര്യോ വിധര്‍ത്താ,
ആധ്രശ്ചിദ്യം മന്യമാന സ്തുരശ്ചീദ്രാജ ചിദ്യംഭഗം ഭക്ഷിത്യാഹ.
അര്ത്ഥം : ഈ രാവിലെ ഞങ്ങള്‍ അങ്ങയെ പ്രാര്‍ത്ഥിക്കുകയാണ്. അങ്ങ് ഈ ലോകത്തിലെ എല്ലാ വസ്തുക്കളെയും ഉള്‍ക്കൊള്ളുന്നു. ഞങ്ങള്‍ക്ക് ഈ ഐശ്വര്യമെല്ലാം അങ്ങ് നല്‍കണം. അങ്ങ് എല്ലാം അറിയുന്നു. എനിക്ക് ഈ ലോകത്തില്‍ എല്ലാ ഐശ്വര്യങ്ങളും അങ്ങ് നല്‍കിയാലും. ഈ ലോകത്ത് എത്ര സൂര്യന്മാരുണ്ട് എത്ര നക്ഷത്രങ്ങള്‍ ഉണ്ട് , അവയെയെല്ലാം അങ്ങാണ് രക്ഷിക്കുന്നത്. അതിനാല്‍ അങ്ങ് ഞങ്ങള്‍ക്ക് എല്ലാ ഐശ്വര്യങ്ങളും നല്‍കിയാലും. അതിനായി അല്ലയോ ഈശ്വരാ ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. പ്രാര്‍ഥിക്കുന്നു.
ഓം ഭാഗപ്രണേതര്ഭഗ സത്യരാധോ ഭാഗേമാം ധിയ മുദ വാദദന്ന:
ഭാഗപ്രണോ ജനയ ഗോഭിരശ്ര്വൈര്‍ഭഗ പ്രനൃഭിര്‍ നൃവന്ത സ്യാമ.
അര്ത്ഥം : ഈശ്വരാ അങ്ങ് ഭാജനീയനാണ്. എല്ലാം അങ്ങയുടെ സൃഷ്ടിയാണ്. എല്ലാ ഐശ്വര്യങ്ങളുടെയും മൂര്‍ത്തിയാണ്. എല്ലാ ധനങ്ങളും അങ്ങ് തരുന്നു. സത്യവും ധര്‍മ പ്രവര്‍ത്തനവും നടത്താന്‍ ഐശ്വര്യം വേണം. ആ ഐശ്വര്യം തന്നാലും. ആ ഐശ്വര്യം ലഭാക്കാന്‍ നല്ല ബുദ്ധി വേണം. ബുദ്ധി നല്കി ഈശ്വരാ ഞങ്ങളെ രക്ഷിച്ചാലും. ഈശ്വരാ ഞങ്ങള്ക്ക് പശു, കുതിര എന്നിവയെ നല്‍കിയാലും (പശു എന്നാല്‍ ഐശ്വര്യാ മുള്ളത് എന്നാണു. കുതിര മുന്നോട്ടു മാത്രമെ പോകു . മുന്നോട്ടു കുതിക്കുന്ന ഐശ്വര്യം). ഐശ്വര്യ സ്വരൂപമേ അങ്ങയുടെ ദയയാല്‍ ഞങ്ങള്‍ ഉത്തമ മനുഷ്യരാകട്ടെ. വീരന്മാരില്‍ വീരരാകട്ടെ. ശ്രേഷ്ഠരില്‍ ശ്രേഷ്ഠരാകട്ടെ.
ഓം ഉതേദാനീം ഭഗവന്ത: സ്യാമോത പ്രപിത്വ ഉത മധ്യേ ആഹ്നാം.
ഉതോദിതാ മഘവന്‍ത്സൂര്യസ്യ വയം ദേവനാങ്‌ഗ് സുമതൌസ്യാമ.
അര്ത്ഥം : അല്ലയോ ഭഗവാനെ ഈശ്വരാനുഗ്രഹത്താല്‍ ഞങ്ങള്ക്ക് ഉയര്‍ച്ചയും മഹത്വവും ഉണ്ടാകട്ടെ. സ്വന്തമായി പ്രവര്‍ത്തിക്കാനുള്ള കഴിവ് ഉണ്ടാകട്ടെ. അങ്ങിനെ ഞങ്ങള്ക്ക് ഈ രാവിലെയും ഉച്ചക്കും ഐശ്വര്യവും ശക്തിയും ഉണ്ടാകട്ടെ. അതുമാത്രമല്ല ഈ ദിവസം മുഴുവന്‍ ഞങ്ങള്‍ക്ക് നല്ലവരുമായി അടുക്കാന്‍, സമയം ചെലവഴിക്കാന്‍ കഴിയുമാറാകട്ടെ. നല്ല വിദ്വാന്‍മാരുടെയും ധര്മത്തില്‍ ജീവിക്കുന്നവരുറെയും നല്ല ബുദ്ധി ഉള്ളവരുടെയും പ്രേരണ ലഭിക്കേണമേ. അങ്ങിനെ ഞങ്ങള്‍ എല്ലായിപ്പോഴും പ്രവര്‍ത്തി ചെയ്യുന്നവരാകട്ടെ. ഇന്നുമുതല്‍ ഈ നിമിഷം മുതല്‍ ഞാന്‍ സദാ പ്രവര്‍ത്തിചെയ്യും. ആ പണം വീടിന്റെ ഐശ്വര്യത്തിനും നാടിന്റെ ഐശ്വര്യത്തിനും ഞാന്‍ നല്കും.
ഓം ഭഗ ഏവ ഭഗവാംങ് അസ്തുദേവാ സ്തേന വയം ഭഗവന്ത:സ്യാമ.
തംത്വാ ഭാഗസര്‍വ ഇജ്ജോഹവീതിങ്സനോ ഭഗ പുര ഏകാ ഭവേഹ.
അര്ത്ഥം : ഈശ്വരാ അങ്ങയുടെതാണ് എല്ലാ ഐശ്വര്യവും. ആ ഐശ്വര്യം എന്റെ വീട്ടിലും ഉണ്ടാകണമേ . ഈശ്വരാ ഉള്ളഴിഞ്ഞു ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. എല്ലാ ഐശ്വര്യവും അങ്ങ് നല്‍കിയാലും. അത് ഞാന്‍ ഈ ലോകത്തിന്റെ ഉപകാരത്തിനു ഉപയോഗിക്കും. അതിന് എന്റെ ഈ ശരീരം, മനസ്സ്, ധനം എന്നിവ പ്രയോഗിക്കാന്‍ ഈശ്വരാ അനുഗ്രഹിച്ചാലും.
NB : ഗുരുവിന്റെ ഉപദേശം കൂടാതെ മന്ത്രങ്ങൾ ഉപയോഗിക്കരുത്
No comments:
Post a Comment