""ഉരസാ ശിരസാ വാചാ
മനസാഞ്ജലിനാ ദൃശാ
ജാനുഭ്യാം ചൈവ പാദാഭ്യാം
പ്രണാമോ അഷ്ടാംഗ ഈരിതഃ""
എന്നാണ് സാഷ്ടാംഗ നമസ്കാരത്തിന്റെ പ്രമാണശ്ലോകം.
മാറിടം, നെറ്റി, വാക്ക്, മനസ്സ്, കൂപ്പിയ കൈ, കണ്ണ്, കാൽമുട്ടുകൾ, കാൽപാദങ്ങൾ ഇവയാണു സാഷ്ടാംഗ നമസ്കാരത്തിന് ഉപയോഗിക്കുന്ന എട്ട് അംഗങ്ങൾ.
നമസ്കരിച്ചു കിടക്കുമ്പോൾ രണ്ടു കാലിന്റെയും പെരുവിരലുകൾ രണ്ടു കാൽമുട്ടുകൾ, മാറ്, നെറ്റി എന്നീ നാലു സ്ഥലങ്ങൾ മാത്രമേ നിലത്തു മുട്ടാവൂ. അങ്ങനെ കമിഴ്ന്നു കിടന്നുകൊണ്ട് കൈകളെടുത്തു തലയ്ക്കു മീതെ നീട്ടി തൊടുമ്പോഴാണു നമസ്കാരമാകുന്നത്.
അങ്ങനെ നിലത്തു മുട്ടിയിരിക്കുന്ന നാലവയവങ്ങളും കൂപ്പുകൈയും കൂടി ചേർത്ത് അഞ്ചംഗങ്ങൾ. ശേഷം വരുന്ന മൂന്ന് അംഗങ്ങൾ വാക്കും കണ്ണും മനസ്സുമാകുന്നു. അതിൽ വാക്കു കൊണ്ടു മന്ത്രം ചൊല്ലുകയും കണ്ണടച്ച് മനസ്സു കൊണ്ടു നമസ്കരിക്കുന്ന മൂർത്തിയെ ധ്യാനിക്കുകയും വേണം.
സ്ത്രീകൾക്ക് മാറിടം ഉള്ളതിനാൽ ഈ നമസ്കാരം പ്രായോഗികമല്ല. അസ്വസ്ഥതയും ഉണ്ടാകും. അതാണ് ചെയ്യരുതെന്ന് പറയുന്നതിന്റെ ശാസ്ത്രീയ വശം. അല്ലാതെ ലിംഗവുമായി ബന്ധമൊന്നും ഇല്ല.
സ്ത്രീകൾക്ക് വൈദിക ആചരണങ്ങൾ നിഷിദ്ധമാണോ?
ഗാർഗിയും മൈത്രേയിയുമൊക്കെ സ്ത്രീകളായിരുന്നല്ലോ .
No comments:
Post a Comment