ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 April 2016

ശിവന്‍

ഞാന്‍ ശിവന്‍ ആണ്
ബ്രഹ്മാവിന്‍റെ പുരികത്തിനു നടുവില്‍ നിന്നാണ് ഞാന്‍ ശിവനായി ജനിച്ചത്. ഞാന്‍ സംഹാരത്തിന്‍റെ ദേവന്‍ ആണ്. ബ്രഹ്മാവ്‌ സൃഷ്ടിച്ച എല്ലാ വസ്തുക്കളും അതിന്‍റെ ധര്‍മ്മം നിറവേറ്റുന്നതുവരെ വിഷ്ണു നില നിര്‍ത്തുന്നു , അതിനു ശേഷം വീണ്ടും വേറെ വസ്തുക്കളായി സൃഷ്ടിക്കുവാനായി ഞാന്‍ അതിനെ സംഹരിക്കുന്നു.
ഞാന്‍ മംഗള മൂര്‍ത്തി ആണ്. ശിവം എന്ന വാക്കിനര്‍ത്ഥം മംഗളം എന്നാണ്. ലോകത്തിനു മുഴുവന്‍ മംഗളം നല്കുന്ന ഞാന്‍ താമസിക്കുന്നത് ശ്മശാനത്തിലാണ്. ഒരുവന്‍ അധ്വാനിച്ച് നേടിയതും, മോഷ്ടിച്ചതും, ദാനം കിട്ടിയതും , തട്ടിപ്പറിച്ചതും ആയ എല്ലാം ഉപേക്ഷിച്ച്, സ്വന്തമെന്നു കരുതിയ ശരീരം പോലും ഉപേക്ഷിക്കുന്ന സ്ഥലമാണ് ശ്മശാനം. ആ ശ്മശാനത്തിലാണ് ലോകത്തിനു മുഴുവന്‍ സന്തോഷം നല്കുന്ന ഞാന്‍ വസിക്കുന്നത്. ഭൗതിക വസ്തുക്കളിളല്ല സുഖം കുടികൊള്ളുന്നത്.
ഞാന്‍ ദേഹത്ത് പൂശിയിരിക്കുന്ന ഭസ്മം ശവശരീരം കത്തിച്ച ഭസ്മമാണ്. ഒരുവന്‍റെ എല്ലാം നശിച്ച് ശരീരവും നശിച്ച് ബാക്കി വരുന്ന, ഒരിക്കലും നശിപ്പിക്കാന്‍ സാധിക്കാത്ത ചാരമാണ് അത്. മനസിലെ എല്ലാ ദുരാഗ്രഹങ്ങളെയും നശിപ്പിച്ച ചാരമാണ് ആ ഭസ്മം. എന്‍റെ മൂന്നാം കണ്ണ് അറിവാകുന്നു. അറിവ് നേടിയാല്‍ ഈ ലോകത്ത് ഒന്നും സ്ഥിരമല്ലെന്നു മനസിലാവും. ഇന്ന് കാണുന്നതിനെ നാളെ കാണില്ല. ഇന്നില്ലാത്ത പലതും നാളെ ഉണ്ടാവും. സ്ഥിരതയില്ലാത്ത ഈ ലോകത്തിനു എന്തര്‍ത്ഥം ??. അത് കൊണ്ടാണ് മൂന്നാം കണ്ണ്‍ തുറന്നാല്‍ ലോകം ഇല്ലാതാവുമെന്ന് പറയുന്നത്. അറിവുള്ളവനു ഈ ലോകം അര്‍ത്ഥ ശൂന്യമാണ്.
തലയില്‍ ചൂടിയ ചന്ദ്രന് വളര്‍ച്ചയും തളര്‍ച്ചയുമില്ല. നിങ്ങള്‍ എന്നെങ്കിലും പൂര്‍ണ്ണചന്ദ്രനെ ചൂടിയോ, ചന്ദ്രനില്ലാതെയോ ശിവനെ കണ്ടിട്ടുണ്ടോ?? ചന്ദ്രന് വളര്‍ച്ചയും തളര്‍ച്ചയും ഇല്ലാതാവണമെങ്കില് സൂര്യനും ചന്ദ്രനും ഭൂമിയും ചലനരഹിതം ആവണം. അതിനു സമയം ഇല്ലാതാവണം, ശിവന്‍ സമയത്തിനും അതീതനാണ് എന്നാണു ചന്ദ്രകലയുടെ അര്‍ത്ഥം .
ഊര്ജ്ജം സഞ്ചരിക്കുന്നത് തരംഗ രൂപത്തിലാണ്. അതിന്‍റെ പ്രതീകമായി തരംഗ രൂപത്തില്‍ സഞ്ചരിക്കുന്ന പാമ്പിനെ കഴുത്തില്‍ അണിഞ്ഞിരിക്കുന്നു. ഊര്ജ്ജം അണിഞ്ഞ ദ്രവ്യം ആണ് ഞാന്‍ .
ത്രിശൂലം മൂന്നു ലോകങ്ങളെയും കീഴ്പെടുത്തുന്ന ബ്രഹ്മജ്ഞാനം ആകുന്നു. ശിവന്‍ ഞാനാകുന്നു.
ഓം നമ:ശ്ശിവായ

""ശിവം  ശിവകരം ശാന്തം

ശിവാത്മാനം ശിവോത്തമം

ശിവമാര്ഗ്ഗ പ്രണേതാരം

പ്രണതോസ്മി സദാ ശിവം""

ഓം നമഃ ശിവായ

No comments:

Post a Comment