ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 April 2016

ബ്രാഹ്മ മുഹൂര്‍ത്തം

ബ്രാഹ്മ മുഹൂര്‍ത്തം എന്നാല്‍ എന്താണ്?
നമ്മള്‍ എല്ലാവരും കേട്ടിട്ടുണ്ട് എന്നാല്‍ അത് എന്താണ് ? എന്നും എപ്പോഴാണ് ? എന്നും
എന്താണ് ബ്രാഹ്മ മുഹൂര്‍ത്തത്തിന്‍റെ പ്രാധാന്യം? എന്നും നമ്മില്‍ എത്ര പേര്‍ക്കറിയാം?
ബ്രാഹ്മ മുഹൂര്‍ത്തത്തെ കുറിച്ച് അറിയാന്‍ ശ്രമിക്കാം....

ബ്രഹ്മത്തെ സംബന്ധിച്ചത് എന്ന് അര്‍ത്ഥമുള്ള ബ്രാഹ്മവും, ശുഭ സമയം എന്ന് അര്‍ത്ഥമുള്ള മുഹൂര്‍ത്തവും ചേര്‍ന്നാണ് ബ്രാഹ്മമുഹൂര്‍ത്തം എന്ന പദം ഉണ്ടായത്. ബ്രഹ്മത്തെ അതായതു പരമാത്മാവിന്റെ അവസ്ഥയ്ക്ക് തുല്യമായ നിര്‍മലത്വം നിറഞ്ഞ സമയമാണ് ബ്രാഹ്മമുഹൂര്‍ത്തം. ബ്രാഹ്മ ജ്ഞാനത്തിനു വേണ്ട സാധനകളുടെ മുഹൂര്‍ത്തമാണ് ഇത്. സൂര്യോദയത്തിനു ഏഴര നാഴിക മുന്‍പുള്ള സമയമാണ് ബ്രാഹ്മമുഹൂര്‍ത്തം. ഈ സമയത്ത് പ്രകൃതിയുടെ തമോഗുണം അകലുകയും സത്വഗുണം ഉദിക്കുകയും ചെയ്യുന്നു. പ്രകൃതി ശാന്തതയും നിര്‍മ്മലതയും കൈവരിക്കുകയും ചെയ്യുന്നു. പ്രകൃതിയുടെ ഈ മാറ്റങ്ങള്‍ മനസ്സിലാക്കി പക്ഷികള്‍ ഉണരുകയും കുളിര്‍തെന്നല്‍ വീശുകയും ചെയ്യും. ഈ കാലം മുതല്‍ പ്രഭാതം വരെയാണ് സത്വഗുണം നീണ്ടുനില്‍ക്കുന്നത്. ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് അത്മാവിഷ്കാരങ്ങളോ ദേവപൂജയോ നടത്തുന്ന മനുഷ്യന്റെ ബുദ്ധിയില്‍ സാത്വികഗുണം കൂടുതല്‍ പ്രകാശിക്കുകയും സത്യത്തെ അറിയാന്‍ പ്രാപ്തനാകുകയും ചെയ്യുന്നു. അതുകൊണ്ട് ഏതൊരു വ്യക്തിക്കും തന്റെ സങ്കല്‍പ്പസാക്ഷല്‍കരത്തിനും സിദ്ധിപ്രാപ്തിക്കും ബ്രാഹ്മമുഹൂര്‍ത്തം ഉദാത്തമാണ്.........

No comments:

Post a Comment