ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 April 2016

പാലയും യക്ഷിയും....

നമ്മുടെ മുത്തശ്ശിമാർ പണ്ട്
കാലങ്ങളില് കുട്ടികളോട് രാത്രിയില് പാലയുടെ അടുത്തു
പോകരുത്, പോയാല് യക്ഷി പിടിക്കും എന്ന് .. അതിന്റെ പിന്നില് വളരെ ശാസ്ത്രിയമായ ഒരു ബുദ്ധി ഉണ്ടായിരുന്നു .. നമ്മുടെ ഹൈന്ദവ ഗുരുക്കന്മാരുടെ അറിവ് വളരെ ബുദ്ധി പൂര്വ്വം കുട്ടികളിലേക്ക് എത്തിക്കാന് ഉള്ള ഒരു മാര്ഗം ആയിരുന്നു അങ്ങനെ പറഞ്ഞത്
ഏഴിലമ്പാലയാണ് രാത്രി
കാലങ്ങളില് കൂടിയ അളവില്
കാര്ബണ് ഡൈ ഓക്സൈഡ്
വിസര്ജ്ജിക്കുന്ന മരങ്ങളില്പ്പെട്ടതെന്നും
അതിന്നടിയില് ഉറങ്ങാന്
കിടന്നാല് ശ്വാസം മുട്ടി മരിക്കുമെന്നും
അറിയാമായിരുന്ന നമ്മുടെ
പുരാതന ഗുരുക്കന്മാര്
കണ്ണുകൊണ്ട് കാണാന്
കഴിയാത്ത വാതകത്തെ
കുറിച്ച് ജനത്തെ
ബോധ്യപ്പെടുത്താന്
പ്രയോഗിച്ച ഒന്നാണ് യക്ഷി
കഥ. രാത്രി പാലമരത്തിനടിയിൽ കൂടി നടന്നാലോ നിന്നാലോ
കാർബണ് ഡയോക്സൈഡ് കൂടിയ അളവിൽ ശ്വസിച്ചാൽ
തലച്ചോറിൽ ഒരു മരവിപ്പ് തോന്നാം. അതിനടിയിൽ
കിടന്നുറങ്ങിയാൽ ചിലപ്പോൾ അബോധാവസ്ഥയും ഉണ്ടാകാം.

No comments:

Post a Comment