ശിവരാത്രി മഹിമ..........
ശിവരാത്രി ദിവസം വ്രതമിരുന്ന് ഉറങ്ങാതെ രാത്രി നേരം പരമേശ്വരനെ ധ്യാനിച്ച് പൂജ ചെയ്യുന്നതു മൂലം ജീവിത സാഫല്യം അടയുന്ന ഭക്തന്മാർ നിരവധി. പുരാണങ്ങളിൽ ഇതെക്കുറിച്ചുള്ള ശ്ലോകങ്ങൽ എത്രയോ! അതുപോലുള്ള നാലഞ്ചു ശ്ലോകങ്ങളാണ് താഴെ കൊടുത്തിട്ടുള്ളത്.
"മാഘ കൃഷ്ണ ചതുർദ്ദശ്യാമുപവാസോ'തി ദുർലഭഃ
തത്രാപി ദുർലഭം മന്യേ രാത്രൗ ജഗരണം നൃണാം."
കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി(ശിവരാത്രി) ദിവസം വ്രതമനുഷ്ടിക്കാൻ എല്ലവരാലും സാധിച്ചെന്നു വരില്ല. അന്ന് ഉറക്കമൊഴിഞ്ഞിരിക്കുന്നത് അതിലും നല്ലത്.
"അതീവ ദുർലഭം തത്ര ശിവലിംഗസ്യ ദർശ്ശനം
സുദുർലഭതരം തത്ര പൂജനം പരമേശിതുഃ"
അന്ന് ശിവലിംഗ ദർശ്ശനം വളരെ നല്ലത്. ശിവലിംഗ പൂജ ചെയ്യുന്നത് അതിലും ഉത്തമം.
"ഭവകോടിശതോപാത്തപുണ്യരാശി വിപാകതഃ
ലഭ്യതേ വാ പുൻസ്തത്ര ബില്വപത്രാർപ്പണം വിഭോഃ"
ആ പൂജയിൽ ശിവലിംഗത്തിനു കൂവളത്തിന്റെ ഇല അർപ്പണം ചെയ്താൽ പലകോടി ജന്മമെടുത്ത് പുണ്യം ചെയ്താൽ ഒരു ചിലർക്ക് മാത്രം കിട്ടുന്ന ഫലം പൂജ ചെയ്ത ആൾക്ക് കിട്ടും.
"വർഷാണാമായുതം യേന സ്നാനം ഗംഗ സരിജ്ജലേ
സുകൃതം ബിൽ വാർച്ചനേനൈവ തത് ഫലം ലഭ്യതേ നരൈഃ"
പതിനായിരം വർഷം ഗംഗ നദിയിൽ കുളിക്കുന്ന ഒരുവൻ നേടുന്ന പുണ്യം ശിവരാത്രി ശ്രീ പരമേശ്വരനെ ബിൽ വ ദളം കൊണ്ട് അർച്ചന ചെയ്താൽ കിട്ടും.
"അന്നോപവാസഃ കേനാപി കൃതഃ ക്രതുശതായതേ
രാത്രൗ ജാഗരണം പുണ്യം വർഷകോടി തപോധികം"
ശിവരാത്രി ഉറക്കമൊഴിയുന്നവർക്ക് നൂറ് യാഗങ്ങൾ ചെയ്ത ഫലം സിദ്ധിക്കും.
"ഏകേന ബില്വ പത്രേണ ശിവലിംഗാർച്ചനൈ കൃതേ
ത്രൈലോക്യേ തസ്യ പുണ്യസ്യ കോ വാ സാദ്ധൃശ്യമൃച്ഛതി"
ശിവരാത്രിയായ ദിവസം ഒരു കൂവള ദളത്താൽ ശിവലിംഗാർച്ചന ചെയ്താൽക്കിട്ടുന്ന ഫലത്തിനു തുല്യമായ ഫലം മൂന്നുലകിലും വേറെയൊന്നില്ല.
"ഉപവാസൗ ജാഗരണം സന്നിധിഃ പരമേശിതുഃ
ഗോകർണ്ണം ശിവലോകസ്യ നൃണാം സോപാന പദ്ധതിഃ"
ശിവരാത്രി ദിവസം ഉപവാസം, രാത്രി ഉണർന്നിരിക്കൽ, പരമേശ്വര സ്തുതി ചെയ്യൽ, ഗോകർണ്ണ സന്ദർശ്ശനം എന്നിവ ശിവലോക പ്രാപ്തിക്കുള്ള വഴികൾ....
ഓം നമഃശിവായ
No comments:
Post a Comment