ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 April 2016

ഗൃഹസ്‌ഥ ജീവിതത്തില്‍ പാലിക്കേണ്ട 10 ശുഭചിന്തകള്‍

ഗൃഹസ്‌ഥ ജീവിതത്തില്‍ പാലിക്കേണ്ട 10 ശുഭചിന്തകള്‍

1. കാലുകള്‍ ശുചിയാക്കാതെ രാത്രി കിടക്കരുത്‌.

2. നേരമ്പോക്കിനാണെങ്കിലും ചൂതുകളി ഒഴിവാക്കുക.

3. നാസ്‌തികത, വേദനിന്ദ, ദേവനിന്ദ, ദേഷ്യം, ദുരഭിമാനം, ക്രൂരത, ക്രോധം എന്നിവ ഉപേക്ഷിക്കണം.

4. അധര്‍മ്മം ചെയ്‌താല്‍ ഉടല്‍ ദോഷഫലങ്ങള്‍ ഉണ്ടാകണമെന്നില്ല; എന്നാല്‍ ക്രമേണ അത്‌ സര്‍വ്വനാശം വരുത്തും. പുത്രപൗത്രാദികളിലേക്കും ഈ ദോഷത്തിന്റെ അനുഭവങ്ങള്‍ വ്യാപിക്കുന്നു.

5. പരദ്രോഹം തുടങ്ങിയ അധര്‍മ്മം ചെയ്യുന്നവര്‍ക്ക്‌ താല്‍ക്കാലികമായ ധന ധ്യാന്യ സമൃദ്ധികളുണ്ടായാലും ക്രമേണ ദേഹം, ധനം തുടങ്ങി സര്‍വ്വവും നശിക്കുന്നു.

6. അവിഹിത ധനാര്‍ജനവും കാമപൂര്‍ത്തിയും പാടില്ല.

7. ഭഗവല്‍ പാദത്തില്‍ അര്‍പ്പിക്കാതെ പുഷ്‌പമോ, തുളസിയിലയോ മുടിയില്‍ ചൂടരുത്‌.

8. അംഗഹീനര്‍, അംഗവൈകല്യമുള്ളവര്‍, വിദ്യാഭ്യാസമില്ലാത്തവര്‍, വൃദ്ധന്മാര്‍, വൈരൂപ്യമുള്ളവര്‍, ദരിദ്രര്‍, താഴ്‌ന്ന ജാതിക്കാര്‍ തുടങ്ങിയവരെ ആക്ഷേപിക്കരുത്‌.

9. സന്ധ്യാസമയത്ത്‌ ഭക്ഷണം കഴിക്കരുത്‌.

10. മടിയില്‍വച്ച്‌ ഭക്ഷണം കഴിക്കരുത്‌.

No comments:

Post a Comment