ശ്രീപദ്മനാഭസ്വാമി ക്ഷേത്രo
സവിശേഷമായ 108 വൈഷ്ണക്ഷേത്രങ്ങളിൽ ഒന്നായ , അനന്തപുരിയിലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച് അറിയാത്തവർ ചുരുക്കമാണ്.ലോകത്തിലെതന്നെ ഏറ്റവും സമ്പന്നമായയീ ക്ഷേത്രം , ഭഗവത് ചൈതന്യത്തിലൂടെയും, നിറഞ്ഞ ഐശ്വര്യത്തിലൂടെയും, അത്ഭുദങ്ങളിലൂടെയും വിശ്വാസികളെ എന്നും വിസ്മയിപ്പിക്കുന്ന സവിശേഷതകൾ നിറഞ്ഞൊരു ക്ഷേത്രമാണ് എന്നതു എടുത്തു ചൊല്ലേണ്ട കാര്യമില്ലാ എന്നിരുന്നാലും ,ക്ഷേത്രത്തിനു അകം നില്ക്കും നേരം കൂടി, പലരും അറിയാണ്ട് പോകുന്നയൊരു വസ്തുതയെന്തായെന്നാൽ , പകരം ചൊല്ലാൻ യാതൊന്നുമില്ലാത്ത വാസ്തുവിദ്യയുടെയും, പാരമ്പര്യത്തിന്റെയും, നിശ്ചയദാര്ഢ്യത്തിന്റെയും, മകുടോദാഹരണമാണ് സ്റ്റേറ്റ് ഓഫ് ട്രാവൻകൂർന്റെ , വേണാടിന്റെ , അനന്തപുരിയുടെ അഭിമാനവും സ്വകാര്യ അഹങ്കാരവുമായ ക്ഷേത്രവും, ശ്രീപദ്മനാഭസ്വാമിയും .അക്കമിട്ടു ചൊല്ലിയാൽ ഒട്ടനവധിയുണ്ടേങ്കിലും, ഓർമ്മയിൽ വരുന്നതും, കേട്ടതും, അറിഞ്ഞതുമായ കുറച്ചു സവിശേഷതകൾ ഇതൊക്കെയാണ് ....* മൂന്നു വാതിലുകളിൽ കൂടി മാത്രം പൂർണ ദർശനം സാധ്യമാകുന്ന 18 അടി നീളമുള്ള അനന്തശയനം അപൂർവങ്ങളിൽ അപൂർവമായയൊരു പ്രതിഷ്ഠയാണ്.അനന്തശയനം നിർമ്മിച്ചിരിക്കുന്നത് എങ്ങിനെയെന്നാൽ , നേപ്പാളിലെ ഗന്ധകി നദിതീരത്ത് നിന്നും കൊണ്ടു വന്ന പന്ത്രണ്ടായിരത്തിഎട്ടു സാളഗ്രാമങ്ങൾ കൊണ്ടാണ് വിഗ്രഹത്തിൻ അടിത്തറ തീർതിരിക്കുന്നതു. വിഗ്രഹം പൂർണമായി ശിലാ നിർമിതമല്ല എന്നതു അധികം പേർക്കും അറിയാൻ വഴിയില്ലാ.കടുശർക്കരയോഗം എന്ന അത്യപൂർവആയുര്വേദ ഔഷധകൂട്ട് ഉപയോഗിച്ചാണ് മൂല വിഗ്രഹം നിർമ്മിച്ചിരിക്കുന്നത് .കടുശർക്കരയോഗത്തിന് പട്ടികയെന്നാല്:ഞണ്ടിന് കുഴിയിലും , ഉറുമ്പിന് പുറ്റിലുമുള്ള മണല്തരികള്,ചതുപ്പുനിലം , മലയോരം, സമതലം , കടലോരം , ആറ്റിന്തീരം മുതലുള്ള മണ്ണും മണലും ,ദേവവൃക്ഷങ്ങളുടെതടികള് , ത്രിപ്പലി , ത്രിഫല , ചുക്കു , കുരുമുളക് , നാല്പ്പാമരം തുടങ്ങിയവ കൊണ്ടുണ്ടാക്കിയകഷായക്കൂട്ടുകള് , പലതരം എണ്ണകള് ,ദ്രവ്യങ്ങള് , ധാന്യപൊടികള് , പലതരം പശകള്,ചന്ദനം , കസ്തൂരി , കര്പ്പൂരം , കുങ്കുമം എന്നിവ ചേര്ത്ത ചൂര്ണങ്ങള് .ഇവയൊക്കെ ഉണക്കിയും പൊടിച്ചും ഇളക്കിയും ചേര്ത്തുള്ള അതിസങ്കീര്ണമായപ്രക്രിയയില് കൂടിയാണ് കടുശര്ക്കരയോഗംനിര്മ്മിച്ചതു .ദേവവൃക്ഷങ്ങളുടെചട്ടകൂടില് ആണ് സാളഗ്രാമം നിറച്ചു അടിസ്ഥാനം നിര്മ്മിച്ചിരിക്കുന്നത് .അസ്ഥിയായി ദേവവൃക്ഷങ്ങളും , നാഡിയായി ചകരിനാരും, ആന്തരിക അവയവങ്ങളായി സാളഗ്രാമവും, ശരീരമായി ഔഷധക്കൂട്ടും ചേര്ന്ന മഹനീയമായ നിര്മ്മിതിയാണ്, മൂന്നു വാതിലിലൂടി നാം കാണുന്ന അനന്തശയനം.* ധാരാളം തുരങ്കങ്ങള് ക്ഷേത്രത്തില് നിന്നുമുണ്ടെന്നതു വാസ്തവവും വിശ്വാസവും.കവടിയാര് കൊട്ടാരത്തിലെയ്ക്കും , കോവളം കൊട്ടാരത്തിലേയ്ക്കും നീളുന്ന തുരങ്കങ്ങള് ഭാവനാശകലങ്ങളല്ലഎന്നറിയണം എങ്കില് , ക്ഷേത്രത്തില് നിന്നും 12 കിലോമീറ്റര് അകലെയുള്ള ഒടിയന്വാഴി എന്നൊരു ഇടം ചെല്ലണം. ( അവിടേയ്ക്കു പൊതുജനങ്ങള്ക്കു പ്രവേശനം ഇല്ലാ ഇപ്പോള് ).കടല്തീരത്തുള്ളഈ തുരങ്കത്തില്, വേലിയേറ്റവേളയില് കയറുന്ന ജലം തിരികെ ഒഴുകിപോകുവാന് ആഴ്ചകള് എടുക്കുമെന്നു മാത്രമല്ല, പവിഴം , മുത്തു , സ്വര്ണം എന്നിവ ചിലപ്പോള് ഒക്കെ അവിടം നിന്നും കണ്ടെത്താറും ഉണ്ട് . മുങ്ങല്വിഗദ്ധരായ മത്സ്യതൊഴിലാളികളായ പലരും ഈ തുരങ്കത്തില് ഇറങ്ങി എങ്കിലും ആരും തിരികെ വരികയുണ്ടായില്ലാ.മാത്രമല്ല , ഈയിടെ കാടുതെളിക്കും നേരമാണു വളരെ പഴക്കമുള്ള ഒരു കിണര് കോവളം കൊട്ടാരത്തിനു അരികെ കണ്ടെത്തിയതു. കടലിനു, ചുവടുകള് അരികെയെങ്കിലും തെളിഞ്ഞ ശുദ്ധജല ഉറവയാണ് അവിടം ഉള്ളതു .പുരാവസ്തുവകുപ്പ് റഡാര് ഉപയോഗിച്ചു ത്രിമാനചിത്രം നിര്മ്മിച്ചതും, അതിലെ കണ്ടെത്തലുകള് തൃപ്തികരമായ രീതിയില് പുറത്തുവിടാത്തതും സുരക്ഷാകാരണങ്ങള് കൊണ്ടു മാത്രമാണു .അതായിരിക്കാം അനന്തശയനത്തിനു അരികെയുള്ള ഒരു ചെറുകുഴിയില് കാതോര്ത്താല് കടല് ഇരമ്പുന്ന ശബ്ദം കേള്ക്കാന് സാധിക്കുന്നെ .* ഇന്നത്തെ കാലത്തും വാസ്തുവിദ്യാ അത്ഭുദമാണ് നൂറു ആനകളും പതിനായിരം പണിക്കാരും ചേര്ന്നു നിര്മ്മിച്ചയീ ക്ഷേത്രം. വര്ഷദിവസങ്ങളെ സൂചിപ്പിക്കാന്365കാല് തൂണുകളും ,മനുഷ്യശരീരത്തെ സൂചിപ്പിക്കാന്നവവഴികളും ക്ഷേത്രത്തിലുണ്ട്. ആയിരംകല്ലെന്നും, കുലശേഖരമെന്നും അറിയപ്പെടുന്ന സപ്തസ്വരമണ്ഡപത്തിന് തൂണുകളില് കൃത്യായി തട്ടിയാല് ശിലയില് നിന്നും സപ്തനാദമാണ് ഉണ്ടാവുക . നൂറ്റാണ്ടുകള് മുന്നേ , യാതൊരു സാങ്കേതികവിദ്യയും ഇല്ലാണ്ട് കിള്ളിയാര് കടത്തിയ അതി ഭീമാകാരമായ ഒറ്റകല്ലു കൊണ്ടാണു മണ്ഡപം നിര്മ്മിച്ചിരിക്കുന്നത് എന്നതു ആശ്ചര്യമാണ്.* ബി നിലവറതുറക്കാന്പാടില്ലാ എന്നൊരു കൂട്ടമുണ്ട്. എന്നാല് ബി നിലവറ തുറക്കാന് സാധിക്കില്ലാ എന്നല്ല സാരം . ബി നിലവറയ്ക്കു ഉള്ളില് ഒരു നിലവറയുണ്ട് , അതിനുള്ളില് മറ്റൊരു നിലവറയുണ്ട് അതു ഒരിക്കലും തുറക്കരുത് എന്നാണു വിശ്വാസം . കാരണം , ദേവന്മാരും ഋഷിമാരും കൂടാതെ കാഞ്ഞിരോട്ട് യക്ഷിയമ്മയും ധ്യാനഭാവത്തില്കുടികൊള്ളുന്നയിടവും , സാക്ഷാല് ശ്രീ നരസിംഹമൂര്ത്തിസംരക്ഷിക്കുന്ന അറയുമാണ് ഇതെന്നു വിശ്വാസം .ബി നിലവറ, നാഗപാശബന്ധനമന്ത്രം പ്രയോഗിച്ചു, നാഗദേവതയുടെ രൂപം ആലേഖനം ചെയ്തു കരിങ്കല്പ്പാളികളാല്ആകുന്നു പൂട്ടിയത് , മഹാഗരുഡമന്ത്രം അറിവോടും ശുദ്ധിയോടും ജപിച്ചു മാത്രേ ഈ നിലവറ തുറക്കാന് പാടുള്ളൂ.* ക്ഷേത്രത്തിനു മതിലകം എന്നൊരു വിളി പേരുണ്ടായിരുന്നു . ആദ്യകാലങ്ങളില്കളിമണ്ണുകൊണ്ടുംപിന്നീടു കരിങ്കല്ലുകൊണ്ടും തീര്ത്ത മതിലുകള് ക്ഷേത്രത്തിനു ചുറ്റും കെട്ടിയുയര്ത്തിയതിനാല് ആണു അങ്ങിനെ.ഒരു അരിമണി ആണേല് കൂടി, അമ്പലത്തില് സമര്പ്പിച്ചാല് അത് താളിയോലയില് കോലെഴുത്ത്, മലയാണ്മ, ഗ്രന്ഥാക്ഷരം,വട്ടെഴുത്ത്, പഴന്തമിഴ് എന്നീ ഭാഷകളില് രേഖപ്പെടുത്തണം എന്നു നിയമമുണ്ടായിരുന്നു. അതിനെയാണ് മതിലകം രേഖകള് എന്നു പറയുക. അപ്രകാരം കെട്ടുകളാക്കിയ രേഖകളെ ചുരുണകളെന്നു പറയും. ഒരു ചുരുണയില് ആയിരത്തിലധികം ഓലകളുണ്ടാകും. അങ്ങിനെ ആയിരക്കണക്കിനു ചുരുണകള് .* ആദ്യകാലങ്ങളില്കളിമണ്ണുകൊണ്ടു നിര്മ്മിച്ച കോട്ട , ശേഷം കാലം കരിങ്കല്ലുകൊണ്ടു തീര്ത്തൂ.ഇന്നും കോട്ടയുടെ ഭാഗങ്ങളില് കരിങ്കല്ലിനു ഇടയിലൊരു പേനാകത്തി കൂടി കയറില്ലാ.അത്രയ്ക്കു കൃത്യമാണ്, ശക്തമാണ് ഓരോരോ കല്ലുകളും .എന്നാല് ഇതേ കോട്ട അമ്പലം വിപുലീകരിക്കുന്ന ജോലികള് നടക്കും നേരം തകര്ക്കുകയുണ്ടായി. അങ്ങിനെ തകര്ത്ത ഭാഗം "വെട്ടിമുറിച്ച കോട്ട" എന്ന പേരില് ഇന്നു അറിയപ്പെടുന്നു.ക്ഷേത്ര നിര്മ്മിതിക്കാവശ്യമായ കല്ല് കൊണ്ടു വന്നതു കിള്ളിയാറ്റിലെ കല്ലന് പാറയില് നിന്നായിരുന്നു.ആദ്യ സെന്ട്രല് ജയില് വന്നതും കോട്ടയ്ക്കുള്ളില് തന്നെയാണു . തിരുവിതാംകൂര് സൈന്യത്തിന് ബാരക്കുകള് സെന്ട്രല് ജയിലാക്കി മാറ്റുകയായിരുന്നു . ശേഷമതു കോട്ടയ്ക്കു പുറമെയാക്കി.* തോവാള മുതല് തിരുവല്ല വരെ വ്യാപിച്ചുകിടന്ന ഐക്യവേണാട്, ശേഷം ഭാഗം വച്ചു പലതായിയെങ്കിലുംഇന്നും പൂജാപുഷ്പങ്ങള്എത്തുന്നതു തോവാളയില് നിന്നും തന്നെയാണു. ശുദ്ധിയോടു മാത്രമാണു ക്ഷേത്രത്തിലേയ്ക്കുള്ള പുഷ്പങ്ങള് വളര്ത്തുക അവിടം . താമര പുഷ്പങ്ങള് വെള്ളയാണി കായലില് നിന്നും കൊണ്ടു വരുന്നു. അനന്തശയനത്തില്നിന്നും പൂക്കള് മാറ്റുക മയില്പീലി ഉപയോഗിച്ചു മാത്രമാണു.* ക്ഷേത്രത്തിന് മൂലസ്ഥാനമെന്നാല് കാസര്ഗോഡ് ജില്ലയിലെ കുമ്പളത്തിനു അരികെയുള്ള ശ്രീ അനന്ത പദ്മനാഭ ക്ഷേത്രമാണ്. "ബിബിയ" എന്ന ചോറു ഭക്ഷിക്കുന്ന മുതലയുള്ള അമ്പലം. കടുശര്ക്കരയോഗപ്രകാരം നിര്മ്മിച്ച വിഗ്രഹമാണ് അവിടയും ഉള്ളതു . അമ്പലം സ്ഥിതിചെയ്യുന്നകുളം മരത്തടിയും റബ്ബര്പശയുംപോലുള്ള ഒരു മിശ്രിതം കൊണ്ട് കോര്ക്ക് ചെയ്തു അടച്ചിട്ടുണ്ട് എന്നാ പറയുന്നേ. അതു ഇളക്കിയാല് കുളത്തിലെ വെള്ളം ഭൂമിയുടെ അടിയില് നിര്മ്മിച്ച തുരങ്കം വഴി ഒഴുകിപ്പോകുമത്രേ.* ഭഗവാന് ഭരണാധികാരിയായുള്ള ഒരേയൊരു രാജ്യമിതു മാത്രമാണു. ( ഇന്ത്യന് യൂണിയനില് സ്റ്റേറ്റ് ഓഫ് ട്രാവന്കൂര് ലയിക്കുന്നതിനു മുന്നേ വരെ ). ഓരോരോ ദിനവും തിരുവിതാംകൂറിലെമുതിര്ന്നയാള്പുലര്ച്ചെ ഭഗവാനെ മുഖം കാട്ടി , ദൈന്യദിന ഭരണകാര്യങ്ങള് ഉണര്ത്തിക്കുകയെന്നൊരു രീതിയുണ്ടായിരുന്നു.ഒരീസം അതില് വീഴ്ചവരുത്തിയാല്, സമസ്താപരാധം ചൊല്ലി മാപ്പിരിക്കുകയും പിഴയൊടുക്കുകയുംനിര്ബന്ധം. വേണാടിന്റെ ദേശിയപതാകയിലുള്ള വലംപിരി ഭഗവല് മുദ്രയാണ്, രാജ്യാധികാരി ശ്രീഅനന്തപദ്മനാഭനും.* ബ്രിട്ടീഷ്‌ഭരണകാലത്തു തന്നെ ആറാട്ട് വേളയില് കര, വ്യോമ, വായു സേനാവിഭാഗങ്ങളും, പോലീസും ,അര്ദ്ധസൈന്യവിഭാഗങ്ങളും 21 തോക്കുഅഭിവാദ്യംശ്രീപദ്മനാഭനു നടത്തി വന്നിരുന്നു.ശേഷമതു, ശ്രീമതി ഇന്ദിരാജിയുടെ ഭരണകാലത്തു നിര്ത്തലാക്കുകയുണ്ടായി.ആറാട്ടു വേളയില് മാത്രമാണു , അനന്തപുരി അന്തര്ദേശിയ വിമാനതാവളം അടയ്ക്കുക.ആറാട്ടു എഴുന്നള്ളിപ്പ് വിമാനത്താവളത്തിനു ഉള്ളില് കൂടിയാണ് കടന്നു പോവുക എന്നതു കാരണം.* ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ച് അല്പമൊക്കെ പറഞ്ഞ സ്ഥിതിക്കു , എങ്ങിനെയായിപ്പോള് കോട്ടയ്ക്കു തൊട്ടു പുറമേ, ക്ഷേത്രത്തിന് വടക്ക് ഭാഗത്തായിട്ടുള്ള പഴവങ്ങാടി ശ്രീ മഹാഗണപതിയെ കുറിച്ച് പറയാണ്ട് പോണേ !പദ്മനാഭപുരം തലസ്ഥാനമായിരുന്ന കാലത്തു, തിരുവിതാംകൂര് സൈന്യത്തിലെ ഒരാള്ക്ക് നദിയില് നിന്നുംകിട്ട്യതാ ആ ഗണപതി വിഗ്രഹം. തിരുവിതാംകൂര് സൈന്യം ആ വിഗ്രഹം തങ്ങളുടെ ഭരദേവതയായി പൂജിച്ചു വന്നൂ. ശേഷം തലസ്ഥാനം അനന്തപുരി ആയി മാറിയ നേരം, പഴവങ്ങാടിയില് പ്രതിഷ്ഠ നടത്തുകയും ചെയ്തു.സൈന്യം, ശേഷം മദ്രാസ് രജിമെന്റ്ല് ലയിക്കുകയും, ക്ഷേത്രകാര്യങ്ങള് ഭാരതീയ കരസേനയുടെ പാങ്ങോട് ഉള്ളെ ക്യാമ്പ് നടത്തുകയും ചെയ്യുന്നു .ഇത്രടം വരെ സഹനശക്തിയോടെ വായിച്ചു എങ്കില് നന്ദിഇതു പൂര്ണമെന്നോ, ഇതു മാത്രമാണു വസ്തവമെന്നോ അഭിപ്രായമില്ലാ.വരികളില് കൂടിയും, കേട്ടറിവും , കണ്ടറിവുമൊക്കെയാണു ഇതിനു ആസ്പദം.വരികളില് കുറ്റങ്ങളും കുറവുമൊക്കെ ധാരാളമുണ്ടെന്നുമറിയാം.... അങ്ങിനെയെങ്കില് ദയവായി ക്ഷമിക്കുക.നിലവറയില് സ്വര്ണ്ണവും, മനസ്സുനിറയെ സ്നേഹവും മാത്രമുള്ള ശ്രീപദ്മനാഭന്റെ പ്രജയെന്നതില് എന്നും അഭിമാനം .
No comments:
Post a Comment