ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 April 2016

കുരുക്ഷേത്രയുദ്ധം

കുരുക്ഷേത്രയുദ്ധം  അനുശാസിച്ച നിയമങ്ങൾ

*യുദ്ധം സൂര്യോദയത്തിനുശേഷം തുടങ്ങി, സൂര്യാസ്തമയത്തിനു അവസാനിപ്പിക്കുക.

*ഇരുപക്ഷത്തിനും സമ്മതമെങ്കിൽ രാത്രിയിൽ യുദ്ധമാവാം.

*ഒന്നിൽ കൂടുതൽ പേർ ചേർന്ന് തനിച്ച് ഒരാളെ ആക്രമിക്കരുത്.

*രണ്ടുപേർ തമ്മിൽ ദ്വന്ദ്വയുദ്ധമാവാം, സുദീർഘമായ യുദ്ധത്തിൽ അവർ ഒരേ ആയുധങ്ങൾ വഹിച്ചൊ, ഒരേ വാഹനത്തിലൊ (ആന, തേർ, കുതിര)ആവണം.

*ഒരാളുപോലും മറ്റുള്ളവരാൽ ചുറ്റപ്പെട്ട് ആക്രമിക്കപ്പെടരുത്.

*യുദ്ധത്തിൽ അടിയറവ് പറഞ്ഞവനെ മാന്യമായ യുദ്ധതടവുകാരനായി സംരക്ഷിക്കണം.

*നിരായുധനെ ആക്രമിക്കരുത്.

*അബോധാവസ്ഥയിലായവനെ ആക്രമിക്കരുത്.

*യുദ്ധത്തിൽ പങ്കെടുക്കാത്തവനെയോ, മൃഗത്തേയോ ആക്രമിക്കരുത്.

*പിന്തിരിഞ്ഞോടിയവനെ പിന്തുടർന്ന് ആക്രമിക്കരുത്.

*സ്ത്രീകളെ ആക്രമിക്കരുത്.

*ഓരോ ആയുധങ്ങൾക്കും അതിന്റെതായ നിബന്ധനകൾ പാലിച്ചാവണം യുദ്ധത്തിൽ ഏർപ്പെടുന്നത്.(ഉദാ: അരയ്ക്കു താഴോട്ട് ഗദകൊണ്ടടിക്കരുത്).

*ന്യായരഹിതമായ പോരാട്ടത്തിൽ ആരും ഏർപ്പെടരുത്. 

യുദ്ധവ്യൂഹം
1⃣
ക്രൗഞ്ചവ്യൂഹം (കൊക്കിന്റെ ആകൃതി)
2⃣
മകരവ്യൂഹം (മുതലയുടെ ആകൃതി)
3⃣
കൂർമ്മവ്യൂഹം (ആമയുടെ ആകൃതി)
4⃣
ത്രിശൂലവ്യൂഹം (മൂന്നുമുനയുള്ള ശൂലത്തിന്റെ ആകൃതി)
5⃣
ചക്രവ്യൂഹം (കറങ്ങുന്ന ചക്രത്തിന്റെ ആകൃതി) 
5⃣
കമലവ്യൂഹം (പൂർണ്ണമായി വിരിഞ്ഞ താമരപ്പൂവിന്റെ ആകൃതി)
6⃣
ഗരുഡവ്യൂഹം (ചിറകുവിരിച്ച പരുന്തിന്റെ ആകൃതി)
7⃣
അർണ്ണവ്യൂഹം (സമുദ്രാകൃതി)
8⃣
മണ്ഡലവ്യൂഹം (ആകാശഗംഗയുടെ ആകൃതി)
9⃣
വജ്രവ്യൂഹം (മിന്നലിന്റെ ആകൃതി)
🔟
ശക്തവ്യൂഹം (സമചതുരാകൃതി)
1⃣1⃣
അസുരവ്യൂഹം (രാക്ഷസാകൃതി)
1⃣2⃣
ദേവവ്യൂഹം (അമാനുഷാകൃതി)
1⃣3⃣
സൂചിവ്യൂഹം (സൂചിയുടെ ആകൃതി)
1⃣4⃣
ശൃംഗാരകവ്യൂഹം (വളഞ്ഞ കൊമ്പിന്റെ ആകൃതി)
1⃣5⃣
അർദ്ധചന്ദ്രവ്യൂഹം (ചന്ദ്രക്കലയുടെ ആകൃതി)
1⃣6⃣
മാലവ്യൂഹം (പുഷ്പചക്രാകൃതി)
1⃣7⃣
മത്സ്യവ്യൂഹം (മത്സ്യാകൃതി)

No comments:

Post a Comment