ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 April 2016

നവദുർഗ്ഗ

നവദുർഗ്ഗ

ദുർഗ്ഗയുടെ ഒൻപത് രൂപഭാവങ്ങളെയാണ് നവദുർഗ്ഗ എന്ന് അർത്ഥമാക്കുന്നത്. ദുർഗ്ഗയുടെ ഒൻപത് രൂപങ്ങൾ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിധാത്രി എന്നിവയാണ്. നവരാത്രിയിൽ ഓരോ ദിനവും ഓരോ ദുർഗ്ഗയെയാണ് ആരാധിക്കുന്നത്. ദേവി ശക്തിയുടെ അവതാരമാണ് ദുർഗ്ഗ. ദുർഗാദേവിയുടെ ഏറ്റവും പാവനമായ രൂപങ്ങളാണ് നവദുർഗ്ഗ എന്നാണ് വിശ്വാസം. ദുർഗ്ഗാ ദേവി പ്രധാനമായും മൂന്നു രൂപങ്ങളിലാണ് ആവിഷ്കരിക്കപെടുന്നത്. മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി. ഈ മൂന്നു ദേവതകളും വീണ്ടും മൂന്നുരൂപങ്ങളിൽ ആവിഷ്കരിക്കപ്പെടുന്നതാണ് നവദുർഗ്ഗ. നവദുർഗ്ഗയിലെ ഓരോ ദേവിയും ദുർഗ്ഗയുടെ ഓരോ വിശിഷ്ടഗുണങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. വിശേഷഗുണത്തിനനുസരിച്ച് ദേവിയുടെ ആടയുടെ നിറവും വ്യത്യാസപ്പെട്ടിരിക്കും.

ദേവി - ഗുണം - വർണ്ണം

1 ) ശൈലപുത്രി - പ്രകൃതി -ഹരിതവർണ്ണം

2 ) ബ്രഹ്മചാരിണി - ഭക്തി – നീലം

3 ) ചന്ദ്രഘണ്ഡാ - സൗന്ദര്യം - പാടലവർണ്ണം

4 ) കുഷ്മാണ്ഡ -ശുഭാരംഭം - ഊതവർണ്ണം

5 ) സ്കന്ദമാതാ - കഠിനാധ്വാനം - പീതവർണ്ണം

6 ) കാർത്യായനി - ധൈര്യം - പിംഗലവർണ്ണം

7 ) കാലരാത്രി - മായ – നീല

8 ) മഹാഗൗരി - നിർമ്മലത്വം – അരുണം

9 ) സിദ്ധിധാത്രി - ദാനം - ധൂസരവർണ്ണം

No comments:

Post a Comment