ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 June 2022

നിവേദ്യങ്ങളിൽ എന്തിന് തുളസിപൂവ് ഇടുന്നു

നിവേദ്യങ്ങളിൽ എന്തിന് തുളസിപൂവ് ഇടുന്നു

ഒരിക്കൽ ദേവർഷി നാരദൻ വൈകുണ്ഠത്തിൽ എത്തി അപ്പോൾ ഭഗവാൻ ഭക്ഷണം കഴിക്കാൻ തുടങ്ങുന്നു...

ഭഗവാൻ പറഞ്ഞു:- "നാരദനും ഭക്ഷണം കൊടുക്കു ലക്ഷ്മി..."

നാരദൻ പറഞ്ഞു:- "ഭഗവാനെ അങ്ങ് കഴിക്കുന്നതിൽ നിന്ന് പ്രസാദമായി എന്തെങ്കിലും തന്നാൽ മതി..."

ഭഗവാൻ ഒരു ലഡ്ഡു കൊടുത്തു!!!

നാരദൻ അത് കഴിച്ചു കൊണ്ട് പരമമായ ആനന്ദത്തിൽ ഭഗവാന്റെ നാമവും പാടി നടന്നു...

പോകും വഴി ഇന്ദ്രൻ ഉൾപ്പെടെ ദേവന്മാരെ കണ്ടു. പക്ഷെ പരമമായ ആനന്ദത്തിൽ നാരദൻ അവർ പ്രണമിച്ചിട്ടും കണ്ടില്ല...

കൈലാസത്തിനു മുകളിൽ കൂടി പോയപ്പോൾ ശ്രീ പരമശിവൻ നാരദനെ വിളിച്ചു :-

നാരദൻ,ശിവഭഗവാന്റെ വിളിയും കേട്ടില്ല
പെട്ടെന്ന് ശിവഭഗവാൻ ആകാശത്തിലെത്തി നാരദനെ തട്ടി വിളിച്ചു:-

നാരദൻ പറഞ്ഞു:- "പ്രഭോ ഞാൻ പരമമായ ആനന്ദത്തിലായിരുന്നു ആയതിനാൽ അങ്ങ് വിളിച്ചത് കേട്ടില്ല"!!!

"എന്താണ് അങ്ങയ്ക്ക് ഈ പരമമായ ആനന്ദം ഉണ്ടാകാൻ കാരണം?"

നാരദൻ പറഞ്ഞു:- "നാരായണന്റെ പ്രസാദമായ ലഡ്ഡു തിന്നപ്പോൾ മുതൽ!!!"

ശിവഭഗവാൻ പറഞ്ഞു:- "നാരദരെ എനിക്കും വേണം ഭഗവാന്റെ പ്രസാദം"!!!

നാരദൻ പറഞ്ഞു "മുഴുവൻ ഞാൻ തിന്നു"

എന്നാൽ ആ കൈ ഒന്നു നീട്ടാൻ
ശ്രീ പരമശിവൻ പറഞ്ഞു:-

നാരദന്റെ കൈയ്യിൽ ലഡ്ഡുവിന്റെ ഒരംശം പറ്റിപ്പിടിച്ച് ഇരിക്കുന്നു!!!

മഹാദേവൻ അത് ഭക്ഷിച്ചു..

തുടർന്ന് കൈലാസത്തിൽ ശിവഭഗവാനും പരമമായ ആനന്ദത്തിൽ നാരായണ നാമം ജപിക്കാൻ തുടങ്ങി....

ശ്രീ പരമശിവനും,നാരദനും, നന്ദിയും എല്ലാം നാരായണ നാരായണ ജപിക്കുന്നു!!!

ഉടൻ പാർവ്വതിദേവി അവിടെ എത്തി ശിവഭഗവാനെ വിളിച്ചിട്ട്, ഭഗവാൻ വിളി കേട്ടില്ല!!!

ശ്രീ പരമശിവൻ നാരായണ നാമം ജപിക്കുന്നു...

പാർവ്വതി ദേവി തട്ടി വിളിച്ചപ്പോൾ ഭഗവാൻ പറഞ്ഞു...."ഞാൻ പരമമായ ആനന്ദത്തിൽ ആയിരുന്നു... "

പാർവ്വതി ദേവി പറഞ്ഞു:- "എനിക്കും
ശ്രീ നാരായണന്റെ പ്രസാദം വേണം" 

ഭഗവാൻ പറഞ്ഞു:- " പ്രസാദം കിട്ടില്ല: ദേവിക്ക്‌ അതിന് യോഗ്യത ഇല്ല"

പാർവ്വതിദേവി ദേഷ്യപ്പെട്ട് പോയി
ശ്രീ നാരായണനെ തപസ്സ് ചെയ്തു!!!

നാരായണൻ പ്രത്യക്ഷനായി...

പാർവ്വതി ദേവി പറഞ്ഞു :-" ഭഗവാനെ എല്ലാവർക്കും അങ്ങയുടെ പ്രസാദം കിട്ടാൻ എന്താ വഴി : എല്ലാവരും പരമമായ അനന്ദം അനുഭവിക്കട്ടെ"

ശ്രീ നാരായണൻ പറഞ്ഞു "എനിക്കു നിവേദിക്കുന്ന പ്രസാദത്തിൽ തുളസി ഇട്ട ശേഷം ആര് കഴിച്ചാലും, അവർക്ക് പരമമായ ആനന്ദം ഉണ്ടാകുന്നതാണ്"

അന്ന് മുതൽ ഭഗവാന് നിവേദിക്കുന്നതിൽ തുളസി ഇടാൻ തുടങ്ങി!!



No comments:

Post a Comment