ജീവന് മൂന്ന് ശരീരമുണ്ടെന്ന് ശാസ്ത്രം പറയുന്നു
1 - ജാഗ്രദാവസ്ഥ അനുഭവിക്കുന്ന സ്ഥൂലശരീരം
2 - സ്വപ്നാവസ്ഥ അനുഭവിക്കുന്ന ലിംഗശരീരമാണ് പുനർജന്മത്തിനു കാരണം. അതു പോലെ ലിംഗശരീരനാശമാണ് മോക്ഷത്തിന്നു കാരണം
3 - സുഷുപ്തി അനുഭവിക്കുന്ന ശരീരം കാരണശരീരം.
ലിംഗശരീരത്തിന്റെ ഘടകങ്ങൾ ജീവനും, മനസ്സും (കർമ്മഫലവാസനകൾ) അടങ്ങിയ സൂക്ഷ്മജ്ഞാനേന്ദ്രിയങ്ങളുമാണ്. മരണസമയത്ത് ലിംഗശരീരം സ്ഥൂലദേഹം വിടുന്നു. ആ ശരീരത്തിലെ വാസനകൾക്കനുസരിച്ച്, പരലോകത്ത് നല്ലതും ചീത്തയുമായ ഫലങ്ങൾ അനുഭവിക്കാൻ ഒരു സ്ഥുലശരീരം വേണമെന്ന നിലവരുന്നു. അപ്പോൾ പഞ്ചീകരണ പ്രക്രിയയിലൂടെ അനുയോജ്യമായ കുലത്തിൽ, അനുയോജ്യമായ മാതാപിതാക്കളിലൂടെ സ്ഥൂലശരീരം സ്വീകരിക്കുന്നു. അത് മനുഷ്യകുലത്തിലാകാം, അല്ലെങ്കിൽ ജന്തുവർഗ്ഗത്തിലോ സ്ഥാവരവർഗ്ഗത്തിലോ ആകാം....
ഭക്ഷണം കഴിക്കുന്നതും ചിന്തിക്കുന്നതുമെല്ലാം കർമ്മമാണ്. ഏതു കർമ്മത്തിനും അതിന്റെ ഫലമുണ്ടുതാനും. അപ്പോൾ കർമ്മത്യാഗമോ കർമ്മഫലത്യാഗമോ ആർക്കും സാധിക്കുകയില്ല. ഈ കുരുക്കിൽ നിന്നും ജീവന് എങ്ങനെ മുക്തനാക്കാം എന്ന് ചിന്തിക്കുമ്പോൾ, കർമ്മം നിഷ്കാമമായി ചെയ്യുക എന്നുള്ളതേ ഉള്ളൂ ഒരു പോംവഴി. എന്നാൽ ഈ നിഷ്കാമകർമ്മം സാധാകരണക്കാർക്ക് എളുപ്പമല്ല. അതുകൊണ്ടാണ് കർമ്മം ഈശ്വരാർപ്പണമായി ഈശ്വര പൂജയായി ചെയ്യൂ. ഈ മനോഭാവം കർമ്മത്തിലുണ്ടായാൽ കർമ്മിയെ ബാധിക്കാവുന്ന ആഗ്രഹം ഭയംഭേദബുദ്ധി എന്നിവയിൽ നിന്ന് ഒഴിവാകാം....
ഭയമാണ് ജീവനെ പാപകർമ്മങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. എന്തെല്ലാം ഭയമാണ് ഒരു ജീവനെ വേട്ടയാടുന്നത്. ശത്രു, മിത്രം, ലാഭം, നഷ്ടം, രോഗം, പരാജയം, നരകം, എന്റെത് നിന്റേത് തുടങ്ങിയ ഭേദചിന്തകൾ (ദ്വന്ദ്വങ്ങൾ) ആണ് ഭയത്തിനടിസ്ഥാനം. ഈ ഭയവും ഭേദചിന്തകളും ഒടുങ്ങിയാലേ ലിംഗശരീരം നശിച്ച് പുനർജ്ജന്മം ഇല്ലാതാകൂ. ഉപനിഷത്തുകളെല്ലാം ആത്മാവിന്റെ ഏകത്വത്തിനാണ് ഊന്നൽ നൽകുന്നത്. ഈ തത്ത്വം ഉൾക്കൊണ്ടാൽ ഭയവും ഭേദബുദ്ധിയും അകലും. നിർവ്യാജ ഭക്തികൊണ്ട് ഈശ്വരനെ അനുഭവിക്കാൻ സാധിക്കും. ഭഗവാനോടുള്ള നിസ്തുല പ്രേമമാണ് ഭക്തിസ്വരൂപം. സ്വസ്വരൂപാനുസന്ധാനമാണ് ഭക്തി. അതിന് "സർവ്വംഖല്വിദം ബ്രഹ്മഃ" എന്ന ഉപനിഷദ് ഭാവം ശീലമാക്കണം അല്ലെങ്കിൽ വീണ്ടും വീണ്ടും ജനിക്കേണ്ടി വരും... ആത്മവിസ്മൃതിയാണ് അജ്ഞാത്തിന് കാരണം. ജ്ഞാനംകൊണ്ടതുനശിക്കും. ഇവിടെ ഒരേ ഒരു വസ്തുവേയുള്ളൂ എന്ന് ഉറപ്പിക്കുന്നതാണ് ജ്ഞാനം. "ബ്രഹ്മസത്യം" അതോടെ കർത്തൃത്വവും ഭോക്തൃത്ത്വവും ഇല്ലാതായിതീരും അവയില്ലെങ്കിൽ പിന്നെ ജീവന്റെ നിലനില്പ് എവിടെ? ആ സ്ഥിതിമോക്ഷവും.
No comments:
Post a Comment