ശിവപദ മഹാത്മ്യം
"സ്വയം ഭുവം, സദാശിവം, അവിനാശം"
എന്ന ത്രിഗുണങ്ങൾ ശിവന്റെ സത്വമാണ്, ശൈശവം എന്തെന്ന് അറിയാൻ അമ്പാടിയിലേക്ക് ഗോപാലകൃഷണനെ കാണുവാൻ ശ്രീ പരമേശ്വരൻ ചെന്നാതായി ഗർഗ്ഗഭഗവതത്തിൽ ഉണ്ട്. കാലാതിവർത്തിയും, യോഗധ്യാനമൗനങ്ങളുടെ വൈരാഗ്യവും, മൗനജ്ഞനവും ഘനീഭവിച്ച്, സാന്ദ്രമായരൂപമാണ് ദക്ഷിണാമൂർത്തി സ്വരൂപം. മുനിയും, യോഗിയും, സമാധിസ്ഥനും ആയ ദേവൻ തമോരൂപനാണെന്ന് പറയപ്പെടുന്നു. എന്നാൽ പഞ്ചമുഖങ്ങളിൽ ഒന്നായ സദ്യോജാതത്തിൽ നിന്ന് സപ്തസ്വരങ്ങളിലൂടെ സംഗീതം നിർഗ്ഗളിച്ചുവെന്ന് ത്യാഗോശരുടെ പ്രശസ്ത കീർത്തമായ "നാദതനും അനിശം ശങ്കരം" അടിവരവരയിട്ടു പ്രകീർത്തിക്കുന്നു. അക്ഷരങ്ങൾ, ചില്ലക്ഷരങ്ങൾ, വിസർഗ്ഗങ്ങൾ, വിരാമങ്ങൾ എന്നിവ വാചാലമായും നിർഗ്ഗളിച്ചുവെന്ന് ഭാഷാശാസ്ത്രം ഘോഷിക്കുന്നു.
യോഗശാസ്ത്രം പതഞ്ജലിക്കും, താണ്ഡവം, തണ്ഡുവിനും ദ്രാവിഡഭാഷയായ തമിഴ് മൊഴി പുത്രനായ ശ്രീമുരുകനും, അഗസ്ത്യർക്കും ശിവദത്തം തന്നെയാണ്. വൈദ്യശാസ്ത്രമായ സിദ്ധവൈദ്യം , അർക്കവൈദ്യം, വിഷവൈദ്യം എന്നിവയുടെയും ഉപജ്ഞാതവായി മഹാദേവൻ വാഴ്ത്തപ്പെടുന്നു. സൃഷ്ടി, സ്ഥിതി, സംഹാരങ്ങളും, പ്രതീകത്മരീതിയിൽ നൃത്തം ചെയ്തു പരിപാലിക്കുന്ന നടരാജ സ്വരൂപം വിശ്വപ്രസ്വിദ്ധമാണ്.
ബോധിവൃക്ഷചുവട്ടിൽ, സനകൻ, സനാതനൻ, സനന്ദനൻ, സനൽകുമാരൻ, എന്നിവർക്ക് ദക്ഷിണാമൂർത്തിരൂപത്തിൽ ദേവൻ ജ്ഞാന ബോധം ചെയ്യുന്നു. ആദിയും അന്തവും തേടിപ്പോയ ബ്രഹ്മ-വിഷ്ണുമാർക്ക് അപ്രാപ്യമായിരുന്നതാണ് ശിവവരൂപം. പഞ്ചഭൂത രൂപനായും ദ്വാദശാ ലിംഗരൂപനായും, ദേവൻ വിരാചിക്കുന്നു. അഗ്നി, ചന്ദ്രൻ, സൂര്യൻ, എന്നീ ത്രിലോചനങ്ങളും, സമാധിരൂപത്തിലും പ്രപഞ്ചത്തെ പരിപാലിക്കുന്നു. പ്രദോഷത്തെകാത്തുള്ള അന്തികാളരൂപത്തിലുള്ള ആനന്ദനൃത്തം കണ്ട് ആസ്വദിയ്കുവാൻ എല്ല ദേവഗണങ്ങളും എത്താറുണ്ട്,
കാലപാശം, വരുണപാശം എന്നി മൃത്യുബന്ധനങ്ങളിൽ നിന്നും ദേവൻ ത്രാണനം ചെയ്യുന്നതിനാൽ മഹാമൃത്യുഞ്ജയനാകുന്നു, ഡക്കാ, ഡമരു, മൃദംഗം, ഉടുക്ക്, എന്നീ തുകൽ വാദ്യങ്ങളിൽ പ്രഗത്ഭരാണ് ശിവനും അനുചരന്മാരും. ആനത്തുകൽ വസ്ത്രമായണിഞ്ഞിരിക്കുന്നതിനാൽ കൃത്തിവാസനും, പുലിതോൽ ധരിച്ചിരിക്കുന്നതിനാൽ സന്തുഷ്ടനുമാണ് ശങ്കരൻ. മൃഗചർമ്മം അംബരമായും, കപാലം, രുദ്രാക്ഷം, വാസുകി എന്നിവ ആഭരണങ്ങളായും, ശ്മശാനഭസ്മം മേലാകെ പൂശിയും, പ്രാകൃതമായ ദരിദ്രരൂപം ബാഹ്യത്തിൽ പ്രകടിപ്പിക്കുമ്പോഴും സ്വർണ്ണാകർഷണ ഭൈരവനായി സാക്ഷാൽ ലക്ഷ്മീകുബേരന്മാർക്കും ശിവൻ സ്വർണ്ണാദി നവനിദികൾ ചൊരിയുന്നു.
നാഗങ്ങളെ മേലാകെ ആഭരണങ്ങളാക്കിയ നാഗഭൂഷണനാണ് തൃനാഗേശ്വരൻ. വ്യോമകേശനായി ചെഞ്ചെടിയിൽ സാക്ഷാൽ ആകാശഗംഗയുടെ ഹുങ്കുപോലും അടക്കിയ ധുർജ്ജടിയുമാണ് ദേവൻ. ഹാലാഹലം പാനം ചെയ്ത് മാനവ, ദാനവ, വാനവവരുടെയും ആപത്തിന്റെ കോലാഹലങ്ങൾ മാറ്റിയ ദേവനാണ് നീലകണ്ഠ്ൻ. വൃദ്ധിക്ഷയങ്ങളാൽ ഉഴറി ദക്ഷശാപമേറ്റ ചന്ദ്രദേവനെ സ്വന്തം ശിരസ്സിലണിഞ്ഞ് ഭഗവാൻ ചന്ദ്രശേഖരനായിത്തിർന്നു. "സ്വന്തം ദേഹത്തിന്റെ നല്ല പാതി ശക്തിപ്രതീകമായ സ്ത്രീ വർഗ്ഗത്തിനും മറുപാതി നാരയണനും നൽകി രുദ്രൻ അർദ്ധനാരീശ്വരനും ശങ്കരനാരയണനുമായി. ലിംഗരൂപത്തിൽ സൃഷ്ടി പ്രതീകമായി അരൂപിയായ ലിംഗേശ്വരൻ, പഞ്ചരൂപങ്ങളായ അപ്, വായു, അഗ്നി, പൃഥ്വി, ആകാശ രൂപങ്ങളിലും വിളങ്ങുന്നു. സുമേരു പർവ്വതത്തെ വില്ലാക്കി, വാസുകിയെ ഞാണാക്കി, ബ്രഹ്മാവിനെ സാരഥിയാക്കിയ മഹാരഥിയാണ് ത്രിപുരാന്തക ദേവൻ. ധനഞ്ജയന്റെ ധനുർഗർവ്വഭംഗം കീരാതരൂപത്തിൽ നടത്തിയ കിരാതമൂർത്തിയുമാണ് ശർവ്വൻ. മുരുക പ്രവചനം അന്വർത്ഥമാക്കി ഭിക്ഷാടനേശ്വനായി സാക്ഷാൽ അന്നപ്തിയായ ശിവന് അലയേണ്ടിവന്നു. " ജ്യോതിഷശാസ്ത്രം പകുതി സത്യവും പകുതി മിഥ്യയും ആയിതീരട്ടെ" എന്ന ശിവശാപവും തുടർന്നുണ്ടായി. രുദ്രാക്ഷത്തിലൊളിഞ്ഞ് ദേവൻ ശനി ബാധയേയും അതിശയിച്ച കഥ വിസ്മയാവാഹമാണ്.
സ്മരന്റെ സുമസായകമേറ്റ് ക്രുദ്ധനായ ഹരൻ, സ്മരനെ തൃക്കണ്ണാൽ ദഹിപ്പിച്ച് അനംഗനാക്കി. ഇതുമൂലം പാർവ്വതീ സമാഗമവും സുബ്രമണ്യ ജനനവും ഹേതുവുമായി. ഇതേ ഹരൻ മോഹനീ രൂപത്തിൽ സംഗമം ചെയ്ത് ഭഗവാൻ ഹരിഹര പുത്രനും ഭൂജാതനായി. അംശാവതാരമായി അഞ്ജ്നേയ ജന്മമെടുത്ത് രുദ്രഭഗവാൻ പുരാണസ്മരണീയനുമായി. ഹനുമാന്റെ അപദാനങ്ങൾ വിശ്വസാഹിത്യത്തിലെ നിത്യസ്തുതമായ പൊന്നേടുകളാണ്...
ഹര ഹര മഹാദേവാ.....
No comments:
Post a Comment