കുണ്ഡലിനീ സിൻഡ്രോം
കുണ്ഡലിനീയോഗ പരിശീലിയ്ക്കുന്നത് അപകടകരമല്ലെയെന്നു പലരും ചോദിയ്ക്കുന്നതായി കാണുന്നു.
കുണ്ഡലീയോഗ പരിശീലനത്താൽ ഉണരുന്ന കുണ്ഡലിനീശ്ശക്തി പലവിധങ്ങളായ അനർത്ഥങ്ങൾക്കും (കുണ്ഡലിനീ സിൻഡ്രോം) കാരണമായേക്കാമെന്നു പലരും ഭയപ്പെടുന്നുണ്ട്.
തികച്ചും വളരെ ന്യായമായ ഒരു ചോദ്യമാണിത്.
എന്നാൽ കുണ്ഡലിനീയോഗ ചെയ്യാതെത്തന്നെ കുണ്ഡലിനീശക്തി നമ്മളിൽ ഉണർത്തിരിയ്ക്കുന്നുവെന്ന സത്യം നമ്മളിൽ ഭൂരിഭാഗം ആളുകൾക്കും അറിയാതിരിയ്ക്കുന്നുവെന്നതാണു രസകരമായ കാര്യം.
നമ്മുടെ പരിണാമത്തിനും, ബോധവികാസത്തിനും, പുരോഗതിയ്ക്കും
ആധാരം കുണ്ഡലിനീശക്തിയാണു. പ്രാണശക്തിയിൽനിന്നും ഉജ്ജ്വലമായ സ്പന്ദനത്തോടെ കുണ്ഡലിനീശക്തി ഉത്പ്പാദിപ്പിയ്ക്കപ്പെടുന്നുവെന്നു വിശ്വസിയ്ക്കപ്പെടുന്നുണ്ട്. അത് ഒഴുകുന്ന നാഡികൾക്കും, ചക്രകൾക്കും അനുസരിച്ച് ഗുണവും, ദോഷവും, സിദ്ധികളും കൈവരുന്നു .
എന്നുമാത്രമല്ല പല ആളുകളിലും കുണ്ഡലിനീശക്തി തെറ്റായ വിധത്തിലും, വിനാശകരമായരീതിയിലും ഉണർന്നു പ്രവർത്തിയ്ക്കുന്നുണ്ട് വെന്നത് സത്യം മാത്രമാണു. ഇതിനെ പൊതുവെ കുണ്ഡലിനീസിൻഡ്രോം എന്നു പറയുന്നു.
അധികമായ സെൻസിറ്റിവിറ്റി, അകാരണമായ ഭയം, പലവിധങ്ങളായ മാനസ്സികരോഗങ്ങൾ എന്നിവയൊക്കെ കുണ്ഡലിനീശക്തി തെറ്റായ നാഡികളിൽ ഉണരുന്നതുകൊണ്ടു സംഭവിയ്ക്കുന്നതാണത്രെ.
അതീവസ്പന്ദനനിലയുള്ള കുണ്ഡലിനീശക്തി സുഷ്മ്നയ്ക്കകത്തുള്ള ശക്തമായ ഇൻസുലേഷനുള്ള ബ്രഹ്മനാഡിയില്മാത്രമേ ഉണരാൻ പാടുള്ളു
ആത്മീയശാസ്ത്രജ്ഞന്മാരായ സിദ്ധന്മാരാൽ രൂപീക്ര്യതമായ കുണ്ഡലിനീയോഗസാധനകൾ ഇത് ഉറപ്പുവരുത്തുന്നുണ്ട്. എന്നാൽ നമ്മൾചെയ്യുന്ന സാധാരണസാധനകളിലൊന്നും ഈ ഉറപ്പ് ലഭ്യമല്ല.
കുണ്ഡലിനീശക്തി തെറ്റായ നാഡികളിൽ ഉണരുമ്പോൾ അതീവസപന്ദനിലയാർന്ന വൈദ്യുതി നേരിട്ട് മസ്തിഷ്ക്കത്തേയും നാഡികളേയും, ഊർജ്ജകേന്ദ്രങ്ങളെയും, ഗ്രന്ഥികളേയും, ആന്തരീകാവയവങ്ങളേയും ബാധിയ്ക്കാനിടയാകുകയും, ഇത് ഹോർമോൺ വ്യതിയാനം, ശരീരരസതന്ത്രം, എന്നിവമാറുന്നതിനും, അധിക സെൻസിറ്റിവിറ്റി, അകാരണമായ ഭയം, പലവിധങ്ങളായ വിഭ്രാന്തികൾ, മാനസ്സികരോഗങ്ങൾ, ആയുസ്സ് കുറയുക എന്നിവയ്ക്കും കാരണമാകുന്നു.
എന്നാൽ കുണ്ഡലിനീശക്തി ബ്രഹ്മനാഡിയിലാണു ഉണരുന്നതെങ്കിൽ ഇത് ആരോഗ്യം, ആയുസ്സ്, അഭിവ്ര്യദ്ധി, ബോധപ്രാപ്തി, സിദ്ധികൾ, പരിണാമഗതി, ആത്മജ്ഞാനം, എന്നിവ സിദ്ധിയ്ക്കുന്നതിനു സഹായിയ്ക്കുകയാണു ചെയ്യുക.
കുണ്ഡലിനീശക്തി തെറ്റായനാഡികളിൽ ഉണർന്നുണ്ടാകുന്ന രോഗാവസ്ഥകൾ പോലും പരിഹരിയ്ക്കാൻ ഒരു യഥാർത്ഥഗുരുവിന്റെ നേരിട്ടുള്ള ശിക്ഷണത്താലുള്ള കുണ്ഡലിനീയോഗയുടെ പരിശീലനങ്ങൾ സഹായിയ്ക്കുകയാണു ചെയ്യുക.
No comments:
Post a Comment