ദീപാവലി പൂജയ്ക്കായി എന്തെല്ലാം ഒരുക്കണം
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഒത്തു ചേരല്‍, ഉപഹാരങ്ങള്‍ കൈമാറല്‍, ദീപങ്ങള്‍, നിറങ്ങള്‍ അങ്ങനെ ദീപാവലിയെ സവിശേഷമാക്കുന്ന നിരവധി കാര്യങ്ങള്‍ ഉണ്ട്. ദീപാവലി ദിനത്തില്‍ ആഘോഷത്തിന് മാത്രമല്ല ആത്മീയതയ്ക്കും വലിയ പ്രാധാന്യമുണ്ട്. വരും വര്‍ഷം സന്തോഷവും സമൃദ്ധിയും നിറഞ്ഞതായിരിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാനും ദേവപ്രീതിയ്ക്കായി പൂജകള്‍ നടത്താനും ആളുകള്‍ ഈ ദിനങ്ങള്‍ മാറ്റി വയ്ക്കുന്നു. ദീപാവലി ആഘോഷങ്ങള്‍ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്നതാണ്. ഐശ്വര്യത്തിന്റെ പ്രതീകമാണ് ലക്ഷ്മീ ദേവി. അതുകൊണ്ട് തന്നെ ലക്ഷ്മീ പൂജ ദീപാവലി ദിനത്തിലെ പ്രധാനപ്പെട്ട ഒന്നാണ്. ഐശ്വര്യവും സമ്പത്തും പ്രദാനം ചെയ്യുന്ന ലക്ഷ്മീ ദേവിയെ ആരാധിച്ചാണ് ദീപാവലിക്ക് തുടക്കം കുറിക്കുന്നത്. ദീപാവലി പൂജക്ക് ഒരുക്കങ്ങള്‍ പല വിധത്തിലാണ്. നമുക്കിടയില്‍ അത്രയധികം കാര്യമായ ഒരുക്കങ്ങള്‍ ഇല്ലെങ്കിലും ഉത്തരേന്ത്യക്കാരുടെ ദീപാവലി ആഘോഷങ്ങളില്‍ നമ്മളും പങ്ക് ചോരാറുണ്ട്. എങ്ങനെയെല്ലാം ഇത്തരത്തില്‍ ദീപാവലി ആഘോഷങ്ങള്‍ക്ക് ഒരുക്കം നടത്താം എന്ന് നോക്കാം. ദീപാവലി ആഘോഷങ്ങളുടെ ഏറ്റവും പ്രധാന ഭാഗമാണ് ലക്ഷ്മി പൂജ. ലക്ഷ്മി പൂജയ്ക്ക് ആവശ്യമായ കാര്യങ്ങള്‍ പുഷ്പങ്ങള്‍, വിളക്ക്, മണി, സാമ്പ്രാണി, ചന്ദനം/സിന്ദൂരം, ശംഖ് എന്നിവയാണ്. താലത്തില്‍ ഉണ്ടായിരിക്കേണ്ട ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളാണ് ഇവയെല്ലാം. മറ്റും പലതും ഇതോടൊപ്പം വയ്ക്കാം. എന്നാല്‍ വളരെ ലളിതമായ താലം തയ്യാറാക്കാന്‍ ഇത്രയും മതിയാകും. വിപുലമായി തയ്യാറാക്കിയ താലങ്ങള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സമ്മാനമായി നല്‍കാറുണ്ട്.
താലം തയ്യാറാക്കുന്ന വിധം
വട്ടത്തിലുള്ള ഒരു താലം തിരഞ്ഞെടുക്കുക, ചന്ദനമോ സിന്ദൂരമോ ഉപയഗിച്ച് താലത്തിന്റെ മധ്യത്തില്‍ സ്വസ്തിക് ചിഹ്നം വരയ്ക്കുക., മധ്യത്തിലായി ഒരു വിളക്ക് വയ്ക്കുക, സാമ്പ്രാണിതിരിയും മണിയും വയ്ക്കുക, ശംഖും താലത്തില്‍ വയ്ക്കുക, താലത്തില്‍ ഒഴിഞ്ഞു കിടക്കുന്ന ഇടങ്ങള്‍ പൂവുകളാല്‍ അലങ്കരിക്കുക. ചെമ്പരത്തി പോലുള്ള പൂവുകള്‍ തിരഞ്ഞെടുത്താല്‍ താലം കൂടുതല്‍ ആകര്‍ഷകമാകും.
പൂജയ്ക്ക് വേണ്ട സാധനങ്ങള്‍
ഓം എന്ന് എഴുതിയ വെള്ളി നാണയങ്ങള്‍ (സ്വര്‍ണ നാണയങ്ങള്‍), ചിരാതുകള്‍, കളിമണ്ണു കണ്ട് ഉണ്ടാക്കിയ സാമ്പ്രാണി തട്ട്, വിളക്ക്, കണ്മഷി തട്ട്, പൂജയ്ക്കായുള്ള താലം, പച്ചപാല്, ലക്ഷ്മി ദേവിയുടെയും, ഗണേശ ഭഗവാന്റെയും വിഗ്രഹങ്ങളും ചിത്രങ്ങളും, തിളങ്ങുന്ന പട്ട് തുണി, മധുരപലഹാരങ്ങള്‍, സാമ്പ്രാണി തിരി, പുഷ്പങ്ങള്‍, താമരപ്പൂവ്, വെള്ളം നിറച്ച കലശം, ആരതി ഉഴിയുന്നതിനുള്ള താലം, അരി
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പൂജയ്ക്ക് ആദ്യ വേണ്ടത് കുറച്ച് നാണയങ്ങളാണ്. സ്വര്‍ണ്ണത്തിലോ വെള്ളിയിലോ ഉള്ളതാണ് സാധാരണയായി ഉപയോഗിക്കുന്നത്. ചോതി ദീപാവലിയ്ക്ക് ഒരു തര നാണയവും വലിയ ദീപാവലിയ്ക്ക് മറ്റൊരു തരം നാണയവും തിരഞ്ഞെടുക്കുന്നവര്‍ ഉണ്ട്. നാണയങ്ങളുടെ എണ്ണം 11, 21, 31, 101 എന്നിങ്ങനെ ആയിരിക്കണം. താലത്തില്‍ വയ്ക്കുന്ന ചിരാതുകളുടെ എണ്ണം 21 എല്ലെങ്കില് 31 ആയിരിക്കണം. എല്ലാ ചിരാതുകളും വയ്ക്കാന്‍ ഒരു വലിയ താലം ഉപയോഗിക്കുക. നാണയങ്ങള്‍ക്കായി ഒരു ചെറിയ താലവും ഉപയോഗിക്കുക. അരി, പാല് എന്നിവ രണ്ടായി ഭാഗിക്കുക. ഒരു ഭാഗം പൂജയ്ക്കായി നീക്കി വയ്ക്കുക മറ്റൊരു ഭാഗം പൂജയില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കാനായി മാറ്റി വയ്ക്കുക. ചോതി ദിവാലി ദിനത്തിലാണ് ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്റെയും ചിത്രങ്ങള്‍ ഉപയോഗിക്കുന്നത്. തെളിഞ്ഞ നിറത്തിലുള്ളതായിരിക്കണം പട്ടിന്റെ തുണി. നാണയങ്ങളുടെ താലത്തിലും പൂജ ചെയ്യുന്ന ഇടത്തും ഇത് വിരിക്കണം. പൂജയക്ക് വേണ്ട ഒരുക്കങ്ങള്‍ സാധാരണ ദീപാവലി ദിവസം രാവിലെയാണ് ചെയ്യുന്നത്. വൈകുന്നേരത്തോടെയാണ് പൂജ നടത്തുന്നത്. എല്ലാവരും ഒത്ത് ചേര്‍ന്ന് പടക്കം പൊട്ടിക്കുക, ദീപാലങ്കാരം തുടങ്ങി മറ്റ് ആഘോങ്ങള്‍ എല്ലാം ഇതെ തുടര്‍ന്നാണ്.
No comments:
Post a Comment