ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

25 November 2020

യന്ത്രങ്ങള്‍ - 16

യന്ത്രങ്ങള്‍ - 16

വൈഷ്ണവയന്ത്രങ്ങള്‍ - 05
💢●●●●●ॐ🔥🔱🔥ॐ●●●●●💢

മഹാസുദര്‍ശനയന്ത്രം - 1 :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ മഹാസുദര്‍ശനയന്ത്രം ധരിച്ചാല്‍ ഭൂതബാധ, പ്രേതോപദ്രവം, പിശാചുക്കളില്‍നിന്നുള്ള ഭയം, ആഭിചാരദോഷങ്ങള്‍, ശത്രുക്കള്‍ എന്നിവയെല്ലാം നശിയ്ക്കും.  സകലജനങ്ങളും സ്വാധീനമാകും. ധനം, ധാന്യം, ഭൂസ്വത്തുക്കള്‍, സുന്ദരികളായ സ്ത്രീകള്‍, നല്ല യശസ്സ് മുതലായവയും ഉണ്ടാകും. എന്തിനധികം പറയുന്നു? കല്പകവൃക്ഷവും കാമധേനുവും അപേക്ഷിക്കുന്നവര്‍ക്ക് അഭീഷ്ടങ്ങളേയെല്ലാം പ്രദാനം ചെയ്യുന്ന മാതിരി ഈ മഹാസുദര്‍ശനയന്ത്രവും കൊടുക്കുന്നതാണ് - സംശയമില്ല.

സുദര്‍ശനയന്ത്രം - 2 :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ സുദര്‍ശനയന്ത്രം ധരിയ്ക്കുന്നവര്‍ക്ക് ശത്രുബാധകളും ആഭിചാരോപദ്രവങ്ങളും ഉണ്ടാകുകയില്ല. ഉണ്ടായിട്ടുള്ളത് ക്ഷണത്തില്‍ നശിയ്ക്കുകയും ചെയ്യും.

സുദര്‍ശനയന്ത്രം - 3 :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ സുദര്‍ശനയന്ത്രം വിധിപ്രകാരം എഴുതി ധരിയ്ക്കുന്നതായാല്‍ ബാധോപദ്രവങ്ങള്‍ ഏല്‍ക്കാതെ നല്ല രക്ഷയുണ്ടാകുന്നതാണ്.

സുദര്‍ശനയന്ത്രം - 4 :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ സുദര്‍ശനയന്ത്രം എഴുതി ജപിച്ച് സമ്പാത സ്പര്‍ശം ചെയ്തു ധരിയ്ക്കുന്നത് ഗര്‍ഭിണികള്‍ക്ക് വിശേഷിച്ചും ഹിതകരമാണ്. ആഭിചാരം, ഗ്രഹപീഡ, ചിത്തഭ്രമം എന്നതുകളേയും ഈ യന്ത്രം നശിപ്പിയ്ക്കുന്നതാകുന്നു.

സുദര്‍ശനയന്ത്രം - 5 :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ യന്ത്രം എഴുതി ജപിച്ച് സമ്പാതസ്പര്‍ശം ചെയ്ത് ധരിച്ചാല്‍ ആഭിചാരം മുതലായ ബാധോപദ്രവങ്ങളും ഗ്രഹപീഡകളും, ഉന്മാദങ്ങളും നശിക്കും. ഗര്‍ഭിണികള്‍ ഇതു ധരിയ്ക്കുന്നത് ഗര്‍ഭരക്ഷയ്ക്കും സുഖപ്രസവത്തിനും നല്ലതാകുന്നു. പശുക്കള്‍, കുതിരകള്‍, ധനം, ധാന്യങ്ങള്‍ മുതലായ സമ്പത്തുകള്‍ വര്‍ദ്ധിയ്ക്കുകയും ചെയ്യുന്നു.

സുദര്‍ശനയന്ത്രം - 6 :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ സുദര്‍ശനയന്ത്രം സകല ഭയത്തേയും ബാധകളേയും, അപമൃത്യുവിനേയും നശിപ്പിയ്ക്കും. രാജാക്കന്മാര്‍ക്ക് വിജയത്തേയും ഉണ്ടാക്കും.

സുദര്‍ശനയന്ത്രം - 7 :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ യന്ത്രം സ്വര്‍ണ്ണം, വെള്ളി, ചെമ്പ് എന്നീ തകിടുകളിലോ കരിങ്കല്ലിന്മേലോ എഴുതി മന്ത്രസംഖ്യ കഴിച്ച് സ്ഥാപിക്കുക. എന്നാല്‍ അവിടെ കള്ളന്മാരുടെ ഉപദ്രവം ഗ്രഹപീഡ ശത്രുഭയം ഇവകള്‍ നശിയ്ക്കുന്നതും, സകലവിധ രക്ഷകളും ഉണ്ടാകുന്നതുമാണ്.

സുദര്‍ശനയന്ത്രം - 8  ക്ഷേത്രസൂക്തയന്ത്രം  :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ ക്ഷേത്രസൂക്തയന്ത്രം ശുഭമുഹൂര്‍ത്തത്തില്‍ സ്വര്‍ണ്ണസൂചികൊണ്ട് വിധിയാംവണ്ണം ചെമ്പ് തകിടില്‍ വരച്ച് ഭവനത്തിലോ കൃഷിസ്ഥലത്തോ നഗരത്തിലോ ഒരു ദേശത്ത്‌ തന്നെയോ സ്ഥാപിക്കുക. എന്നാല്‍ അവിടെ ദിവസം ചെല്ലുംതോറും സകലവിധ സമ്പത്തുക്കളും ക്രമേണ വര്‍ദ്ധിച്ചുവരുന്നതാണ്. ആനകള്‍, കുതിരകള്‍, പശുക്കള്‍, പോത്തുകള്‍, കാളകള്‍, ആടുകള്‍, കഴുതകള്‍ ഇത്യാദികളും, ധനം പലവിധ ധാന്യങ്ങള്‍ ഭൂസ്വത്തുക്കള്‍ പലവിധത്തിലുള്ള സസ്യങ്ങള്‍ നല്ല വസ്ത്രങ്ങള്‍ നാനാതരത്തിലുള്ള രത്നങ്ങള്‍ പല ജാതി ആഭരണങ്ങള്‍ ഇത്യാദികളുമായ വിഭവങ്ങളോടുകൂടി മഹാലക്ഷ്മി അവിടെ വന്നു പതിവ്രതയായ സ്ത്രീ ഭര്‍ത്താവിന്‍റെ അടുക്കലെന്നപോലെ എപ്പോഴും ഹിതത്തെ ചെയ്തുകൊണ്ടും സന്തോഷത്തോടുകൂടിയും രമിയ്ക്കുന്നതാണ്. 

No comments:

Post a Comment