യന്ത്രങ്ങള്‍ - 20
ദേവീ യന്ത്രങ്ങള്‍
💢●●●●●ॐ🔥🔱🔥ॐ●●●●●💢
യന്ത്രമെഴുതി ഗൃഹത്തില്‍ സ്‌ഥാപിച്ചാല്‍, ധനങ്ങള്‍, ധാന്യാദികള്‍, മറ്റു കാമ്യവിഭവങ്ങള്‍, ആനകള്‍, കുതിരകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, വാഹനങ്ങള്‍, നല്ല ഭൃത്യജനങ്ങള്‍, ഭൂ സ്വത്തുക്കള്‍ എന്നിവ ക്രമേണ വര്‍ദ്ധിക്കുകയും സാക്ഷാല്‍ ലക്ഷ്‌മീ ഭഗവതി ആനന്ദ സമന്വിതം ഗൃഹത്തില്‍ നര്‍ത്തനം ചെയ്‌തുകൊണ്ടിരിക്കുകയും ചെയ്യും.
ശ്രീയന്ത്രം
💢●●●●●ॐ🔥🔱🔥ॐ●●●●●💢
മദ്ധ്യേതാരം സാദ്ധ്യയുക്‌തം ശ്രിയം കോണേഷുഷള്‍ സ്വപി
അഷ്‌ടപത്രേ കേസരോദ്യ ത്സ്വരദ്വന്ദ്വേ ക്രമേണ ച
യാലക്ഷ്‌മീ രിത്യചോവര്‍ണ്ണാംശ്‌ചുതുരശ്‌ചതുരോ, ബഹിഃ
അശ്വദായീ ച ഹല്‌ഭിശ്‌ചസംവേഷ്‌ട്യ കുഗ്യഹാശ്രിഷു
ശ്രിയം സമാലിഖേദ്യന്ത്രം സ്‌ഥാപിതം യത്ര മന്ദിരേ
ധനൈര്‍ധാനൈ്യശ്‌ചവിഭവൈരനൈ്യശ്‌ചാശ്വഗജാദിഭിഃ
സുവര്‍ണ്ണാഭരണദൈ്യശ്‌ചഭ്യത്യസസ്യധരാദിഭിഃ
ആഹ്ലാദയന്തി സതതം തത്രൈവ വിഹരേ ദ്രമാഃ
എന്ന പ്രമാണവചനപ്രകാരം താഴെക്കാണും വിധം യന്ത്ര മെഴുതണം ആദ്യം ഷട്‌കോണ്, പിന്നെ അഷ്‌ടദളങ്ങള്‍ പുറമെ രണ്ടു വീഥിവ്യത്തം, ഒടുവില്‍ ഭൂപരം എന്ന ക്രമത്തില്‍ യന്ത്രം നിര്‍മ്മിക്കുക. മന്ത്രങ്ങള്‍ എഴുതേണ്ടവിധവും മന്ത്രങ്ങളുമാണ് താഴെ ചേര്‍ക്കുന്നത്. മദ്ധ്യത്തില്‍ പ്രണവവും സാദ്ധ്യനാമവുമെഴുതുക. ആറു കോണുകളിലോരോന്നിലും ശ്രീം എന്ന ബീജാക്ഷരമെഴുതണം. അഷ്‌ടദളകേസരത്തില്‍ ഈ രണ്ട് സ്വരാക്ഷരങ്ങള്‍ (അച്ചുകള്‍) വീതമെഴുതുക. എട്ടു ദളങ്ങളിലായി താഴെപ്പറയുന്ന മന്ത്രം (ലക്ഷ്‌മീ മന്ത്രം) നന്നാലക്ഷരം വീതമെഴുതുക.
യാ ലക്ഷ്‌മീ സിന്ധുസംഭവാ ഭൂതിധേനുഃ പുരുവസുഃ
പതമാ വിശ്വാവസുദ്ദേവീ സദ്ദനോ ജൂഷതാം ഗ്യഹേ.
ആദ്യത്തെ വീഥിവ്യത്തത്തില്‍ എഴുതേണ്ട മന്ത്രം താഴെപ്പറയുന്നു.
അശ്വദായീ ഗോദായി ധനദായീ ദദാതുമേ
ധനം മേ ദദതാം ദേവി ദിവി ദേവീ മനീഷിണാം
(ധനദമന്ത്രമാണിത്)
രണ്ടാമത്തെ വീഥിവ്യത്തത്തില്‍ ക, ഖ തുടങ്ങിയുള്ള വ്യഞ്‌ജനാക്ഷരങ്ങളും, ഭൂപുരകോണുകള്‍ ശ്രീം എന്ന ബീജക്ഷരവും എഴുതുക.
യന്ത്രധാരണഫലങ്ങള്‍:-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ യന്ത്രമെഴുതി ഗൃഹത്തില്‍ സ്‌ഥാപിച്ചാല്‍, ധനങ്ങള്‍, ധാന്യാദികള്‍, മറ്റു കാമ്യവിഭവങ്ങള്‍, ആനകള്‍, കുതിരകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, വാഹനങ്ങള്‍, നല്ല ഭൃത്യജനങ്ങള്‍, ഭൂ സ്വത്തുക്കള്‍ എന്നിവ ക്രമേണ വര്‍ദ്ധിക്കുകയും സാക്ഷാല്‍ ലക്ഷ്‌മീ ഭഗവതി ആനന്ദ സമന്വിതം ഗൃഹത്തില്‍ നര്‍ത്തനം ചെയ്‌തുകൊണ്ടിരിക്കുകയും ചെയ്യും.
ശ്രീസൂക്‌തയന്ത്രം
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഒരു വൃത്തം, അഷ്‌ടദളം വീണ്ടും ഒരു വൃത്തം ദ്വാദശ ദളം (12 ദളം) അതിനു ശേഷം മൂന്നു വീഥിവൃത്തങ്ങള്‍, ഒടുവിലായി ഭൂപുരം എന്ന ക്രമത്തിലാണ് യന്ത്രമെഴുതേണ്ടത്.ഈ യന്ത്രമെഴുതേണ്ട വിധമാണ് താഴെച്ചേര്‍ക്കുന്ന ശ്ലോകങ്ങള്‍ വര്‍ണ്ണിച്ചിരിക്കുന്നത്.
ശ്രീബീജം സാദ്ധ്യസംയുക്‌തം കര്‍ണ്ണികായാം വിലിഖ്യ ച
വസ്വാദിത്യദൃഷ്‌ടസംഖ്യ പത്രേഷ്വഥ യഥാക്രമം
ശ്രീസൂക്‌തസ്യാപ്യര്‍ദ്ധമര്‍ദ്ധ മൃചാമാലിഖ്യ തല്‍ബഹിഃ
യഃശുചിഃപ്രയതോഭൂത്വേത്യചാ മാത്യകയാ തഥാ
സംവേഷ്‌ട്യ ച ധരാബിബം കോണേഷു ശ്രിയമാലിഖേദ്
സ്‌നാതഃശുദ്ധാംബരധരഃ സമഭ്യര്‍ച്യ ഹൃദാ ശ്രിയം
ഇതിലെഴുതേണ്ടതായ മന്ത്രങ്ങള്‍ താഴെ വിവരിക്കുന്നു.
ആദ്യത്തെ വൃത്തമദ്ധ്യത്തില്‍ ശ്രീം എന്ന ലക്ഷ്‌മീബീജമന്ത്രവും സാദ്ധ്യനാമവും, എഴുതണം. പിന്നീട് ആകെയുള്ള മുപ്പത്തിയാറുദളങ്ങളിലായി താഴെക്കുറിക്കുന്ന ശ്രീ സൂക്‌തമന്ത്രത്തിലെ ഓരോ അന്തം (വാക്യം) വീതം ക്രമത്തിലെഴുതണം.
ശ്രീസൂക്‌തം :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
1. ഹിരണ്യവര്‍ണ്ണാം ഹരിണീം സുവര്‍ണ്ണരജതസ്രജാം
2. ചന്ദ്രാംഹിരണ്മയീം ലക്ഷമീം ജാതവേദേ മ ആവഹ
3. ചാം മ ആവഹ ജാതവേദോ ലക്ഷ്‌മീമനപഗാമിനീം
4. യസ്യാം ഹിരണ്യം വിന്ദേയം ഗാമശ്വം പുരുഷാനഹം
5. അശ്വപൂര്‍വ്വാം രഥമദ്ധ്യാം ഹസ്‌തിനാദപ്രബോധിനീം
6. ശ്രിയം ദേവീമുപാഹ്വയേ ശ്രീ ധര്‍മ്മദേവീജുഷതാം
7. കാം സോസ്‌മിതാം ഹിരണ്യപ്രാകാരമാര്‍ദ്രാം
ജ്വലന്തീം ത്യപ്‌താം തര്‍പ്പയന്തീം.
8. പത്മേസ്‌ഥിതാം പത്മവര്‍ണ്ണാം താമിഹോപാഹ്വയേശ്രിയം
9. ചന്ദ്രാം പ്രഭാസാം യശസാം ജ്വലന്തീം ശ്രിയം ലോക ദേവ
ജുഷ്‌ടാമുദരാം
10. താം പത്മിനീമിം ശരണമഹം പ്രപദ്യേ അലക്ഷ്‌മീം മേ നശ്യതാം ത്വാം വ്യത്തേ
11. ആദിത്യവര്‍ണ്ണേ തപസോധിജാതോ വനസ്‌പതി സ്‌തവവ്യക്ഷോഥബില്വഃ
12. തസ്യ ഫലാനി തപസാ നുദന്തു മായാന്തരായാ ശ്‌ച ബാഹ്യാ അക്ഷ്‌മിഃ
13. ഉപൈതു മാം ദേവ സഖഃ കീര്‍ത്തിശ്‌ച മണിനാസഹ
14. പ്രാദുര്‍ഭൂതോസ്‌മി രിഷ്‌ട്രേസ്‌മിന്‍ കീര്‍ത്തിമ്യദ്ധിം ദദാതുമേ
15. ക്ഷൂല്‍പിപാസാമലാം ജ്യോഷ്‌ഠാമലക്ഷ്‌മീം നാശായാമ്യഹം
16. അഭൂതിമസമൃദ്ധിം ച സര്‍വ്വാന്‍ നിര്‍ണു ദ മേ ഗൃഹാന്‍
17. ഗ്രന്ധദ്വരാം ദുരാധര്‍ഷാം നിത്യജുഷ്‌ടാം കരീഷിണിം
18. ഈശ്വരീം സര്‍വ്വഭുതനാം താമിഹോപാഹ്വയേ ശ്രിയം
19. മനസഃ കാമമാകൂതിം വാചസ്സത്യമശീമഹി
20. പശൂനാം രൂപമന്നസ്യ മയി ശ്രീ ശ്രയതാം യശഃ
21. കാര്‍ദ്ദമേന പ്രജാഭൂതാ മയി സംഭവ കര്‍ദ്ദമ
22. ശ്രിയം വാസ യമേ കാലേ മാതരം പത്മമാലിനീം
23. ആപസസ്യജന്തു സ്‌നിഗ്‌ധാനി ചിക്ലീത വസ മേ ഗൃഹേ
24. നി ച ദേവീം മാതരം ശ്രിയം വാസയ മേ കലേ
25. ആര്‍ദ്രാം പുഷ്‌കരിണാം പുഷ്‌ടിം സുവര്‍ണ്ണാം ഹേമ മാലിനീം
26. സൂര്യാം ഹിരണ്മയീം ലക്ഷ്‌മീം ജാതവേദോ മ ആവഹ
27. ആര്‍ദ്രാം യഃ കരിണീം യഷ്‌ടീം പിംഗളാം പത്മമാലിനീം
28. ചന്ദ്രാം ഹിരണ്മയീം ലക്ഷ്‌മീം ജാതവേദോ മ ആവഹ
29. താം മ ആവഹ ജാതവേദോ മ ആവഹ
30. യസ്യാംഹിരണ്യം പ്രഭൂതം ഗാവോ ദാസ്യോശ്വാന്‍
വിന്ദേയം പുരുഷാനഹം
31. യാ ലക്ഷ്‌മീ സിന്ധുസംഭവാ ഭൂതധേനുഃ പുരുവസുഃ
32. പത്മാവിശ്വ വസുര്‍ദ്ദേവീ സദാനോ ജൂഷതാം ഗ്യഹം
33. പത്മാനനേ പത്മ ഊരു പത്മാക്ഷീ പത്മസംഭവേ
34. ത മേ ഭജ സ്വപത്മാക്ഷീ യേ മ സൗഖ്യം ഉഭാമ്യഹം
35. അശ്വദായീ ഗോദായീ ധനദായീ ദദാതു മേ
36. ധനം മേ ദദതാം ദേവി ദിവി ദേവീ മനീഷിണാം
ഇത്രയുമെഴുതിയതിനുശേഷം ഒന്നാമത്തെ വീഥിവൃത്തത്തില്‍
യഃ ശുചിഃ പ്രയതോ ഭൂത്വാ
ജൂഹുയാദാജ് മന്വഹം
ശ്രീയമഷ്‌ടാദശര്‍ചം തു
ശ്രീകാമഃ സതതം ജപേത് - എന്നുള്ള ശ്രീമന്ത്രരമെഴുതണം.
രണ്ടാമത്തെ വീഥി വൃത്തത്തില്‍ മാതൃകാക്ഷരങ്ങളെഴുതുക. ഒടുവില്‍ ഭൂപുരകോണുകള്‍ ശ്രീം എന്ന ബീജാക്ഷരവുമെഴുതി യന്ത്രം പൂരിപ്പിക്കുക. (പൂര്‍ത്തിയാക്കുക.) ശാരീരിക മനഃശുദ്ധിയോടെ ലക്ഷ്‌മീമാതാവിനെ ധ്യാനിച്ചുകൊണ്ടുവേണം യന്ത്രമെഴുതുവാന്‍.ഇതുകൊണ്ടു സിദ്ധിക്കാവുന്ന ഫലങ്ങള്‍ താഴെച്ചേര്‍ക്കുന്നു.ഈ യന്ത്രത്തെ വിധിപ്രകാരമെഴുതി ലക്ഷ്‌മീചിന്തനയോടെ ധരിക്കുന്നവര്‍ക്ക്, പുത്രഭാഗ്യം,ധനധാന്യസമ്യദ്ധി, ആരോഗ്യം സസ്യപുഷ്‌ടി, പശുമൃഗാദികള്‍ എന്നിവ ദിനം തോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കും. അവര്‍ക്കുള്ള ന്യായമായ മറ്റ് എല്ലാ അഭീഷ്‌ടങ്ങളേയും ദേവി സാധിപ്പിച്ചു കൊടുക്കുന്നു. അവര്‍ ദീര്‍ഘായുസ്സോടെ ജീവിക്കുകയും ചെയ്യുന്നു. ചെമ്പുതകിടില്‍ ഈ ശ്രീസുക്‌തയന്ത്രമെഴുതി ശുദ്ധി കര്‍മ്മങ്ങള്‍ക്കുശേഷം മുറ്റത്തു നല്ല സ്‌ഥാനത്തു സ്‌ഥാപിക്കൂ. അവിടെ ശുദ്ധമാക്കി, ലക്ഷ്‌മീദേവിയെ ആവാഹിച്ച് ഭക്‌തിയോടെ ദേവീ പൂജയും പരിവാരങ്ങള്‍ക്കു ബലികര്‍മ്മങ്ങളും നടത്തുക.അങ്ങനെ ചെയ്യുന്ന സ്‌ഥലത്തു സര്‍വ്വവിധ സമ്പത്തുകളും ഉണ്ടാകുന്നു. ആന, കുതിര, പശു, ഭൃത്യന്മാര്‍ മുതലായ എല്ലാ വിധ സൗകര്യവസ്‌തുക്കളും അടിക്കടി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. തന്റെ ഭക്‌തനായ സാധകനെ രക്ഷിക്കുവാന്‍ ലക്ഷ്‌മീ ഭഗവതി ബദ്ധകങ്കണയായി അവിടെ വിളയാടുകയും ചെയ്യുന്നു.
No comments:
Post a Comment