വേദം, വേദമന്ത്രസാരം, വേദപഠനലക്ഷ്യം
ത്രിഗുണവിഷയങ്ങളെ അപ്രസക്തമാക്കി അതിന്നതീതമായ സത്യത്തെ പ്രകാശനം ചെയ്യുന്നതാണ് എന്നാണർത്ഥം. വേദങ്ങളുടെ കർമ്മപരമായ ധർമ്മത്തെ അപരവിദ്യയും ആത്മവിദ്യാപരമായ ഭാഗത്തെ പരവിദ്യയായും കണക്കാക്കുന്നു. അപരവിദ്യയിലൂടെ പരവിദ്യയെ പ്രാപിക്കുന്നു. അതിനോടുകൂടി മോക്ഷവും ലഭിക്കുന്നു. അതിനാൽ ഭൗതികമായ ചിന്തകൾക്കപ്പുറം ജ്ഞാനമണ്ഡലങ്ങൾ അനവരണം ചെയ്യുന്നതാണ് വേദമന്ത്രസാരം. ഭക്തി, ജ്ഞാനം, ഫലത്തിൽ ആഗ്രഹമില്ലായ്മ എന്നി മൂന്ന് കാര്യങ്ങൾ ഉൾച്ചേർന്ന് നിസ്വാർത്ഥമായി ചെയ്യുന്ന കർമ്മമാണ് യജ്ഞം. വേദവിധിയനുസരിച്ചാണ് യജ്ഞം- സർവ്വവും സമർപ്പിച്ചുകൊണ്ട് മാനവസമൂഹത്തിന്റെ ഉൾഗതിയെ പാർത്ഥിച്ചു കൊണ്ട് ചെയ്യുന്ന ശ്രേഷ്ഠകർമ്മം, ഋഗ്വേദത്തിന്റെ കർമ്മപരമായ അപരധർമ്മപരമായ വ്യാഖ്യാനങ്ങളാണ് ബ്രാഹ്മണങ്ങൾ, ജ്ഞാനപരമായ പരധർമ്മപരമായ വ്യഖ്യനങ്ങളാണ് ഉപനിഷ്ത്തുകൾ. പരധർമ്മമാണ് ആത്മസാക്ഷാൽക്കരപാത, ആ പതയിലൂടെ സഞ്ചരിക്കാൻ അപരധർമ്മപരമായ കർമ്മാനുഷ്ഠാനങ്ങൾ സ്വീകരിക്കണം. വാചാമഗോചരവും നിത്യസത്യവുമായ ലക്ഷ്യസ്ഥാനമാണ് ബ്രഹ്മപദം അത് സക്ഷാൽക്കരിക്കാനായുള്ള മാർഗ്ഗമാണ് ആത്മജ്ഞാനലബ്ദി. അപരധർമ്മത്തിലൂടെ പരധർമ്മനിഷ്ഠനായി പരമപുരുഷാർത്ഥമായ മോക്ഷപ്രാപ്തിയിലാണ് വേദപഠനലക്ഷ്യം സ്വതികജ്ഞാനലബ്ദിയാണ് അതിന്റെ അടിത്തറ. മനഃ ശുദ്ധിയിലൂടെ അതുനേടാം. അപരധർമ്മങ്ങളുടെ ലക്ഷ്യം ആ മനഃശുദ്ധി തന്നെ. വിശ്വമാനവികതയിലേക്ക് പറന്നുയരാൻ ഈ മനശുദ്ധി മത്രംമതി.....
No comments:
Post a Comment