ഭഗവാന്റെകയ്യിലെ ചക്രങ്ങൾ
യുഗങ്ങൾ നാലാണെന്ന് സകലർക്കുമറിയാം 12,000 ദിവ്യവർഷങ്ങളാണ് ഒരു ചതുർ യുഗം. 300 മനുഷ്യവർഷത്തെയാണ് ഒരു ദിവ്യ വർഷമെന്നു പറയുന്നത്. മനുഷ്യരുടെ ഒരു വർഷം ദേവന്മാരുടെ (ദേവലോകത്തെ) ഒരുദിവസമാണ്. അങ്ങനത്തെ 300 ദിവസം കൂടുമ്പോൾ ദേവലോകത്തിന്റെ ഒരു വർഷമാകുന്നു. ദേവലോകം മറ്റൊരു ഗാലക്സിയിലാണെന്നും അതിനു ഒരു പ്രാവശ്യമ് സ്വയം തിരിയാൻ എടുക്കുന്നസമയം അതിന്റെ ഒരു ദിവസമാണെന്നും ഒരുപ്രാവശ്യം അതിന്റെ സൂര്യനെപ്പോലുള്ള നക്ഷത്രത്തെ ചുറ്റാനുള്ള സമയത്തെ ദേവലോകത്തിന്റെ വർഷമെന്നും പറയുന്നു. അങ്ങനെ ഒരോ ലോകങ്ങളും ഏതെങ്കിലുമൊക്കെ ഗാലക്സികളിലായിരിക്കും.
ഇതൊക്കെ സ്ഥൂലങ്ങളായ വസ്തുത. എന്നാൽ സൂക്ഷ്മമായി ചിന്തിച്ചാൽ അതിലും അമ്പരിപ്പിക്കുന്നതാണ് പലതും. കോടിക്കണക്കിന് സൂക്ഷ്മങ്ങളായ ഗാലക്സികളാൽ നിമ്മിതമാണ് നാമൊരോരുത്തരുമുൾപ്പെടുന്ന കോടാനുകോടി ചരാചരങ്ങൾ !!!. നെറ്റി ചുളിക്കേണ്ട. കോടിക്കണക്കിനു കോശങ്ങളാൽ നിർമ്മിതമാണ് നമ്മുടെ ഓരോ അവയവങ്ങളുമെന്നത് ഇന്ന് ശാസ്ത്രം തെളിയിക്കപ്പെട്ടിരിക്കുന്നു. ഓരോ കോശങ്ങളും ലക്ഷ്ക്കണക്കിന് തന്മാത്രകളാലും തന്മാത്രകൾ ആറ്റങ്ങളാലും നിർമ്മിതമാണെന്ന് നാമെല്ലാവരും സ്ക്കൂളുകളിൽ പഠിച്ചിട്ടുണ്ട്. ആറ്റങ്ങൾക്കുളിൽ ഒരു കേന്ദ്രത്തെ കേന്ദ്രീകരിച്ച് ഇലക്ട്രോണുകൾ ഭ്രമണം ചെയ്യുന്നു. ഓരോ ഇലകട്രോണുകളും പ്രോട്ടോണുകളൂം ന്യൂട്രോണുകളും മുമ്മൂന്ന് ഖ്വാർക്കുകളാൽ നിർമ്മിതമാണ്. ഈ ഖ്വാർക്കുകൾക്കു ചുറ്റും സ്ഥൂലാവസ്ഥയിലെ ദ്വാദശാസൂര്യന്മാരെ അനുസ്മരിപ്പിക്കുമാറ് 12 അതിസൂക്ഷ്മകണികകൾ ചുറ്റിത്തിരിയുന്നു. ഇതിലൊന്നായ ഇലക്ട്രോൺ ന്യൂട്രിനോയെ ഉത്തേജിപ്പിച്ചാൽ പ്രകാശത്തേക്കാൾ വേഗം സഞ്ചരിക്കാൻ കഴിയുമെന്നു ആധുനികശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. മറ്റൊരു കണികയായ ഹിഗ്സ് ബോസോൺ ഇടക്കിടക്കുമാത്രമേ പ്രത്യക്ഷപ്പെടുകയുള്ളുവെന്നുമാത്രമല്ല പ്രോട്ടോൺ തുടങ്ങിയ കണികകളുടെ ഭാരത്തിന്റെ കാരണവും ഇവൻ തന്നെ. ഇടക്കിടക്കുമാത്രം പ്രത്യക്ഷ്മാവുകയും ഭാരത്തിന്റെ ആധാരമാവുകയു ചെയ്യുന്നത് കൊണ്ട് ആധുനികശാസ്ത്രജ്ഞർ ഇതിനെ "ദൈവ കണം" എന്ന ഓമനപ്പേരിൽ വിളിക്കുന്നു. ഇനി ഖ്വാർക്കുകൾക്കുള്ളിലും സ്ട്രിംഗ് അതായത് ചരട് പോലെ സാധാരണ റബ്ബർ ബാൻഡ്പോലെ തിളക്കത്തോടെ അതിവേഗത്തിൽ ചലിച്ചുകൊണ്ടിരിക്കുന്നു. ഇനി ഇതൊരു ചരടാണോ അതോ കോടിക്കണക്കിനുള്ള ചെറുകണികളാണോ എന്ന് കാത്തിരുന്നു കാണാം. ചുരുക്കിപ്പറഞ്ഞാൽ സൂക്ഷ്മമായും കാരണമായിട്ടു സ്ഥൂലമായിട്ടായാലും എല്ലാം കറങ്ങിക്കൊണ്ടിരിക്കുന്നു. ഭഗവാന്റെകയ്യിലെ ചക്രമായി... !!!
പണ്ടൊക്കെയുള്ള ഇത്തരം കാര്യങ്ങൾ സാധാരണക്കാർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇന്ന് സ്ക്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ സകലർക്കും വളരെ വേഗം മനസ്സിലാക്കാൻ കഴിയുന്നു. എന്നാൽ പണ്ടുകാലത്ത് പതിനായിരക്കനക്കിനും വർഷങ്ങൾക്കപ്പുറം ഗുരുകുല വിദ്യാഭ്യാസ സമയത്ത് ഗുരുക്കന്മാർ ഇതെല്ലാം പഠിപ്പിച്ചിരുന്നു. ബ്രഹ്മാണ്ഡവും ഭൂമിയും സൂര്യചന്ദ്രന്മാരുമൊക്കെ അണ്ഡാകൃതിയിലാണെന്ന് വ്യാസഭഗവാൻ പറഞ്ഞപ്പോൾ ഇതൊന്നും ഉൾക്കൊള്ളാൻ ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞതിനു വധശിക്ഷവിധിച്ച പാശ്ചാത്യർക്കും അവരുടെ ഏറാൻ മൂളികൾക്കും മനസ്സിലായില്ലന്നുമാത്രമല്ല മിത്ത് - കാല്പനികം എന്ന് പറഞ്ഞ് തള്ളിക്കളയുകയാണുണ്ടായത്.
ഭൂമിക്കുചുറ്റുമുള്ള നക്ഷത്രസമൂഹം ഒരു മുതലയുടെ ആകൃതിയിൽ ആകാശഗംഗയിലൂടെ സഞ്ചരിക്കുകയാണെന്നും ഒരോന്നിന്റെയും സ്ഥാനങ്ങളും പല പുരാണങ്ങളിലും വർണ്ണിച്ചിരിക്കുന്നതു കാണുവാൻ സാധിക്കും. ഒരു ടെലിസ്ക്കോപ്പിന്റെയോ വെറുമൊരു ബൈനോക്കുലറിന്റെ പോലുമോ സഹായമില്ലാതെ ഋഷിമാർ കണ്ടെത്തിയെന്നുള്ളതാണ് ഇതിലെ ഏറ്റവും അത്ഭുതമുളവാക്കുന്ന സംഗതി.
No comments:
Post a Comment