ചതുർയുഗങ്ങൾ സാധകനിൽ
നിങ്ങളും പ്രാപ്യസ്ഥാനമായ പരമാത്മാവും ഒന്നിക്കുന്നതു വരെയുള്ള കാലമാണ് ചതുർയുഗം. തമോഗുണം മുന്നിട്ട് നിൽക്കുകയും രജോഗുണം കുറഞ്ഞിരിക്കുകയും ചെയ്യുമ്പോൾ നാലുപാടും പകയും വിദ്വേഷവും പരക്കുന്ന കലമാണ് കലിയുഗം. അവിടെ കഴിയുന്നവൻ കലിയുഗീനൻ, അയാൾ ഭജനം ചെയ്യുകയില്ല. എന്നാൽ അയാൾ യോഗസാധനകൾ ആരംഭിക്കുന്നതോടെ യുഗപരിവർത്തനമുണ്ടാവുന്നു. തുടർന്ന് രജോഗുണം വളരുകയും തമോഗുണം തളരുകയും ചെയ്യുന്നു. സത്ത്വഗുണവും ഉള്ളിലേക്ക് കടന്നു വന്നു തുടങ്ങും. ഹർഷവും ഭയവും ആവിർഭവിക്കും. അപ്പോൾ സാധകൻ ദ്വാപുര യുഗത്തിലെത്തുകയായി. പിന്നിട് സത്ത്വഗുണം കൂടുതലാവുകയും രജോഗുണം കുറയുകയും ചെയ്യും. ഈശ്വരചിന്തനാദി കർമ്മങ്ങളിൽ തൽപര്യം ഉണ്ടാവും. അതാണ് ത്രേതായുഗത്തിന്റെ കാലം. അപ്പോൾ ത്യാഗശീലരായ സാധകർ യജ്ഞകർമ്മങ്ങളിൽ താൽപര്യം കാട്ടും.
"യജ്ഞാനാം ജപയജ്ഞേസ്മി" എന്നല്ലേ ഭഗവാൻ പറഞ്ഞീട്ടുള്ളത്. അതനുസരിച്ച് പ്രാണായാമത്തോട് ചേർന്ന് ഈശ്വരനാമ ജപത്തിൽ ആഭിമുഖ്യമുണ്ടാകുന്നു. സത്ത്വഗുണം മാത്രം ഉള്ളിൽ നിറയുന്നു. വിഷമങ്ങൾ മാറുന്നു. സമതയിൽ മുഴുകുന്നു. അപ്പോഴത്രേ കൃതയുഗത്തിന്റെ അഥവാ കൃതാർത്ഥയുഗത്തിന്റെ ആവിർഭാവം. അപ്പോൾ എല്ലയോഗികളും വിജ്ഞാനികളായി തീരുന്നു. ധ്യാനത്തിൽ മുഴുകുവാനും പരമപുരുഷനുമായി ബന്ധം സ്ഥാപിക്കുവാനും കഴിവു നേടുന്നു.
യുഗധർമ്മങ്ങളിലേക്കുള്ള കയറ്റവും ഇറക്കവും മനസ്സിൽ തന്നെയാണെന്ന് വിവേകികൾ അറിയുന്നു.. അവർ മനസ്സിനെ അധർമ്മത്തിൽ നിന്നും വിമുക്തമാക്കി നിരോധിച്ച് ധർമ്മ പ്രവർത്തനത്തിൽ ശ്രദ്ധ ചെലുത്തുന്നു. നിരുദ്ധമായ മനസ്സിന്റെ വിലയത്തോടെ യുഗങ്ങളും ഒടുവിൽ കൽപവും അവസാനിക്കുന്നു. പ്രകൃതി പുരുഷനിൽ ലയമാകുന്ന അവസ്ഥയാണ് പ്രളയം. അതിനുശേഷം ഈശ്വരതുല്ല്യമായ മഹാപുരുഷത്വം ലബ്ധ്മാകുന്നു.
No comments:
Post a Comment