ഉത്തിഷ്ഠത ജാഗ്രത
" എഴുന്നേൽക്കൂ.. ഉണരൂ..
എന്തിനു വേണ്ടി??
ഉത്തരം ഒന്നേയുള്ളൂ നിലനിൽപ്പിനുവേണ്ടി...
ഒരിക്കൽ ഒരു കശാപ്പുകാരന്റെയടുത്ത് അയാളുടെ ഒരു സുഹൃത്ത് കാണാനെത്തി. ഒരു വലിയ കൂട്ടിൽ കശാപ്പിനായി കുറേ ആടുകളെ ബന്ധിച്ചിരിക്കുന്നത് അയാൾകണ്ടു. ആടുകളെല്ലാം സന്തോഷത്തോടെ കളിച്ചു കൊണ്ടിരിക്കുന്നു. കശാപ്പുകാരൻ കൂട്ടിൽ നിന്നും ആടുകളെ ഓരോന്നായി കശാപ്പുശാലയിലേക്ക് മാറ്റുന്നു, അതിന്നു ശേഷം അറുത്ത് മാംസം കച്ചവടം ചെയ്യുന്നു. തങ്ങളുടെ സഹജീവികളെ ഓരോന്നായി കശാപ്പുകാരൻ കൊണ്ടുപോയി അറക്കുന്നത് അറിയാതെ കൂട്ടിൽ വളരെ സന്തോഷത്തോടെ അവ തമ്മിൽ കളിച്ചു കൊണ്ടിരുന്നു. ഇതു കണ്ട സുഹൃത്ത് അതിയായ ആശ്ചര്യത്തോടെ കശാപ്പുകാരനോടു ഇതിനു കാരണം തിരക്കി. അയാൾ പറഞ്ഞു, ഞാൻ ഓരോ ആടിന്റെയും കാതിൽ രഹസ്യമായി ഒരു കാര്യം പറഞ്ഞിട്ടുണ്ട്, അതിപ്രകാരമായിരുന്നു. ഞാൻ ഇവിടെയുള്ള എല്ലാ ആടുകളെയും കശാപ്പുചെയ്ത് മാംസം വിൽപന നടത്തും, പക്ഷേ നിന്നെ മാത്രം വെറുതെ വിടും, നിനക്ക് യാതൊന്നും സംഭവിക്കില്ല. അതുകൊണ്ട് നീ ഒട്ടും തന്നെ ദുഃഖിക്കേണ്ടതില്ല, സന്തോഷമായി കളിച്ചു രസിച്ചോളൂ എന്ന്. ഇക്കാരണത്താൽ എല്ലാ ആടുകളും വളരെ സന്തോഷത്തിലാണ്. ഒരു തരത്തിലുള്ള ഭയവും അവർക്കില്ല. ഇന്നത്തെ തെറ്റിദ്ധരിക്കപ്പെട്ട ഹിന്ദു സമാജത്തിന്റെ അവസ്ഥയാണിത്.
ഭൂരിപക്ഷം ഹിന്ദുവും വിചാരിക്കുന്നു അവർ സുരക്ഷിതരാണെന്ന്, എന്നും സുരക്ഷിതരായിരിക്കുമെന്ന്. അപകടകരമായ അവസ്ഥയിൽ പോലും മററുള്ളവർക്കു മാത്രമേ ബുദ്ധിമുട്ടുകൾ ഉണ്ടാകുകയുള്ളു തന്നെ ബാധിക്കില്ല എന്നവർ കരുതുന്നു.
1947 ൽ പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഹിന്ദുക്കൾക്ക് പലായനം ചെയ്യേണ്ടി വന്നു. അപ്പോൾ ഭാരതത്തിലെ ഹിന്ദുക്കൾ വിചാരിച്ചു തങ്ങൾ സുരക്ഷിതരാണ്, ഒന്നും സംഭവിക്കില്ല എന്ന്.
കാശ്മീരിൽ നിന്നും ഹിന്ദു പണ്ഡിറ്റുകൾക്ക് എല്ലാം ഉപേക്ഷിച്ച് ഓടേണ്ടി വന്നു. അപ്പോഴും ഇന്ത്യയിലെ ഹിന്ദുക്കൾ ഒന്നും പ്രതികരിച്ചില്ല. കിഴക്ക് സംസ്ഥാനങ്ങൾ ക്രൈസ്തവവൽക്കരിക്കപ്പെട്ടു. ഭാരതത്തിലെ ഹിന്ദുക്കൾ വിചാരിച്ചു ഞങ്ങൾ സുരക്ഷിതരാണ് ഞങ്ങൾക്കൊന്നും സംഭവിക്കില്ലെന്ന്.
ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ പാവപ്പെട്ട ആദിവാസികൾ ക്രിസ്ത്യാനികളായി. ഭാരതത്തിലെ ഹിന്ദുക്കൾ വിചാരിച്ചു. ഞങ്ങൾ സുരക്ഷിതരാന്ന് ഞങ്ങൾക്കൊന്നും സംഭവിക്കില്ല എന്ന്.
ബംഗാളിലെയും ആസാമിലെയും ഹിന്ദുക്കളെ ബംഗ്ലാദേശി മുസൽമാൻമാർ ന്യൂനപക്ഷ മാക്കി. ഭാരതത്തിലെ ഹിന്ദുക്കൾ വിചാരിച്ചു. ഞങ്ങൾ സുരക്ഷിതരാണ്, ഞങ്ങൾക്കൊന്നും സംഭവിക്കില്ലെന്ന്.
ഉത്തര പ്രദേശിലെ കൈരാനാ, ശാമലി, മീററ്റ്, സംഭൽ, മുറാദാബാദ്, കേരളത്തിലെ വടക്കൻ ജില്ലകൾ പ്രത്യേകിച്ച് മലപ്പുറം മുതലായ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ തീവ്രവാദം, ലവ് ജിഹാദ് തുടങ്ങിയ ഭീഷണികൾ ഹിന്ദു സമാജം നേരിടുമ്പോഴും ഹിന്ദുക്കൾ വിചാരിക്കുന്നു, ഞങ്ങൾ സുരക്ഷിതരാന്ന് ഞങ്ങൾക്കൊന്നും സംഭവിക്കില്ലെന്ന്.
അറവുശാലകളിൽ ഊഴവും കാത്തു കിടക്കുന്നതാണെന്നു് സ്വയം അറിയാത്ത ആടുകളായി മാറുന്നു ഹിന്ദു സമൂഹം. തന്റെ കൂടെയുണ്ടായിരുന്ന സഹജീവികളുടെ മരണവെപ്രാളം കണ്ടാസ്വദിക്കുന്നു.
കഴിഞ്ഞ 1200 വർഷങ്ങളോളം മുസൽമാന്റെയും പിന്നീട് ക്രിസ്ത്യാനികളുടെയും അടിമയായി ജീവിച്ചിട്ടും ഹിന്ദു പഠിച്ചില്ല.
വരും കാലങ്ങളിൽ സ്വന്തം അസ്തിത്വത്തെ തിരിച്ചറിയാനും അതിനെ സംരക്ഷിക്കുവാനുള്ള കരുത്ത് മര്യാദാ പുരുഷോത്തമനായ ശ്രീരാമന്റെയും യോഗേശ്വര കൃഷ്ണന്റെയും പുത്രന്മാർക്ക് ഉണ്ടായേ പറ്റൂ
ജാതിവാദം, ഭാഷാ വാദം, സംസ്ഥാന വാദം, ധാർമിക അന്ധവിശ്വാസങ്ങൾ, ഉച്ചനീചത്വം എല്ലാം കൊണ്ട് വിഭജിതരായ ഹിന്ദുസമാജത്തിന് സദ്ബുദ്ധി ജഗദീശ്വരൻ നൽകട്ടെ
🚩 ഇനിയെങ്കിലും ഹിന്ദുക്കളെ ! സംഘടിതരാകൂ...
No comments:
Post a Comment