ദുർഗ്ഗാ സപ്തശതി രഹസ്യം
ദുർഗ്ഗാ സപ്തശതി അഥവാ ദേവീമാഹാത്മ്യം ചിലയിടങ്ങളിൽ ദുർഗാ പാഠം, ചണ്ഡി പാഠം. ഇങ്ങനെ പല നാമങ്ങളിൽ അറിയപ്പെടുന്ന ഈ പാരായണ വിധി ദേവി ഉപാസകരെ സംബന്ധിച്ചിടത്തോളം അതി പ്രാധാന്യം അർഹിക്കുന്നത് ആകുന്നു. ആവർത്തിച്ചു കൊണ്ടുള്ള മനനം ആകുന്നു മന്ത്രം അത് പോലെ തന്നെ ഉള്ള പ്രക്രിയ തന്നെ പാരായണം എപ്രകാരം ആണോ ആവർത്തിച്ചു കൊണ്ടുള്ള മനനത്തിൽ മന്ത്രം നമ്മിൽ ലയിക്കുന്നത്.
"മനോ മധ്യ സ്ഥിതോ മന്ത്ര
മന്ത്ര മദ്ധ്യേ സ്ഥിതോ മനഃ
മനോ മധ്യ സമായുക്തം
മേതേച്ഛ ജപ ലക്ഷണം..
മനസിന്റെ മദ്ധ്യത്തിൽ മന്ത്രവും മന്ത്ര മദ്ധ്യത്തിൽ മനസും നിർത്താൻ കഴിയുന്നത് എപ്രകാരമാണോ അത് പോലെ ആവർത്തിച്ചുള്ള പാരായണം വ്യാവഹാരിക ലോകത്തു നിന്ന് നമ്മെ ആന്തരികമായ വിഷയത്തിൽ വ്യവഹരിക്കാനുള്ള മനസ്സ് തരുന്നതാണ്. ഇതിന്റെ പ്രധാന കാരണം ബാഹ്യ ലോക വിഷയങ്ങളിൽ നിൽക്കുന്ന നമ്മൾ വിഷയാസക്തിയിൽ ആയിരിക്കും കൂടുതൽ സമയങ്ങളിൽ ഉണ്ടാവുക അത്തരത്തിൽ ഉള്ള മനുഷ്യൻ ദേവതയിൽ പൂർണമായ വിധേയത്വം ഇല്ലാതെ വരുന്നു അതിനാൽ തന്നെ വളരെ നേരത്തെ പരിശ്രമം കൊണ്ട് മാത്രമേ നേർത്ത ഒരു മനഃ സ്ഥിരത കൈവരിക്കാൻ സാധ്യമാകു. അതിനാൽ തന്നെ പാരായണം ചെയ്യുമ്പോൾ ഓരോ ദിവസവും ആവർത്തിച്ചുള്ള പാരായണത്തിൽ നിന്ന് മനസ്ഥിരത കൈവരിക്കാൻ സാധിക്കുകയും അത് ഉപാസന വിഷയങ്ങളിൽ വളരെ ഏറെ ഗുണകരമായ മാറ്റം ഉണ്ടാക്കാൻ സാധിക്കുന്നത് ആണ്.
പൊതുവെ സാധാരണക്കാർ ആയിട്ടുള്ളവർ പാരായണം ചെയ്യുന്നത് ഇന്ന് ലഭ്യമായതിൽ ഏറ്റവും നല്ല മലയാളം പ്രതി കണ്ടിയൂരിന്റെ വ്യാഖ്യാനം ആകുന്നു.
എന്നാൽ തന്ത്ര ശാസ്ത്രങ്ങളിൽ ഏകദേശം ഇരുപത്തി ഏഴോളം വ്യത്യസ്തത രീതിയിൽ മാഹാത്മ്യം പാരായണം ചെയ്യുന്നുണ്ട് അതിൽ പ്രാധാന്യം അർഹിക്കുന്നത് ആണ് ബീജാത്മക ദുർഗ്ഗാ സപ്തശതി. തന്ത്ര ദുർഗ സപ്തശതി എന്നിവ
1മഹാ വിദ്യാ ക്രമ പാരായണം
2=മഹാ തന്ത്രി ക്രമം
3=ചണ്ഡി ക്രമം
4=മഹാ ചണ്ഡി ക്രമം
5=സപ്തശതി ക്രമം
6=മൃത സഞ്ജീവനി ക്രമം
7=രൂപ ദീപികാ ക്രമം
8=നികുംഭില ക്രമം
9=യോഗിനി ക്രമം
10=ഭൈരവ ക്രമം
11=അനുലോമ ക്രമം
12=വിലോമ ക്രമം
13=നവദുര്ഗാ ക്രമം
14=അഷ്ടമാതൃക ക്രമം
15=ഗണേശ ക്രമം
16=ശ്രീ ക്രമം
17=സൃഷ്ടി ക്രമം
18=സ്ഥിതി ക്രമം
19=സംഹാര ക്രമം
20=അക്ഷരശ: വിലോമ പാഠം ക്രമം
21=പ്രതി അധ്യായ വിലോമ ലോമ പാഠം ക്രമം
22=പ്രതി മന്ത്ര അനുലോമ പാഠം ക്രമം
23=സാർദ്ധ നവ ചണ്ഡിക ക്രമം
24=ബീജ പുടിത പാഠം ക്രമം
25=മാതൃക പാഠം ക്രമം
26=ഭിന്ന പാഠം ക്രമം
27=തന്ത്രാത്മക പാഠ ക്രമം
28=ഗുപ്ത പാഠ ക്രമം
29=രഹസ്യമായീ പാഠ ക്രമം
30=പരാ ക്രമം
വിവിധ വിഷയങ്ങൾക്കായി വിവിധ തരത്തിൽ അനുലോമ വിലോമമായി ദേവി മാഹാത്മ്യത്തെ പാരായണം ചെയ്യുന്ന വിധി പറഞ്ഞു കാണുന്നു. വളരെ രഹസ്യമായ സാധനാ പദ്ധതി ആകുന്നു ഇവ ഗുരുവേദ്യവും ആകുന്നു.
ദേവി മാഹാത്മ്യം പാരായണം എങ്ങനെ ചെയ്യാം
""ജപേൽ സപ്തശതിം ചണ്ഡിo കൃത്വാ തു കവചം പുരാ
യാവൽ ഭൂമണ്ഡലം ധത്തേ സ ശൈല വന കാനനം
താവത് ത്തിഷ്oത്തി മേദിന്യാം സന്തതി പുത്ര പൗത്രകി
ദേഹാന്തേ പരമം സ്ഥാനം യൽസുരൈരപി ദുര്ലഭം
പ്രാപ്നോതി പുരുഷോ നിത്യം മഹാ മായ പ്രസാദ ത:""
ദേവി കവചം ജപിച്ചു ശേഷം മാഹാത്മ്യം പാരായണം ചെയ്യുന്നവന് ഈ ഭൂമി എത്ര കാലത്തോളം നിലനിൽക്കുന്നു അത്ര കാലം വരെ ഭൂമിയിൽ പുത്ര പൗത്രാദി സുഖങ്ങളോട് കൂടി ജീവിക്കാം എന്നു.. കൂടാതെ ദേഹാന്തത്തിൽ പരമ പദം പോകുകയും ചെയ്യുമെന്ന് സാരം..
മാർക്കണ്ഡേയ പുരാണത്തിലെ 74.ആം അധ്യായം മുതൽ 86.ആം അധ്യായം വരേ മാർക്കണ്ഡേയ ഉവാച എന്ന ആരംഭിച്ചു. സാവർണ്ണീർ ഭാവിതാമനു എന്നവസാനിക്കുന്ന പതിമൂന്നു അധ്യായം ആണു ദേവി മാഹാത്മ്യം
കാർത്യായനി തന്ത്രത്തിലും.. ഹര ഗൗരി തന്ത്രത്തിലും വാരാഹി തന്ത്രത്തിലും മരീചി തന്ത്രം.. ദുർഗാ തന്ത്രം. ദുർഗാ കല്പ എന്നിങ്ങനെ ഉള്ള ഗ്രന്ഥത്തിൽ പറഞ്ഞിട്ടുള്ള. 700 ശ്ലോക അടങ്ങിയിട്ടുള്ള മന്ത്ര വിവരണമായാണ് ദേവി മാഹാത്മ്യം പറഞ്ഞിട്ടുള്ളത്. ദേവി മാഹാത്മ്യം മൂന്നു ചരിതങ്ങളായാണ് എഴുതിയിട്ടുള്ളത്.. പ്രഥമ ചരിതം.. മാധ്യമ ചരിതം.. ഉത്തര ചരിതം..
പ്രഥമ ചരിതം....
""കവചാർഗ്ഗള ച കീലകമാദൗ മദ്ധ്യേ ത്രയോദശാധ്യായി
അന്തേ പ്രാധാനിക വൈകൃതീക മൂർത്തി ത്രയം രഹസ്യാനാം
കവചം, അർഗളം, കീലകം, നവാക്ഷരി മന്ത്രം. (ദീക്ഷ ഉള്ളവർ മാത്രം ജപിക്കുക ) രാത്രി സൂക്തം എന്നിവയും
മദ്ധ്യമ ചരിതം....
ചണ്ഡി സപ്ത ശതീ മദ്ധ്യേ സമ്പുടയോ മുദാഹൃതാഃ
മദ്ധ്യേ ചണ്ഡി സ്തവം പടേൽ ""
പതിമൂന്നു അദ്ധ്യായം പാരായണം ചെയ്യുക
ഉത്തര ചരിതം
"അന്തേ പ്രധാനിക വൈകൃതികേ മൂർത്തി ത്രയം രഹസ്യാനാം"
ദേവി സൂക്തം. നവാക്ഷരി മന്ത്രം (ദീക്ഷ ഉള്ളവർ മാത്രം ജപിക്കുക) പ്രാധാനികാ രഹസ്യം, വൈകൃതീക രഹസ്യം, മൂർത്തി രഹസ്യം, ഇങ്ങനെ പ്രഥമ, മാധ്യമ, ഉത്തര ചരിതം മൂന്നു ദിവസങ്ങളിൽ പാരായണം ചെയ്യുന്നതാണ് ശാസ്ത്രോക്തമായ വിധി.
ജപിക്കുന്ന താളം....
"ഗീതി ശീഘൃ ശിരഃ കമ്പി തഥാ ലിഖിത പാഠക:
അനർത്ഥഞെൽ പകണ്ഠശ്ച ഷഡേതെ പാഠം കാധഃ മ"
സംഗീതം പോലെ പാരായണം ചെയ്യരുത്
അതിവേഗത്തിൽ പാരായണം ചെയ്യരുത്
തലകുലുക്കി പാരായണം ചെയ്യരുത്
വളരെ ചെറിയ ശബ്ദത്തിൽ പാരായണം ചെയ്യരുത്..
''ചരിത്രർദേന്ദു ന ജപേൽ ജപം ച്ഛിദ്രമ വാപ്നുയാൽ"
ഓരോ ചരിതവും ജപിക്കുമ്പോൾ ഇടയ്ക് വച്ചു മുറിക്കാതെ ജപിക്കണം അങ്ങനെ മുറിച്ചാൽ ഒന്നുമുതൽ വീണ്ടും ആരംഭിക്കണം. (ഒന്നാം അദ്ധ്യായം പ്രഥമ ചരിതം. 2 ,3, 4.അദ്ധ്യായം മാദ്ധ്യമ ചരിതം ശേഷമുള്ള ഒൻപത് അദ്ധ്യായം ഉത്തര ചരിതം ആകുന്നു )
"ആധാരെ സ്ഥാപയിത്വാത് പുസ്തകം വാചയേ ത്തത"
പുസ്തകം കയ്യിൽ വയ്ക്കാതെ പീഠമോ അതിൽ വച്ചു കൊണ്ട് പാരായണം ചെയ്യുന്നതാകുന്നു ശാസ്ത്ര വിധി
"ന മാനസം പടേൽ സ്തോത്രം വാചികന്തു പ്രശസ്യതേ"
മനസ്സിൽ ജപിക്കരുത് അക്ഷരം സ്പഷ്ടമാകുന്ന വിധം ഉറയ്ക്കേ ജപിക്കുക...
നിലവിൽ ഒൻപത് വ്യാഖ്യാനം ഉണ്ട് അതിൽ ഏഴെണ്ണമേ കിട്ടിയിട്ടുള്ളു രണ്ടു വ്യാഖ്യാനം ഇനിയും കണ്ടെത്തിയിട്ടില്ല.
No comments:
Post a Comment