ഭക്തനും ഭഗവാനും
ഭജനീയനായ ഈശ്വരൻ ഭക്തന്മാർക്ക് എപ്പോഴും അധീനനാണ്. അംബരീക്ഷചരിത്രം വർണ്ണിക്കുന്ന ഭാഗത്ത് ഭഗവാൻ ദുർവാസസ്സിനോട് ഈ പരമാർത്ഥം പറയുന്നതായി ഭാഗവതത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.
"അഹം ഭക്തപരാധീനോ ഹ്യസ്വതന്ത്ര ഇവ ദ്വിജ, സാധുഭിർഗ്രസ്ഥഹൃദയോ ഭക്തൈർഭക്തജനപ്രിയഃ നാഹമാത്മാനമാശാസേ മദ്ഭക്തൈഃ സാധുഭിർവിനാ ശ്രിയം ചാത്യന്തികിം ബ്രഹ്മൻ യേഷാം ഗതിരഹം പരാ.
അല്ലയോ ബ്രാഹ്മണ ശ്രേഷ്ഠാ, ഞാൻ ഭക്തന്മാർക്ക് അധീനനാണ്, സ്വതന്ത്രനല്ല; എനിക്ക് ഭക്തന്മാരോട് അളവറ്റ പ്രിയതയുണ്ട്. എന്റെ ഹൃദയം ഭക്തൻമാർ അപഹരിച്ചിരിക്കുകയാണ്. ആരാണോ എന്നെ തങ്ങളുടെ ആശ്രയമായി കരുതുന്നത് അവരുടെ മുമ്പിൽ ഞാൻ എന്നെയും എന്റെ പരിപൂർണ്ണമായ ശ്രീയെപോലും മറന്നുപോകുന്നു.
ഈ പ്രഖ്യാപനം ഭഗവാന്റെ ഭക്തവാത്സല്യത്തിനു മകുടോദാഹരണമാണല്ലോ. തുടർന്ന് ഭഗവാൻ ദുർവ്വാസസ്സിനോടു പറയുകയാണ്: ‘സാധുക്കൾ എന്റെ ഹൃദയമാകുന്നു. ഞാൻ സാധുക്കളുടെയും ഹൃദയമാണ്. എന്നെയല്ലാതെ ഭക്തന്മാരായ സാധുക്കൾ വേറൊന്നും അറിയുന്നില്ല. അതുപോലെ ഞാനും ആ സാധുക്കളെയല്ലാതെ മറ്റൊന്നും അറിയുന്നില്ല. ഭക്തവത്സലനായ ഭഗവാന്റെ ഈ അരുളപ്പാട് എത്രമാത്രം മഹത്വമുള്ളതാണ്....
No comments:
Post a Comment