ശ്രീധർമ്മശാസ്താവിന്റെ സ്വരൂപം
ശ്രീശാസ്താവ് പ്രതിനിദാനം ചെയ്യുന്നത് ആ പരബ്രഹ്മസ്വരൂപത്തെതന്നെയാണ്. പരബ്രഹ്മം എന്നത് ആദിയും അന്തവുമില്ലാത്ത സ്വരൂപം ആണ്. വേദ, വേദാന്ത ഉപനിഷത് സാരമായ ആത്മതത്ത്വവും, ആ തത്ത്വത്തിന്റെ പ്രത്യക്ഷസാക്ഷാത്കാരവുമാണ് ശബരിമലദർശനം കൊണ്ട് അർത്ഥമാക്കുന്നത്. ഈ പ്രപഞ്ചവും അതിലുള്ള സകലചരചരങ്ങളും. ഉത്ഭവിച്ചതും, സ്ഥിതിചെയ്യുന്നതു, വിലയം പ്രപിക്കുന്നതും, പരബ്രഹ്മസ്വ്രൂപത്തിലാണ്. ഈ പരപൊരുൾ തന്നെയാണ് ആത്മസ്വരൂപമായി സകലചരാചരങ്ങളിലും ജീവത്മചൈതന്യമായി നില കൊള്ളുന്നതും. ഈ തത്ത്വം അല്ലാതെ മറ്റൊന്നും സ്ഥൂലരൂപത്തിലോ സൂക്ഷരൂപത്തിലോ നിലനിൽക്കുന്നില്ല. പ്രപഞ്ചകാരകനായ ഈ പരംപൊരുൾ ആത്മസ്വരൂപനായി ജീവചൈതന്യമായി നമ്മിൽ വിളങ്ങുന്നത്. നമ്മുടെ യഥാർത്ഥ സത്ത അല്ലെങ്കിൽ സ്വരൂപം ആ സച്ചിദാനന്ദബ്രഹ്മം തന്നെയാണ്.
"സയഏഷോനിമൈതദാത്മ്യമിദം
സർവ്വംതത്സത്യംസആത്മാതത്ത്വമസി"
“സർവ്വതിനും ആധാരമായി വർത്തിക്കുന്ന ആ സത്യം സൂക്ഷ്മസ്വരൂപൻ ആയ ആത്മാ ആണ് ; അതു നീ തന്നെ“(ഛാന്ദോഗ്യോപനിഷത് 6.8.7) ഈ ഉപനിഷത്വചനത്തിന്റെ പ്രത്യക്ഷഭാവമാണ് ശ്രീധർമ്മശാസ്താവ്. അനുഗ്രഹിച്ചരുളുന്ന ചിന്മുദ്ര അർത്ഥമക്കുന്നത് (തത്ത്വമസി - അത്നീആകുന്നു ) ആ സന്നിധിയിൽ ശാസ്താവകുന്ന സ്വമിയും ഭക്തനാകുന്ന അയ്യപ്പനും ഒന്നാവുന്നു. ജീവത്മാസ്വരൂപവും പരമാത്മാ സ്വരൂപവും ഒന്നാവുന്നു ഇതാണ് ശബരിഗിരിദർശനത്തിന്റെ പോരുൾ. അതുകൊണ്ട് തന്നെ ശബരിമലതീർത്ഥാടനം വെറും ദർശനം മാത്രമല്ല, അത് ഏകവുമാവുന്ന സാക്ഷാത്കാരവും ആവുന്നു
ജന്മജന്മാന്തരങ്ങളുടെ ലക്ഷ്യമായ സാക്ഷാത്കാരം, ശബരിമല ദർശനത്തിലൂടെ വേദാന്തസാരമായ തത്ത്വമസിപൊരുൾ, ഇതിനെല്ലാം വ്യക്തമായ ഉത്തരം ശരിയായ ശബരിമല തീർത്ഥാടനം കൊണ്ട്നമുക്ക് ലഭിക്കും. പരംപൊരുളിന്റെക്ബഹിർഫുരണം വേദോപനിഷത്തുക്കളിൽ രണ്ടുഭാവങ്ങളിൽ വർണ്ണിച്ചിട്ടുണ്ട്. സ്ഥൂലവും, സൂക്ഷ്മവും, സ്ഥുലാവസ്ഥയിലുള്ള വികാസം പ്രപഞ്ചത്തിന് കാരണം ആകുമ്പോൾ തന്നെ സൂക്ഷാമാവസ്ഥയിൽ ഈ പരംപൊരുൾ നമുക്കുള്ളിൽ ജീവതത്ത്വമായി നിലകൊള്ളുന്നു. പ്രപഞ്ചത്തിന ആധാരമായ പരബ്രഹ്മസ്വരൂപത്തെ നാമായി മനസ്സിലാക്കാൻ ശ്രമിക്കാം
"സ യ ഏഷോ നിമൈതദാത്മ്യമിദം
സർവ്വം തത് സത്യം സ ആത്മാ തത്ത്വമസി"…..
ഈ ഉപനിഷത്ത്വാക്യപ്രകാരം എല്ലാത്തിനും ആധാരമായ ആ പരബ്രഹ്മരൂപം തന്നെയാണ് നമ്മിൽ ജീവചൈതന്യമായിരിക്കുന്നത്. എങ്കിൽ എന്തുകൊണ്ട് നമുക്ക് ആ തിരിച്ചറിവ് അഥവാ താദാത്മ്യം സദ്ധ്യമാകുന്നില്ല...?
നമ്മുടെ ബോധമണ്ഡലം എന്നത് പഞ്ചേന്ദ്രിയ ആസക്തികളാൾ പ്രേരിതമായി നമ്മൾ അനുഭവിക്കുന്നതും ആ അനുഭവങ്ങൾ മാനസികമായും ബുദ്ധിപരമായും അവലോകനം ചെയ്ത് അതിനുതക്ക പ്രവർത്തനമോ പ്രതിപ്രവർത്തനമോ നടത്തുന്നതും ആണ്. ഇങ്ങനെ നമ്മുടെ ചുറ്റുപാടുകളും അനുഭവങ്ങളും തമ്മിൽ രൂപപ്പെടുത്തി എടുക്കുന്നതാണ് നമുക്ക് ഇന്നറിവുള്ള നമ്മൾ. ഇതിനപ്പുറം നമ്മുടെ സത്ത എന്ത് എന്നതിനെക്കുറിച്ച് നമുക്ക് യാതൊരു അറിവോ, വിചാരമോ ഇല്ല. പഞ്ചേന്ദ്രിയങ്ങൾക്ക് പ്രവർത്തനത്തിന് ചേദനനൽക്കുന്നത് നമ്മിൽ അന്തർലീനമായിരിക്കുന്ന അഷ്ടരാഗങ്ങൾ ആണ്. കാമം, ക്രോധം ,ലോഭം, മോഹം, മദം, മാത്സര്യം, തത്ത്വം, അഹങ്കാരം ഇവയാണ് അഷ്ടരാഗങ്ങൾ. ഈ അഷ്ടരാഗങ്ങളാൽ പ്രേരിതമായാണ് നമ്മുടെ പ്രവർത്തികളും. ഈ അഷ്ടരാഗങ്ങൾക്കും അടിസ്ഥാനം ത്രിഗുണങ്ങൾ ആണ്. സ്വാത്വികം, രാജസ, താമസം എന്നിവ. ഈ അഷ്ടരാഗത്രിഗുണസഞ്ചയത്തിന്റെ ഏറ്റകുറച്ചിലുകളും വ്യതിയാനങ്ങളും ആണ് ലൗകിക ജീവിതത്തിൽ ഓരോ മനുഷ്യന്റെയും സ്വഭാവം അഥവ സത്വം നിർണയിക്കുന്നത് ഇതുതന്നെയാണ് 'ഞാൻ' എന്ന അഹങ്കാരമായി നമ്മൾ കൊണ്ടുനടക്കുന്നതും.
ജീവാത്മ സ്വരൂപമായ പരബ്രഹ്മംതന്നെയാണ് ഈ സ്ഥൂലപ്രപഞ്ചത്തിനും സൂക്ഷമസത്വത്തിനും ആധാരം. ഈ സ്വരൂപം ഏകമാണ് , അത് പരിപൂർണവുമാണ്. അതിൽ നിന്നും ആദ്യമായി ഉണ്ടായ ദ്വൈതം 'ഞാൻ ബ്രഹ്മം' ആണ് എന്ന ജ്ഞാനം ആണ്. ഇതാണ് സ്ഥൂലവും സൂക്ഷ്മവും ആയ സൃഷ്ടികൾക്ക് തുടക്കം. (ഇതു തന്നെയാണ് മഹാതത്ത്വത്തിൽ നിന്നും അഹങ്കാരതത്ത്വം എന്ന് ഗീതയും ഭാഗവതവും പറയുന്നത്) ദ്വൈതമായ രൂപത്തിൽ പ്രത്യക്ഷ 'ജ്ഞാനം' പൂർണ്ണം അല്ലാത്തതു കൊണ്ട് (പരബ്രഹ്മസ്വരൂപം മാത്രമേ പൂർണ്ണമായതുള്ളു) തന്നെ അടുത്തപടിയായി അജ്ഞാനം ഉണ്ടായി പൂർണ്ണമല്ലാത്ത ഈ ഭാവങ്ങൾ വികാസം പ്രാപിച്ചതിൽനിന്നും ത്രിഗുണങ്ങൾഉണ്ടായി. ഈ ഗുണങ്ങൾ പോഷിപ്പിക്കുവാനും അവ നിലനിൽക്കുവാനും അഷ്ടരാഗങ്ങൾ ഉപഗുണങ്ങൾ ഉണ്ടായി. ഈ സഞ്ചയം പ്രവർത്തിക്കാൻ സ്ഥൂലപ്രപഞ്ചസൃഷ്ടിയായശരീരവും പഞ്ചേന്ദ്രിയങ്ങളും ഉണ്ടായി. നേരത്തെ പറഞ്ഞ ത്രി ഗുണാവസ്ഥയും, ജീവാത്മാ സ്വരൂപത്തിന്റെ ഈ സൃഷ്ടിതലവും കൂട്ടിയോജിപ്പിച്ചാൽ നമുക്ക് അറിവുള്ള 'ഞാൻ' എന്ന അഹങ്കാരതലത്തിനും ജീവാത്മസ്വരൂപത്തിനും ഇടയിലുളള ദൂരം പൂർണ്ണമായി.
അതായത് ജീവാത്മാസ്വരൂപം ആകുന്ന ആ പരംപൊരുളിന്റെ പതിനെട്ട്ത തട്ടുകൾ ആണ്ണ് 'ഞാൻ' എന്ന അഹങ്കാരത്തിലേക്കുള്ള ദൂരം. ഈ തലങ്ങൾ ജ്ഞാനം, അജ്ഞാനം, ത്രിഗുണങ്ങളായ സാത്വികം, രാജസം, താമസം, അഷ്ടരാഗങ്ങളായ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, തത്ത്വം, അഹങ്കാരം, പഞ്ചേന്ദ്രിയങ്ങളായ ത്വക്ക്, നാക്ക്, മൂക്ക്, കാത്, കണ്ണ് എന്നിവയാണ്. പഞ്ചേന്ദ്രിയങ്ങളും അഷ്ടരാഗങ്ങളും ത്രിഗുണങ്ങളും പോഷിപ്പിച്ചു സ്ഥൂലപ്രപഞ്ച ലൗകീക വാസനകളിൽ മുഴുകി കാലക്ഷോപം ചെയ്യുന്ന നമുക്ക് ഭാവികമായും അതിലും ഉയർന്നതലത്തിലുള്ള പത്തൊൻപതാമത്തെ ഉണ്മയായ ആ പരം പൊരുളിനെ സാക്ഷാത്കരിക്കുവാൻ സാധിക്കുന്നില്ല.. എന്നാൽ ആ ചൈതന്യത്താൽ ആണ് ഈ തത്ത്വങ്ങളെല്ലാം പ്രകാശിക്കുന്നതും പ്രവർത്തിക്കുന്നതും. ആ ചൈതന്യത്തിന്റെ അഭാവത്തിൽ പഞ്ചേന്ദ്രിയങ്ങൾക്കോ, അഷ്ടരാഗങ്ങൾക്കോ, ത്രിഗുണങ്ങൾക്കോ, അജ്ഞാനത്തിനോ, ജ്ഞാനത്തിനോ നിലനിൽപ്പില്ല. ആ ജീവാത്മസ്വരൂപം ഈ പതിനെട്ട് തത്ത്വങ്ങളുടെ പിന്നിലെ ചാലകശക്തിയായിരിക്കുമ്പോൾ തന്നെ ഇവയുടെ സ്വരൂപത്തിൽ നിന്നും ഗുണങ്ങളിൽ നിന്നും സ്വതന്ത്രമാണ്. അതുകൊണ്ടു തന്നെ ആ ശക്തിയാൽ ഈ തത്ത്വങ്ങളെ പരിപോഷിപ്പിച്ചു ലൗകിക സുഖദുഖഃങ്ങളിൽ മുഴുകുമ്പോഴും ജീവാത്മസ്വരൂപമായ ആ സ്വത്വത്തെഅറിയാൻ നമുക്ക് സാധിക്കുന്നില്ല.
"സർവ്വേന്ദ്രിയഗുണാഭാസം സർവ്വേന്ദ്രിയവിവർജിതം അസക്തം സർവ്വേഭ്യച്ചൈവ നിർഗ്ഗുണം ഗുണഭോക്തൃച" … (ഭഗവത്ഗീത ..13 - 15)
അത് (പരബ്രഹ്മം) എല്ലാ ഇന്ദ്രിയങ്ങളുടെയും കഴിവുകളെ പ്രകാശിപ്പിക്കുന്നതും എന്നാൽ സ്വയമേവ ഇന്ദ്രിയങ്ങൾ ഒന്നും ഇല്ലാത്തതും ആണ്. ഒന്നിനോടും താദാത്മ്യപ്പെടാതെ എല്ലാറ്റിനും ആധാരമായി വിരാജിക്കുന്നു. ഗുണങ്ങൾ ഒന്നും ഇല്ലാത്തതെങ്കിലും അത് ഈ ഗുണങ്ങളെ അനുഭവിക്കുന്നു. (അനുഭവത്തിൽ ആധാരമായും നിലകൊള്ളുന്നു )
പരബ്രഹ്മമായ ജീവാത്മസ്വരൂപത്തിനു സ്വയമേവ ഈ തത്ത്വങ്ങളോടും അവയുടെ ഗുണങ്ങളോടും സംഗം ഇല്ലത്തതുകൊണ്ട് ആ ശക്തി ഇതിനെല്ലാം പിന്നിൽ പ്രവർത്തിക്കുമ്പോഴും അതിൽ നിന്നും അനുഭവങ്ങൾ ഉണ്ടാവുമ്പോഴും ആ സത്യസ്വരൂപത്തെ നമുക്ക് നിത്യജീവിതത്തിൽ അറിയുവാൻ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ലൗകിക ജീവിതാനുഭവരൂപത്തിൽ തോന്നുന്ന സുഖവും ദുഃഖവും ബാധിക്കുന്ന ശരീരം ആണ് ഞാൻ എന്ന് വ്യമോഹിച്ച് നമ്മൾ വലയുന്നു.
ഞാൻ എന്ന അവസ്ഥയിൽ നമ്മുടെ യഥാർത്ഥ സ്വരൂപമായ ജീവാത്മ, പരമാത്മചൈതന്യത്തിലേക്കുള്ള മടക്കയാത്രയാണ് ശബരിമല തീർത്ഥാടനം കൊണ്ട് അർത്ഥമാക്കുന്നത്. അത് ശാരീരികമായ മാലധാരണമോ, മലകയറ്റമോ മാത്രമല്ല, ആന്തരികമായ സാക്ഷാത് പാതകൂടിയാണ്, വൃതശുദ്ധിയിലൂടെ അന്തകരണശുദ്ധി തന്നെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
പതിനെട്ട് തത്ത്വങ്ങളും പത്തൊൻപതാമത്തെ ഉണ്മയായ സ്വരൂപവും ചേർന്ന നമ്മൾ ആ തീർത്ഥാടനത്തിൽ പതിനെട്ടും ഉപേക്ഷിച്ച് സത്യമായ ഒന്ന് മാത്രമായി തീരുകയാണ് ഈ യാത്രയിൽ. അതിനു മുന്നോടിയായി പഞ്ചേന്ദ്രിയങ്ങളിലൂടെ നമ്മൾ സ്വരൂപിച്ച അനുഭവങ്ങളിൽ നിന്നും ഉണ്ടായ 'വാസനാ' സഞ്ചയം ഒരുപാടുണ്ട്. (നമ്മുടെ ആന്തരികസമ്പാദ്യം) ആ പരംപൊരുളിൽ നിന്നും , പതിനെട്ട് തത്ത്വങ്ങളിൽ നിന്നുപോലും നമ്മുടെ ശ്രദ്ധ ബാഹ്യ-പ്രാപഞ്ചിക വിഷയങ്ങളിലേക്കു മാത്രം നിരന്തരം സഞ്ചരിക്കുന്നത് ഈ വാസനകൾ കാരണമാണ്. ഈ തീർത്ഥയാത്രയിലൂടെ നമുക്ക് തിരിഞ്ഞ് നടക്കേണ്ടതുണ്ട്. ആ പരംപൊരുളിന്റെ സന്നിധിയിൽ നിന്നും വാസനാപൂരിതമാവുന്ന സമതലങ്ങളിലേക്ക് പതിച്ച നമ്മെ വീണ്ടും ഉദ്ധരിച്ച് ആ സാക്ഷാത്കാരത്തിന് പ്രാപത്മാക്കേണ്ടതുണ്ട്.....
വാസനകൾ ആകുന്ന ഘോരവനത്തിലൂടെ പ്രലോഭനങ്ങളാകുന്ന ദുഷ്ട് മൃഗങ്ങളെ അതിജീവിച്ച് മാമലകയറണം.... ആ കയറ്റം കഠിനം തന്നെയാണ്, അതിനു നമ്മെപ്രപ്തരക്കുന്നതാണ് ഭക്തിപൂർവ്വം ആയ വ്രതാചരണം നിഷ്ഠാപൂർവ്വമായ വ്രതാചരണം പരിപൂർണ ബ്രഹ്മചര്യം, ജിവാത്മാസ്വരുപത്തെ സാക്ഷാത്കരിക്കുവാനുള്ള ജ്ഞാനവും, ആഗ്രഹവും, ഇതാണ് ഒരു യാത്രക്ക് വേണ്ടി നാം സ്വായത്തമാക്കേണ്ടത്. “സത്യം തപസ്സ്, ശരിയായ ജ്ഞാനം, ബ്രഹ്മചാര്യം എന്നിവയിലുള്ള നിഷ്ഠയിലൂടെ ഒരുവന് ഈ ആത്മാസാക്ഷാത്കാരം സാധ്യമാവുന്നു” (മുണ്ഡകോപനിഷത്ത്)
വ്രതനിഷ്ഠയോടു കൂടി വാസനകൾ അകന്ന് പ്രലോഭനങ്ങളെ അതിജീവിച്ച് മലകയറിയാൽ പതിനെട്ട് തത്ത്വങ്ങളെ പ്രതിനിധികരിക്കുന്ന പതിനെട്ടാം പടിക്കുചുവട്ടിലെത്താം ജീവാത്മസാക്ഷാത്കാര യാത്രയിൽ ആദ്യത്തെ അഞ്ചുപടികൾ ആകുന്ന പഞ്ചേന്ദ്രിയങ്ങളെ തരണം ചെയ്യണം, അടുത്ത എട്ടു പടികൾ ആണ് അഷ്ടരാഗങ്ങൾ അതും തരണം ചെയ്യുമ്പോൾ അടുത്ത മൂന്ന് പടികൾ ത്രിഗുണങ്ങൾ, ഓരോ പടി നാം ചവിട്ടുമ്പോഴും നമ്മിലെ ഓരോ തത്ത്വത്തെ തരണം ചെയ്യുകയാണ്. ത്രിഗുണങ്ങൾ തരണം ചെയ്താൽ അജ്ഞാനം ആകുന്ന പതിനേഴാംപടി മറികടക്കാം . ശേഷിക്കുന്നത് ആ പരമാത്മസ്വരൂപവും എല്ലാറ്റിനും ആധാരമായ ആ ചൈതന്യം ഞാൻ ആണ് എന്ന ജ്ഞാനവും മാത്രം., പതിനെട്ടാം പടി തരണം ചെയ്യുന്നതോടുകൂടി ശേഷിച്ച ഒരേ ഒരു ബന്ധമായ ജ്ഞാനം കൂടി മറയുന്നു. അവിടുന്ന് നാം എത്തുന്നത് ശബരിമല ശ്രീ ധർമ്മശാസ്താവാകുന്ന ജീവചൈതന്യ സ്വരൂപത്തിലാണ്... തത്ത്വമസി... ആ സത്യം അല്ലതെ ഒന്നും അവശേഷിക്കുന്നില്ല. പത്തൊൻപതു തത്ത്വങ്ങളുടെ സഞ്ചയം ആയി മലക്കുപുറപ്പെട്ട നമ്മൾ ഒന്നായ ഉണ്മയായി വിലയം പ്രാപിക്കുന്നു ..... ഇതു തന്നെയാണ് സാക്ഷാത്കാരം... ഓരോ ജീവന്റെയും പരമമായ ലക്ഷ്യം..മോക്ഷം,
Note
“മനുഷ്യ മനസ്സിൽ അനന്തമായ ശക്തി ഒളിഞ്ഞുകിടപ്പുണ്ട്, നമ്മിൽ അന്തർലീനമായിരിക്കുന്ന ഈ ശക്തിയും വിശ്വശക്തിയും ഒന്നു തന്നെയാണ്. ആ അറിവുണ്ടാകുന്ന അവസ്ഥയാണ് ഈശ്വരസാക്ഷാത്കാരം. ബുദ്ധിയും ഹൃദയവും സമന്വയിപ്പിച്ചുകൊണ്ടു പോയാൽ ഈ ശക്തിയെ വേണ്ടവിധത്തിൽ നമുക്കു പ്രയോജനപ്പെടുത്താൻ സാധിക്കും.
No comments:
Post a Comment