ഉഗ്ര ചണ്ഡ
അതി പ്രാചീനമായ ആരാധനകളിൽ സാന്നിധ്യം ഉള്ള ഹൈന്ദവ ആരാധന സങ്കല്പ മൂർത്തി ആകുന്നു ഭദ്രകാളി സ്വരൂപം. അനവധി ഭാവങ്ങളിൽ കാളി ആരാധന ഭാരതത്തിൽ വ്യത്യസ്തമായ വൈവിധ്യമാർന്ന രീതികളിൽ ഇന്നും നിലനിൽക്കുന്നുണ്ട്. കാളിയുടെ ഉഗ്രഭാവങ്ങളിൽ ഏറ്റവും ഉയർന്ന തലങ്ങളിൽ നിൽക്കുന്ന രണ്ടു ആരാധന ഭാവം ആകുന്നു പ്രത്യുoഗിരാ+ചണ്ഡിക പരമേശ്വരി. തന്ത്ര ശാസ്ത്രങ്ങളിൽ ചണ്ഡികാ ഭാവത്തിനെ രണ്ടു ഭാവങ്ങളിൽ ആയി ആണ് ആരാധിച്ചു പോരുന്നത് വിഷ്ണു ദുർഗ്ഗാ സങ്കല്പവും.. മറ്റൊന്ന് ശാക്ത സങ്കല്പത്തിൽ ഉള്ള വനദുർഗ്ഗാ സങ്കല്പവും വനദുർഗ്ഗാ സങ്കല്പം കാളി സംബന്ധിയാണ്. കാളി സംബന്ധിയായ ചണ്ഡികാ ഭാവങ്ങളെ ആകുന്നു ഉഗ്ര ചണ്ഡ കല്പത്തിൽ പറയുന്ന ഈ ഒൻപതു ഭാവങ്ങൾ
ഉഗ്രചണ്ഡ കല്പ പ്രകാരം ഉള്ള നവരാത്രി ദേവതമാർ
1 രുദ്രചണ്ഡ
2 പ്രചണ്ഡ
3 ചണ്ഡോഗ്ര
4 ചണ്ഡനായിക
5 ചണ്ഡ
6 ചണ്ഡാവതി
7 ചണ്ഡരൂപ
8 അതിചണ്ഡ
9 ഉഗ്രചണ്ഡ
കേരളത്തിൽ ശാക്തേയ രുരുജിത് വിധാനത്തിൽ ആരാധിക്കുന്ന ശാക്തേയ മൂർത്തി ആകുന്നു ഉഗ്രചണ്ഡ അഥവാ ചണ്ഡ യോഗേശ്വരി.
No comments:
Post a Comment