എന്തിനാണ് ഹോളി വർണങ്ങൾ വിതറി ആഘോഷിക്കുന്നത്?
തിന്മയുടെ മേല്‍ നന്മ നേടുന്നുവെന്നതിന്റെ സൂചന നൽകിയാണ് ഓരോ വർഷവും ഹോളി ആഘോഷിക്കുന്നത്. എന്നാൽ, വർണങ്ങൾ വാരിവിതറിയുള്ള ഈ ആഘോഷത്തിനു പിന്നിലെ ഐതീഹ്യം എന്തെന്ന് ചോദിച്ചാൽ പലർക്കും അറിയില്ല എന്നതാണ് വസ്തുത. ചരിത്രപ്രധാന്യമായ ഒരു കഥ തന്നെയാണ് ഹോളിക്ക് പിന്നിലുള്ളത്.
ഹോളിക എന്ന അസുര സ്ത്രിയില്‍ നിന്നുമാണ്. ഹോളി എന്ന വാക്കുണ്ടായത്. അഹങ്കാരിയും അത്യന്തബലവാനുമായ ഹിരണ്യകശിപു എന്ന അസുരന് അധികാരപ്രമത്തതകൊണ്ട് ഈശ്വരനായി പൂജിക്കപ്പെടാന്‍ ആഗ്രഹിച്ചു. ഹിരണ്യകശിപുവിന്റെ പുത്രനും മഹാവിഷ്ണുവിന്റെ ശ്രേഷ്ഠഭക്തനുമായ പ്രഹ്ളാദന് ഇതിന് തയ്യാറായില്ല.
സ്വന്തം പുത്രനോടുള്ള സ്നേഹത്തെ മറികടക്കുന്ന തരത്തില്‍ ഹിരണ്യകശിപിന് പ്രഹ്ളാദന്റെ പേരില്‍ ശത്രുത ഉണ്ടായി. അയാള്‍ തന്റെ സഹോദരിയായ ഹോളികീയുടെ സഹായം അഭ്യര്‍ത്ഥിച്ചു.
ഹോളികയെ അഗ്നിക്ക് പൊള്ളിക്കാന്‍ സാധ്യമല്ല. എരിയുന്ന അഗ്നികുണ്ഠത്തിന് നടുവില്‍ പ്രഹ്ളാദനെ മടിയില്‍ വച്ച് ഇരിക്കുവാന് ഹിരണ്യകശിപു ഹോളികയോട് ആജ്ഞാപിച്ചു.
അഗ്നി ജ്വലിപ്പിച്ചു പ്രഹ്ളാദനെ കൈയ്യിലെടുത്തു കൊണ്ട് അഗ്നിയില്‍ പ്രവേശിപ്പിച്ച ഹോളിക പക്ഷെ അഗ്നിക്കിരയായി. പ്രഹ്ളാദന് ഒരു പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. വിഷ്ണുവിനോടുള്ള അകൈതവുമായ ഭക്തിയും മനസ്സിന്റെ നിഷ്കളങ്കതയുമാണ് പ്രഹ്ളാദനെ മരണത്തില്‍ നിന്ന് രക്ഷിച്ചത്.
നന്മയുടെയും ശുദ്ധിയുടെയും ജയമാണിത്. ഈ സംഭവത്തെ അനുസ്മരിച്ച് ഹോളിയുടെ തലേന്ന് പൗര്‍ണ്ണമിരാത്രിയില്‍വലിയ അഗ്നികുണ്ഡമുണ്ടാക്കി, അതിന് ചുറ്റും ആടിയും പാടിയും ആളുകള്‍ ആഘോഷിക്കുന്നു. നിറങ്ങളുടെ ഉത്സവം പിറ്റെന്നാണ് ഇങ്ങനെ രണ്ട ദിവസമാണ് ഹോളി ആഘോഷിക്കാറ്.
ഹോളി ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ആഘോഷിക്കുന്നു. ഗുജറാത്തികളും മാര്‍വാടികളും പഞ്ചാബികളും കാര്യമായി ആഘോഷിക്കുന്ന ഹോളി ആഘോഷം ഇപ്പോള്‍ മലയാളികളും ആഘോഷിക്കുന്നുണ്ട്.
എന്നാല്‍ ഉത്തരേന്ത്യയിലേക്ക് ഹോളി വലിയ ആഘോഷമാണെങ്കിലും മുംബൈ, ദില്ലി പോലുള്ള നഗരങ്ങളില്‍ ഹോളി ആഘോഷങ്ങള്‍ കുറവായിരുന്നു. എന്നാല്‍ ഗ്രാമങ്ങളില്‍ നിന്നുള്ള കുടിയേറ്റം ഇപ്പോള്‍ മുംബൈയെയും ദില്ലിയെയും ഹോളി ആഘോഷത്തില്‍ കുളിപ്പിക്കാറുണ്ട്.
ഹോളി ആഘോഷത്തിന് ജാതിയുമില്ല മതവുമില്ലെന്നാണ് പറയാറുള്ളത്. ജാതിമതഭേദമന്യേ ഹോളി ആഘോഷിക്കും. ആഘോഷത്തില്‍ ആവേശംകൊണ്ട് നിറം തേക്കുന്നതിന് പിന്നിലും ചില അറിയേണ്ട സത്യമുണ്ട്. പരസ്പരം നിറം പുരട്ടുന്നത് ശത്രുതയില്ലാതാക്കുമെന്നൊരു വിശ്വാസമുണ്ട്.
ഹോളിക്ക് മറ്റൊരു കഥ കൂടി ഉണ്ട്. ശ്രീകൃഷ്ണന് തന്റെ ഗോപികമാരോടും കളിക്കുന്നതിന്റെ സ്മൃതി കൂടിയാണ് ഹോളി. കുഴലിലൂടെ നിറങ്ങള്‍ പരസ്പരം ഒഴിച്ച് കൃഷ്ണനും കൂട്ടുകാരും കളിച്ചിരുന്നതായി കഥകള്‍ പറയുന്നു. ആഹ്ളാദം നിറഞ്ഞ ആ നിമിഷങ്ങളുടെ പുനര്‍രചനയാണ് നിറങ്ങളുടെ നൃത്തമായ ഹോളി ഉത്സവം.
ഹിന്ദു കലണ്ടറിലെ ഫല്ഗുന മാസത്തിലെ പൗര്‍ണമിയാണ് ഹോളിയായി ആഘോഷിക്കുന്നത്. പൂര്‍ണ ചന്ദ്രന് ഉദിക്കുന്ന രാത്രിയില്‍ ഹോളി ആഘോഷങ്ങള്‍ തുടങ്ങുന്നു. പിറ്റേന്നാണ് യഥാര്‍ത്ഥ ഹോളിദിനം. ഫെബ്രുവരിയുടെ അവസാനമോ മാര്‍ച്ച് മാസത്തില്‍ ആദ്യമോ ആണ് ഹോളി ആഘോഷിച്ച് വരുന്നത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും പല ആചാരങ്ങളോടെയാണ് ഹോളി ആഘോഷിക്കുന്നത്. ഹോളി പണ്ട് കര്‍ഷകരുടെ മാത്രം ദിനമായിരുന്നു. സമൃദ്ധമായി വിളവ് ലഭിക്കാനും ഫലഭൂയിഷ്ടമാക്കാനുമുള്ള ആഘോഷം. എന്നാല്‍ അത് പിന്നീട് ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായി.
ഹോളിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ഐതീഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പരമശിവനുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. ബ്രഹ്മാവിന്റെ മകന് ദക്ഷന്റെ മകള്‍ സദി ശിവന്റെ ഭാര്യയായിരുന്നു. ഒരിക്കല്‍ ദക്ഷന് തന്റെ കൊട്ടാരത്തില്‍ വലിയ യാഗം നടത്തി. ശിവനെയും സദിയെയും മാത്രം ക്ഷണിക്കാതെയായിരുന്നു യാഗം. എന്നാല്‍ സദി ദേവി ശിവന്റെ നിര്‍ദ്ദേശം നിരസിച്ച് യക്ഷന്റെ കൊട്ടാരത്തിലെ യാഗത്തില്‍ പങ്കെടുക്കാന്‍ പോയി. അവിടെ വെച്ച് തന്റെ ഭര്‍ത്താവിനെ അപമാനിയ്ക്കുന്നതായി തോന്നിയ സദി മനംനൊന്ത് യാഗാഗ്നിയില്‍ ചാടി മരിച്ചു. ഇതറിഞ്ഞ ശിവന് കോപത്താല്‍ വിറച്ച് തന്റെ ഭൂതഗണങ്ങളെ അയച്ച് യാഗവേദി മുഴുവന്‍ നശിപ്പിച്ചു. കോപം തീരാന്‍ ശിവന് കഠിനല തപസ് ആരംഭിച്ചു. തപസിന്റെ ശക്തിയില്‍ ലോകം മുഴുവന്‍ നശിക്കുമെന്ന് മനസിലാക്കിയ ദേവന്മാര് കാമദേവനെ സമീപിച്ച് ശിവന്റെ തപസ് മുടക്കാന്‍ തീരനുമാനിച്ചു. ശിവന് തപസ് നടത്തുന്നിടത്ത് എത്തി കാമദേവന് കാമാസ്ത്രം ശിവന്റെ നേരെ തൊടുത്തു. ക്ഷുഭിതനായ ശിവന് തന്റെ തൃക്കണ്ണ് തുറന്ന് കാമദേവനെ ഭസ്മമാക്കി. പിന്നീട് തെറ്റ് മനസിലാക്കിയ ശിവന് കാമദേവന് അനശ്വരത്വം നല്കുകെയും ചെയ്തു. ലോകരക്ഷയ്ക്ക് വേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ച കാമദേവന്റെ സ്മരണയില്‍ ഹോളിയുടെ നിരവധി ആചാരങ്ങളുണ്ട്.
ഹോളി ആഘോഷങ്ങള്‍ മദനോത്സവ രൂപത്തിലും കൊണ്ടാടാന്‍ തുടങ്ങി. ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള ആളുകള്‍ ഒരു സ്ഥലത്ത് ഒത്തുകൂടി കാമദേവ പൂജ നടത്തുന്നു. പൂജയ്ക്ക് ശേഷം ഡാന്‍സും പാട്ടുമൊക്കെയായി ഒരു ആഘോഷം.
മുന്നറിയിപ്പ്
വടക്കേഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണല്ലോ ഹോളി. ഇന്ന് നോര്‍ത്ത് ഇന്ത്യയില്‍ മാത്രമല്ല ഇങ്ങു നമ്മുടെ കൊച്ചു കേരളത്തില്‍ വരെ ഹോളി കൊണ്ടാടുന്നവരുണ്ട്. നിറങ്ങളുടെ ഉത്സവം എന്നാണ് ഹോളിയെ വിശേഷിപ്പിക്കുക. ഹോളി ആഘോഷങ്ങള്‍ക്കിടയില്‍ നമ്മള് ശ്രദ്ധിക്കാതെ പോകുന്ന ചില സംഗതികളുണ്ട്. ഹോളിയ്ക്കായി ഉപയോഗിക്കുന്ന നിറങ്ങള്‍ തന്നെയാണ് ആരോഗ്യത്തിനു ദോഷകരമായി ചിലപ്പോഴെങ്കിലും ഭവിക്കുന്നത്.
തീരെ ഗുണനിലവാരമില്ലാത്ത സിന്തെറ്റിക്ക് നിറങ്ങളാണ് പലരും ഉപയോഗിക്കുക. ഇവ വാരി വിതരുമ്പോൾ അറിയാതെ അത് ശ്വാസത്തിലൂടെ ശരീരത്തിനുള്ളിലേക്ക് കടക്കുന്നു. ചര്‍മത്തിനും ഇത് ഗുണകരമല്ല. അതുകൊണ്ടുതന്നെ ഹോളി ആഘോഷങ്ങള്‍ക്ക് ഇറങ്ങും മുന്‍പേ നല്ല ഗുണനിലവാരമുള്ള ഏതെങ്കിലും ക്രീമുകള്‍ ചർമത്തില്‍ തേച്ചുപിടിപ്പിച്ചിട്ട് വേണം ഇറങ്ങാന്‍. ഇത് നിറങ്ങള്‍ ചർമത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് തടയും.
ത്വക്കില്‍ ഉണ്ടാകുന്ന പാടുകള്‍, അലര്‍ജി, പുകച്ചില്‍, കണ്ണുകള്‍ക്ക് അസ്വസ്ഥത, ഡ്രൈ ആയ പോലെ തോന്നുക, ചൊറിച്ചില്‍ എന്നിവയെല്ലാം ഗുണമേന്മയില്ലാത്ത നിറങ്ങളുടെ ദൂഷ്യവശങ്ങളാണ്.
No comments:
Post a Comment