കുഞ്ഞുങ്ങളെ ചോറൂണിനു മുൻപായി ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ പാടില്ല എന്നുപറയുന്നത് എന്തുകൊണ്ടാണ് ?
കുട്ടികളെ ചോറൂൺ വരെ ചോറൂൺ കഴിഞ്ഞ് എന്നല്ല ഒരു സ്ത്രീ ഗർഭിണിയായി 7-ാം മാസം ആകുന്നതോടുകൂടി ശ്രവണത്തിന് അധികാരിയായി വരുന്നു.
അതായത് കേൾവി ശക്തി ഉണ്ടായി തുടങ്ങി എന്ന്. ശബ്ദം ബ്രഹ്മമാണ് അത് അവ്യക്തമായും, അമിതഘോഷത്തോടു കൂടിയും, ഉച്ചാരണ തെറ്റോടുകൂടിയും കേൾക്കരുത് ആവിധം കേട്ടാൽ അംഗഭംഗം, മാനസീക പരിമിതികൾ, അസുഖങ്ങൾ എന്നിവ ഉണ്ടാകും.
അത് വേദസൂക്തങ്ങൾ പോലുള്ളവയായതിനാൽ തെറ്റി കേൾക്കരുതെന്നും, മണിനാദം തുടങ്ങിയവയിൽ ലയം ഉണ്ടാകുമെന്നുള്ളതിനാലും അത് ക്രമപ്രകാരം ശ്രവിക്കണമെന്നുള്ളതുകൊണ്ടും,
അച്ഛൻ വേദം ചൊല്ലുമ്പോൾ പിഴവു വന്നതു ശ്രവിച്ച് അംഗഭംഗം ഉണ്ടായ ആളാണ് അഷ്ടാവക്രൻ. പക്ഷെ അദ്ദേഹത്തിന് ശരീരത്തിന് മാത്രമേ ദോഷം സംഭവിച്ചുള്ളൂ. മഹാജ്ഞാനിയാണ് അദ്ദേഹം. അതുപോലെ അഭിമന്യുവും അദ്ദേഹം പൂർണ്ണതയിൽ എത്തിയില്ല.
കയാധുവിന്റെ ഗർഭത്തിലിരുന്ന് വിധിയാവണം ശ്രവിച്ച് പൂർണ്ണതയിൽ എത്തിയയാളാണ് പ്രഹ്ളാദൻ 'അത് അപൂർവ്വമായി ഈശ്വരനിയോഗം ' അവിടെ വിധിയാവണം ശ്രവിച്ചു എന്നതിനാലാണ്. അതുപോലെ മാർക്കണ്ഡേയ മഹർഷിയുടെ ശിഷ്യയായ മദാലസയുടെ മക്കൾ ഇവരും പൂർണ്ണത കൈവരിച്ചവരാണ്.
വിധിയാവണം ഗർഭത്തിലിരുന്ന് ശ്രവിച്ചവർ. ശ്രവണം വേണ്ട പോലെയായില്ലെങ്കിൽ അത് അപകടമാകും.
അന്നം ശരീരത്തിൽ കയറി തുടങ്ങിയാൽ ഈ നാദങ്ങൾ (ശബ്ദങ്ങൾ) ഉൾകൊള്ളുന്നതിൽ വ്യത്യാസം വരുന്നു. പല വേദസൂക്തങ്ങളും ജപിക്കുന്നത് ജലപാനത്തിന് മുൻപാകണം എന്നു പറയുന്നതിന്റെ ഉദ്ദേശം ഇതാണ് .
അന്നം കയറി തുടങ്ങിയാൽ ദഹനപ്രക്രിയയിൽ വ്യത്യാസം വന്ന് അത് നാം ഉണ്ടാക്കുന്ന ശബ്ദങ്ങളെ വേണ്ട രീതിയിൽ ആവില്ല എന്നതുകൊണ്ട് എന്നതിനാൽ ആഹാരശേഷം വേദസൂക്തം' അരുത് എന്നുണ്ട് അത് ഇത്ര സമയത്തേക്ക് എന്ന രീതിയിൽ.
അതിനാൽ അന്നം കയറി സമീകരിച്ച ദേഹത്ത് ഈ നാദങ്ങളുടെ പ്രഭാവത്തിന് കുറവുണ്ട് എന്നതിനാൽ അമ്മയും കുട്ടിയും ചോറൂണുകഴിഞ്ഞേ ക്ഷേത്രദർശനം മുതലായ ആരാധനാനുനുഷ്ഠാനങ്ങൾ പാടുള്ളൂ എന്ന് പറയുന്നത് .
(ആർഭണ്യാം തു ഗർഭിണ്യാം എന്നതാണ് ന്യായം )
No comments:
Post a Comment