കന്യകാ പൂജ
നവരാത്രിക്കാലത്ത് കന്യകാ പൂജ ചെയ്യുന്നത് വളരെ നല്ലതാണ്. ഇതുവഴി പൂജയ്ക്ക് 12 ഇരട്ടി ഫലസിദ്ധി ഉണ്ടാവും എന്നാണ് വിശ്വാസം.
ഒമ്പത് വയസ്സില്‍ കുറവ് പ്രായമുള്ള പെണ്‍കുട്ടിയെ പുതുവസ്ത്രം അണിയിച്ച് ആടയാഭരണങ്ങള്‍ ചാര്‍ത്തി ദേവിയായി സങ്കല്‍പ്പിച്ച് പൂജ നടത്തുകയാണ് ചെയ്യുന്നത്. നവരാത്രിക്കാലത്തെ ഓരോ ദിവസവും കന്യകമാരെ ദേവിയുടെ ഓരോ ഭാവമായി സങ്കല്‍പ്പിച്ചാണ് പൂജ നടത്തേണ്ടത്.
അതായത് കന്യകാ പൂജയ്ക്കായി ഒമ്പത് കൊച്ചു പെണ്‍കുട്ടികള്‍ കണ്ടെത്തേണ്ടതുണ്ട്. ചില ക്ഷേത്രങ്ങളില്‍ പോലും കന്യകാ പൂജ നവരാത്രി കാലത്ത് നടത്തുന്നു.
ദേവീ സങ്കല്‍പ്പം ഏറ്റെടുക്കുന്ന - പൂജയില്‍ പങ്കുകൊള്ളുന്ന പെണ്‍കുട്ടികള്‍ക്ക് വിദ്യാ വിജയവും ഭാവിയില്‍ ദാമ്പത്യ വിജയവും ഉണ്ടാവും. ഈ പൂജ ചെയ്യുന്നത് മുജ്ജന്മത്തിലെ ദോഷങ്ങള്‍ മാറാനും കന്യാ ശാപവും സ്ത്രീ ശാപവും മാറിക്കിട്ടാനും നല്ലതാണ്.
ഭൂമിയിലെ സര്‍വ്വ ചരാചരങ്ങളുടെയും നിലനില്‍പ്പിനു ദേവിയുടെ കൃപാകടാക്ഷം കൂടിയേ തീരൂ. അപ്രകാരം ദേവീചൈതന്യം ആവാഹിച്ചതിലെല്ലാം നാം അമ്മയെ കാണുന്നു. ശക്തിയുടെ വിവിധ രൂപിണിമാരെയാണ് ഒമ്പതു രാത്രികള്‍കൊണ്ട് പൂജിക്കുന്നത്.
ദേവിയുടെ അനുഗ്രഹത്തിനും ആഗ്രഹസാഫല്യത്തിനുമായി അനുഷ്ഠിക്കുന്ന വിശേഷപൂജയാണ് നവരാത്രി ദിനങ്ങളില്‍ ഒന്‍പത് കന്യകമാരെ ദേവിയുടെ ഒന്‍പതു സ്വരൂപങ്ങളായി സങ്കല്‍പ്പിച്ച് ആരാധിക്കുന്ന കന്യകാപൂജ.
ഒന്നാം ദിവസം
നവരാത്രിയുടെ ആദ്യദിനത്തില്‍ രണ്ടു വയസുപ്രായമായ പെണ്‍കുട്ടിയെ ‘കുമാരി’ എന്ന നാമധേയത്തോടെ ദേവിയുടെ കുമാരീഭാവം സങ്കല്‍പ്പിച്ച് ആരാധിച്ചാല്‍ ദാരിദ്ര്യദുഃഖമകന്ന് ധനലാഭമുണ്ടാകും.
രണ്ടാം ദിവസം
മൂന്നു വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ‘ത്രിമൂര്‍ത്തി’ സങ്കല്പഭാവത്തില് പൂജിക്കുന്നു
മൂന്നാം ദിവസം
നാല് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ‘കല്യാണി’ എന്നു സങ്കല്‍പ്പിച്ച് പൂജിച്ചാല്‍ വിദ്യാസുഖം, ജയം എന്നീ ഫലങ്ങള്‍ ലഭിക്കും.
നാലാം ദിവസം
അഞ്ചുവയസ്സു പ്രായമുള്ള പെണ്‍കുട്ടിയെ രോഹിണിയെന്ന നാമധേയത്തില്‍ പൂജിച്ചാല്‍ രോഗശാന്തി കൈവരിക്കാം.
അഞ്ചാം ദിവസം
''കാളിക" സങ്കല്പത്തില് ദേവീഭാവത്തില്‍ പൂജിക്കുന്നത് ശത്രുദോഷത്തെ ഇല്ലായ്മ ചെയ്ത് ശത്രുജയം സാധ്യമാക്കുന്നു.
ആറാം ദിവസം
ഏഴുവയസ്സുള്ള കുട്ടിയെ ചണ്ഡികാ സങ്കല്പത്തില് പൂജിക്കുകയാല് ഐശ്വര്യലബ്ധി കൈവരിക്കാം.
ഏഴാം ദിവസം
എട്ടുവയസ്സുകാരിയെ ശാഭവി സങ്കല്പത്തില് ആരാധിക്കുന്നതുവഴി ദാരിദ്ര്യദുഃഖശമനവും ലഭിക്കും.
എട്ടാം ദിവസം
ഒന്‍പതു വയസു പ്രായമുള്ള കുട്ടിയെ ദുര്‍ഗ്ഗാദേവിയായി പൂജിച്ചാല്‍ സ്വര്‍ഗ്ഗപ്രാപ്തിയും ശത്രുനാശവും കൈവരിക്കാം.
ഒമ്പതാം ദിവസം
പത്തു വയസ്സുകാരിയായ കന്യകയെ സുഭദ്രയെന്ന സങ്കല്പത്തില് പൂജിച്ചു ആരാധിച്ചാല്‍ സര്വ്വാഭീഷ്ടസിദ്ധിയുമാണ് ഫലം.
No comments:
Post a Comment