കാലിൽ കറുത്ത ചരട്
ന്യൂജെൻ പെൺകുട്ടികൾ പാദസരങ്ങൾക്ക് പകരം കറുത്ത ചരട് ഒരു കാലിൽ മാത്രം കെട്ടുന്നത് ഇപ്പോഴത്തെ ട്രെൻഡാണ്. എന്നാൽ എന്താണ് ഇതിന്റെ പിന്നിലെ വിശ്വാസം എന്ന് ആർക്കും പിടികിട്ടിയിട്ടില്ല. പലരും പല കഥകളാണ് പറയുന്നത്. വിവാഹം കഴിയുന്നതിന് മുമ്പുള്ള പെൺകുട്ടികളാണ് ഇങ്ങനെ ഒരു കാലിൽ മാത്രം ചരട് കെട്ടാറുള്ളത് എന്നും പറയാറുണ്ട്.
ശരീരത്തിലെയും നാം നിൽക്കുന്ന ചുറ്റുപാടുകളിലെയും നെഗറ്റീവ് എനർജിയെ ഒഴിവാക്കാൻ കറുത്ത ചരട് സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
പണ്ട് കാലത്ത് ശരീര സൗന്ദര്യത്തെ സംരക്ഷിക്കാനും ദീർഘകാലം സൗന്ദര്യം നിലനിൽക്കുവാനും സ്ത്രീകൾ കറുത്ത ചരട് കെട്ടുമെന്നാണ് വിശ്വാസം.
പൊക്കിളില്‍ വേദനയുണ്ടെങ്കില്‍, അതായത് നടക്കുന്ന സമയത്ത് ചിലര്‍ക്ക് പൊക്കിളിന്റെ ഭാഗത്ത് വേദനയുണ്ടാകാറുണ്ട്. കറുത്ത ചരട് കാലിന്റെ തളളവിരലില്‍ കെട്ടിയാല്‍ വേദന ഉണ്ടെങ്കില്‍ ശമിക്കപ്പെടുമെന്നും പിന്നീട് അത് കാലിന്റെ തളളവിരലില്‍ തന്നെ ധരിച്ചാല്‍ ഭാവിയില്‍ ഇങ്ങനെയുളള വേദന വരില്ലെന്നും പറയപ്പെടുന്നു.
ചിലപ്പോള്‍ കാല്പാദങ്ങളിലും അസഹ്യമായ വേദനയുണ്ടാകാറുണ്ട്. കാലിന്റെ ഉപ്പൂറ്റിയിലും ചില സമയത്ത് ഇങ്ങനെ വേദന അനുഭവപ്പെടാറുണ്ട്. കാലിന്റ പാദങ്ങള്‍ കൂടിച്ചേരുന്ന ഭാഗത്ത് കറുത്ത ചരട് ധരിച്ചാല്‍ ഇത്തരത്തിലുളള വേദന ക്രമേണ സുഖപ്പെടുമെന്ന് പറയപ്പെടുന്നു.
കാലുകളില്‍ കറുത്ത ചരട് ധരിച്ചാല്‍ എന്തെങ്കിലും മുറിവുകള്‍ കാലുകളില്‍ ഉണ്ടായാല്‍ പെട്ടെന്ന് സുഖപ്പെടുമെന്നാണ് കരുതുന്നത്.
ജ്യോതിഷശാസ്ത്രം അനുസരിച്ച് ചൊവ്വാഴ്ച ദിവസം കാലിന്റെ വലത് കാലില്‍ കറുത്ത ചരട് ധരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് പിന്നീട് ജീവിതത്തില്‍ ഒരിക്കലും പെെസക്ക് പഞ്ഞമുണ്ടാകില്ലയെന്ന് മാത്രമല്ല നിങ്ങള്‍ക്ക് പണ സംബന്ധിയായ എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും ദുരീകരിക്കപ്പെടുമെന്നാണ് പറയുന്നത്. അത് മാത്രമല്ല ഈ കറുത്ത ചരട് പറയുന്ന പ്രകാരം ധരിച്ചാല്‍ നിങ്ങള്‍ ഇടപെടുന്ന ഏത് മേഖലയിലായാലും തൊഴില്‍ മേഖല അങ്ങനെ, വിശ്വാസിക്കാനാവാത്ത വിധം വിജയം നിങ്ങളെ തേടിവരുമെന്ന് പറയപ്പെടുന്നു.
ആകർഷണീയത വർദ്ധിപ്പിക്കുന്ന ചരടുകൾ ഇന്ന് വ്യത്യസ്തമായ ഡിസൈനുകളിലും വിപണിയിൽ ലഭ്യമാണ്. ആകർഷണീയമായ ലോക്കറ്റുകൾ ഉള്ള ചരടുകളും ഇപ്പോൾ വിപണിയിൽ ഇടം നേടിക്കഴിഞ്ഞു.
ഇത് പറഞ്ഞ് കേട്ട അറിവ് മാത്രമാണ്.
No comments:
Post a Comment