ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 June 2019

ആത്മബോധം

ആത്മബോധം

പുസ്തകേ ലേഖിതാൻ മന്ത്രാൻ
വിലോക്യ പ്രജപന്തി യേ
ബ്രഹ്മഹത്യാസമം തേഷാം
പാതകം വ്യാധി ദുഃഖദം

മന്ത്രദീക്ഷ നൽകാൻ യോഗ്യരല്ലാത്ത ഗുരുക്കന്മാരിൽ നിന്നും മന്ത്രം സ്വീകരിക്കുന്നതും
ആചരിക്കുന്നതും ചിത്തഭ്രമത്തിനും മരണത്തിനും വരെ കാരണമാകുന്നു.

മന്ത്രം ശരിയോ സാദ്ധ്യമോ എന്നറിയണം ഇതിന് മന്ത്രകോഷ്ടചിന്ത വേണം.

മാതാവിൽ നിന്ന് ലഭിക്കുന്നത്, ഗായത്രി, ബാലാ,  സ്വപ്നത്തിൽ ലഭിക്കുന്നത്, പരമ്പരയായി കൈമാറിവന്നത് ഇതിന് കോഷ്ടചിന്ത വേണ്ടതില്ല.

ഉപനയനം ചെയ്യാത്ത ബ്രാഹ്മണന് വേദാധികാരം വേദാദ്ധ്യയനം ഇവ പാടില്ല.

ദീക്ഷ സ്വീകരിക്കാത്തവന് താന്ത്രിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പാടില്ല.

വേദമാർഗ്ഗത്തിൽ ഉപനയനം പോലൈ താന്ത്രിക മാർഗ്ഗത്തിൽ ദീക്ഷ അനിവാര്യമാണ്.

ഒരുമന്ത്രം എത്ര ആവർത്തി ജപിക്കണമെന്നത്
മന്ത്രത്തിൽ ഉൾക്കൊളളുന്ന ശക്തി തരംഗദൈർഘ്യം ഇത് അടിസ്ഥാനപ്പെടുത്തിയാണ്. ഇതിന് തപസ്സ് എന്നുപറയുന്നു.

മന്ത്രവും ദേവതയും ഉപാസകനും ഒരേതരംഗത്തിൽ വരുമ്പോഴാണ് ഭേദഭാവം നഷടമാകുന്നത്.

നഗ്നനേത്രങ്ങൾക്കുദൃശ്യമാകുന്നത് പ്രത്യക്ഷം.
ഉപാസകനിൽ അന്തർലീനമായ മന്ത്രശക്തി
മന്ത്രദേവതാ രൂപത്തിൽ പ്രത്യക്ഷമാകുന്നു.
പുതിയതായി ഒന്നും സംഭവിക്കുന്നില്ല.
എന്നുമാത്രമല്ല ആത്മശക്തി ദേവതാഭാവത്തിൽ പ്രകടമാകുകയാണ് ചെയ്യുന്നത്.
ഇത് സ്ഥായിയാണ് എന്ന് ധരിക്കരുത്.
ഈ അവസ്ഥയാണ് മന്ത്രസിദ്ധി.

തന്ത്രശാസ്ത്രത്തിൽ കുണ്ഡലിനിയെ ഉണർത്തുക എന്നത് ആപേക്ഷികമാണ്.
ഇതുനടക്കാതെ താന്ത്രികവിധാനം അനുസരിച്ചുളള ഹോമവും പൂജയൂം സാധനയും
ഒന്നുംതന്നെ പൂർണ്ണമായ ഗുണം പ്രദാനം ചെയ്യുന്നില്ല.

വിശ്വാസം പ്രേമം ഭക്തി കർമ്മം ജ്ഞാനം ഇവയെല്ലാം ചേരുമ്പോൾ യോഗം ഉണ്ടാകുന്നു.

കുണ്ഡലിനിയുടെ ഉദ്ധാപനവും സാദ്ധ്യമാകുന്നു.
കുണ്ഡലിനി ഊർദ്ധ്വഗമനം ചൈത് ശിവനുമായി
ചേരുന്നഅവസ്ഥയാണ് യോഗം.

യോഗാവസ്ഥയിൽ സ്രവിക്കുന്ന അമൃത ധാര ശരീരം മുഴുവൻ വ്യാപിച്ച് ദിവ്യശരീരീയായി പരമാനന്തം അനുഭവിക്കുന്നു.

മന്ത്രദേവതാഭാവം ഉൾക്കൊളളാതെ അറിയാതെ
ചെയ്യപ്പെടുന്ന പൂജ അർച്ചന നാമജപം ഇവയെല്ലാം വ്യർത്ഥമാകുമെന്ന് തന്ത്രശാസ്ത്രം വിധിക്കുന്നു.

No comments:

Post a Comment