ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 June 2019

അമാവാസി

അമാവാസി

ചന്ദ്രന്റെ ഭൂമിക്കു ചുറ്റുമുള്ള കറക്കത്തിൽ 29 അല്ലെങ്കിൽ 30 ദിവസത്തിൽ ഒന്ന് എന്ന കണക്കിൽ ചന്ദ്രൻ സൂര്യന്റേയും ഭൂമിയുടേയും ഇടയിൽ വരും. ഈ സമയം ചന്ദ്രന്റെ സൂര്യനു എതിരായുള്ള ഭാഗം ഭൂമിയെ അഭിമുഖീകരിക്കുന്നതിനാൽ ചന്ദ്രനെ നഗ്നനേത്രങ്ങൾക്കു ദൃശ്യമാകില്ല. ഇങ്ങനെ ചന്ദ്രന്റെ പ്രകാശിതമല്ലാത്ത ഭാഗം ഭൂമിക്ക് അഭിമുഖമായി വരുന്ന ദിവസമാമാണ് അമാവാസി അഥവാ കറുത്തവാവ്. എന്ന് പറയുന്നത്

സൂര്യനും ചന്ദ്രനും കൃത്യം ഒരേ രേഖയിൽത്തന്നെ വരികയാണെങ്കിൽ സൂര്യനെ ചന്ദ്രൻ മറക്കുകയും തന്മൂലം സൂര്യഗ്രഹണം സംഭവിക്കുകയും ചെയ്യും. അമാവാസി ദിവസം മാത്രമാണ്‌ സൂര്യഗ്രഹണം ഉണ്ടാകുക. സൂര്യൻ സഞ്ചരിക്കുന്ന അതേ തലത്തിലൂടെ (Plane ) അല്ല ചന്ദ്രൻ ഭൂമിയെ വലം വയ്ക്കുന്നത്‌. സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ ഏകദേശം 5 ഡിഗ്രിയുടെ വ്യത്യാസം ഉണ്ട്‌. ഇതു കാരണം രണ്ട്‌ ബിന്ദുക്കളിൽ മാത്രമേ സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ കൂട്ടിമുട്ടുകയുള്ളൂ. ഈ ബിന്ദുക്കളെയാണ് നമ്മൾ രാഹുവും കേതുവും എന്ന്‌ വിളിക്കുന്നത്‌. ചുരുക്കത്തിൽ അമാവാസി ദിവസം ചന്ദ്രൻ സൂര്യൻ രാഹുവിലോ കേതുവിലോ ആയാൽ മാത്രമേ സൂര്യഗ്രഹണം സംഭവിക്കൂ.

വാവുവേലിയേറ്റങ്ങൾ

വാവ് ദിവസം സൂര്യനും ചന്ദ്രന്റേയും ഗുരുത്വാകർഷണബലം ഒരേ രേഖയിൽ പ്രവർത്തിക്കുന്നതിനാൽ വാവുദിവസം ഉണ്ടാകുന്ന വേലിയേറ്റങ്ങൾ താരതമ്യേന ശക്തി കൂടിയതായിരിക്കും. ഇത്തരം വേലിയേറ്റങ്ങളെ വാവുവേലി എന്നാണ്‌ അറിയപ്പെടുന്നത്. വാവു ദിനത്തിന് ഹിന്ദു മതത്തിൽ വലിയ പ്രാധാന്യമാവുന്നു.

പഞ്ചാംഗ കലണ്ടറിലും ഹിജ്റ കലണ്ടർ അവസാനത്തെ ദിവസമായി കണക്കാക്കുന്നത് അമാവാസിയാണ്. പഞ്ചാംഗം കലണ്ടറിലെ കൃഷ്ണ പക്ഷണത്തിലാണ് അമാവാസി സംഭവിക്കുന്നത്.

No comments:

Post a Comment