വിക്രമാദിത്യകഥകൾ - 43
പതിനേഴാം സാലഭഞ്ജിക പറഞ്ഞ കഥ
പതിനേഴാം ദിവസം പ്രഭാതത്തിൽ സിംഹാസനത്തിലേയ്ക്ക കയറിവന്ന ഭോജരാജാവിനെ തടഞ്ഞുനിർത്തിക്കൊണ്ട് അവിടെ നിന്നിരുന്ന സാലഭഞ്ജിക പറഞ്ഞു. ചിത്രകൂടപർവതത്തിൽ ഒരു ബ്രാഹ്മണൻ നൂറ് വർഷമായി തപസ്സ് ചെയ്തുകൊണ്ടിരിക്കയായിരുന്നു. പർവതത്തിനു മുകളിൽ ശിലാനിർമിതമായ ഒരു ക്ഷേത്രമുണ്ടായിരുന്നു. അതിന്റെ കവാടത്തിൽനിന്ന് നെയ്യ് ഇറ്റിറ്റു വീഴുകയും താഴെ പതിക്കുമ്പോൾ പാലായി രൂപം പ്രാപിക്കുകയും ചെയ്തുവന്നിരുന്നു. ക്ഷേത്രത്തിലെ അധിഷ്ഠാനദേവതയായ ശ്രീദുർഗയുടെ കൃപാകടാക്ഷത്തിനുവേണ്ടി ഘോരതപസ്സുചെയ്യുന്ന ബ്രാഹ്മണൻ..
ഉണ്ടന്ന വിവരം വിക്രമാദിത്യൻ അറിയുകയും അദ്ദേഹത്തെ കാണുകയും ചെയ്തു. കാടാറുമാസക്കാലമായതുകൊണ്ട് അപ്പോൾ അദ്ദേഹം ചുറ്റിസഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു. നൂറ് കൊല്ലം കൊടും തപശ്ചര്യയനുഷ്ഠിച്ചിട്ടും ദുർഗാദേവി ബ്രാഹ്മണന്റെ മുന്നിൽ പ്രത്യ ക്ഷപ്പെട്ടിട്ടില്ലെന്നറിഞ്ഞ വിക്രമാദിത്യൻ ദേവിയെ സ്മരിച്ച് മുന്നിൽ വരുത്തുകയും അയാളിൽ കനിയാത്തതിന് കാരണം ചോദിച്ചറിയുകയും ചെയ്തു. ദേവി അറിയിച്ചു. “വിക്രമാദിത്യാ, അയാൾ നൂറ് കൊല്ലമായി തപസ്സ് ചെയ്യാൻ തുടങ്ങിയിട്ടെന്നത് സത്യമാണ്. പക്ഷേ, അത് ഭക്തിയോടെയല്ലായിരുന്നു. അയാളുടെ മനസ്സ് ഇപ്പോഴും ഉറച്ചുകഴിഞ്ഞിട്ടില്ല. സംയമനശക്തി സിദ്ധിച്ചിട്ടില്ലാത്തവരിൽ എനിക്ക് പ്രീതിയുണ്ടാകാറില്ല" വിക്രമാദിത്യൻ അപേക്ഷിച്ചു: “അംബേ! ആ ബ്രാഹ്മണനോട് ദയ കാണിക്കണം. അയാൾ ദേവിയുടെ ദർശനം അതിയായി ആഗ്രഹിക്കുന്നുണ്ട്.'' ദേവി അതു സമ്മതിച്ച് ബ്രാഹ്മണന്റെ മുമ്പിൽ പ്രത്യക്ഷയാകുകയും അയാൾക്ക് വരം കൊടുത്ത് ആശീർവദിക്കുകയും ചെയ്തു. അനന്തരം വികമാദിത്യചക്രവർത്തി ഉജ്ജയിനിയിലേയ്ക്കു മടങ്ങി. സാലഭഞ്ജികയുടെ കഥ തീർന്നു. സന്ധ്യ മയങ്ങി. സദസ്സ് പിരിഞ്ഞു.
No comments:
Post a Comment