ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 May 2021

വിക്രമാദിത്യകഥകൾ - 01

വിക്രമാദിത്യകഥകൾ - 01

ആമുഖം
➖➖➖➖➖➖➖➖➖
ദേവലോകത്തുപോലും പ്രശസ്തിയുടെ പൊൻപതാക പാറിച്ച, രണ്ടായിരം സംവത്സരം രാജ്യം ഭരിച്ച്, വിശ്വവിജയിയായ വിക്രമാദിത്യ ചക്രവർത്തിയെക്കുറിച്ച് സിംഹാസന കാവൽക്കാരികളായ മുപ്പത്തിരണ്ടു സാലഭഞ്ജികകൾ പറഞ്ഞ് ആവേശോജ്വലമായ കഥകളാണ് ഇവിടെ പറയുന്നത്. മനുഷ്യരെയും ദേവഗണത്തെയും മാത്രമല്ല, പക്ഷി മൃഗാദികളെക്കൂടി ധർമമാർഗേന നയിച്ചിരുന്ന സർവകലാവല്ലഭനും വീര്യശൗര്യാദികളിൽ അദ്വിതീയനുമായ വിക്രമാദിത്യനെക്കുറിച്ചുള്ള ഈ കഥകൾ, ഭാരതീയ കഥാപാരമ്പര്യത്തിലെ ഒളിമങ്ങാത്ത ഏടുകളാണ്. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ കഥകൾ, ജീവിതത്തെ കൂടുതൽ മൂല്യവത്താക്കുന്നു. പതിമൂന്ന് നൂറ്റാണ്ടുകൾക്കിടയ്ക്ക് വാമൊഴികളായി പ്രചരിപ്പിക്കപ്പെട്ടവയാണ് വിക്രമാദിത്യകഥകൾ എന്നാണ് കരുതപ്പെടുന്നത്. എം.കെ. രാജൻ എഴുതിയ വിക്രമാദിത്യചരിതം...

ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...

No comments:

Post a Comment