ഭാഗം: 44
56. കാളിയൻ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
അഷ്ടനാഗങ്ങളുടെ കൂട്ടത്തിൽ സ്ഥാനം ലഭിച്ചിരിക്കുന്ന ഉഗ്രവിഷമുള്ള സർപ്പമാണ് കാളിയൻ. ആളെ കടിക്കുന്നതിന് ഒരു മടിയുമില്ല. പുരാണങ്ങളിൽ വളരെ പ്രസിദ്ധിയാർജ്ജിച്ചിരുന്ന ഒരു നാഗമാണിത്. കറുത്ത നിറവും വലിയ ആകൃതിയുമുള്ള അഞ്ചു തല നാഗമാണിത്. ഒരിക്കൽ ഭഗവാൻ ശ്രീകൃഷ്ണന്റെ സഖാക്കളെ വിഷവാതമേല്പിച്ചതിന് അദ്ദേഹം കാളിയനെ ശരിക്കു ശിക്ഷിച്ചു . കാളിയന്റെ ദർപ്പമകറ്റാൻ ഭഗവാൻ മസ്തകങ്ങളിൽ കയറി നിന്ന് മാറി മാറി നൃത്തം വച്ച് അവശനാക്കി. ഭഗവാനെ യാതൊരു കൃപയുമില്ലാതെ ദംശിച്ച ഭഗവാനുണ്ടോ വിഷബാധയേക്കുന്നു. കടിച്ചിട്ടുമൊന്നും ഒരു ഫലവുമില്ലെന്നറിഞ്ഞ കാളിയൻ അദ്ദേഹത്തെ സ്തുതിച്ചു പ്രസാദിപ്പിച്ചു. പരിവാരങ്ങളോടു കൂടി രമണക ദ്വീപിലേയ്ക്കയച്ചു ഭഗവാൻ. കാളിന്ദീജലം പവിത്രമാക്കി , എല്ലാവർക്കും പ്രയോജനപ്രദമാക്കി.
കാളിയൻ സർപ്പങ്ങളിൽ ശ്രേഷ്ഠനാണ്. ഫണം വിരിച്ച് കാട്ടി മറ്റുള്ളവരെ ഭയപ്പെടുത്തുന്നതിലും വിരുതനാണ്. നല്ല വിഷമുള്ളയിനമാണ്. നാഗലോകത്തു നിവാസിക്കുന്നവരുടെ കൂട്ടത്തിൽ പ്രമുഖനാണ്. കാരുണ്യവുമില്ലാതില്ല . ശ്രീകൃഷ്ണൻ ഭഗവാനാണന്നറിഞ്ഞപ്പോൾ അദ്ദേഹത്തെ സ്തുതിച്ച് നല്ല നാഗരത്നമാല കാഴ്ചവച്ചു പ്രസന്നനാക്കി. ജലത്തിലും താമസിക്കുന്നതിനുള്ള കഴിവുണ്ടെന്നാണല്ലോ കാളിയൻ കാളിന്ദിയിൽ താമസിച്ചിരുന്നതിൽ നിന്നും ഊഹിക്കേണ്ടത്.
രമണകദ്വീപിലെത്തിയ കാളിയൻ പണ്ടേ തന്റെ ശത്രുവായിരുന്ന ഗരുഡനെ ദർശിച്ചു താണുവണങ്ങി ഭഗവാന്റെ നിർദ്ദേശമറിയിച്ചു. ഇല്ലെ ങ്കിൽ ഗരുഡൻ തന്നെയും കുടുംബത്തേയും ഭക്ഷണമാക്കിക്കളയുമോ എന്ന പേടി കാളിയനുണ്ടായിരുന്നു. അതിനാൽ ചെന്ന ഉടനെ ഗരുഡനെ കണ്ടു പറഞ്ഞു . ഭഗവാൻ ശ്രീ കൃഷ്ണന്റെ ആജ്ഞ പ്രകാരമാണ്. ഇങ്ങോട്ടു പോന്നത്. ഇവിടെ താമസിക്കുന്നതിന് അനുവദിക്കണം. പിന്നെ കാളിയനും ഗരുഡനും ലോഹ്യത്തിലായി. കാളിയന്റെ ഫണങ്ങളിലുള്ള മാണിക്യം വളരെ വിശേഷപ്പെട്ടതാണ്, ആകർഷണീയമാണ്.
എന്നാൽ ആരാധനാലയങ്ങളിൽ നാഗരാജാവിനും നാഗയക്ഷിക്കുമാണ് കൂടുതൽ പ്രാധാന്യം കല്പിച്ചിരിക്കുന്നത്. മറ്റു നാഗങ്ങളുടെ പ്രതിമ വച്ചു പൂജയുണ്ടെങ്കിലും അനന്തനും വാസുകിയുമാണ് രാജാവ്. ഇവർ നാഗരാജാവെന്നാണറിയപ്പെടുന്നത് . നാഗയക്ഷി നാഗരാജാവിന്റെ പ്രിയതമയായിട്ടാണറിയപ്പെടുന്നത്. ആരാധനാലയങ്ങളിലൊന്നും കാളിയനു പ്രത്യേക പരിഗണനയില്ല. അഷ്ടനാഗങ്ങളുടെ കൂട്ടത്തിൽ പൂജലഭിക്കുന്നു എന്നു മാത്രമേയുള്ളൂ.
അഷ്ടനാഗങ്ങൾക്കു പുഷ്ടി വരുത്തുവാൻ
ഇഷ്ടമോടെ ചെയ്യും പൂജാദി കർമ്മങ്ങൾ
ഇഷ്ടമോടേറ്റു വാങ്ങിക്കൊണ്ടങ്ങവർ
ഇഷ്ടി വരുത്തുന്നു ഭക്തലോകത്തിന്
ദുഷ്ടാദിയുള്ള രോഗങ്ങളെ നീക്കി
ഇഷ്ടമോടെഞങ്ങളെ കാത്തു രക്ഷിക്കണേ
കഷ്ടകാലങ്ങളെ നീക്കി തുണയ്ക്കണേ
ഇഷ്ടദൈവങ്ങളാം നിങ്ങളെന്നെന്നും
വിഷ്ടപത്തിലവതീർണ്ണനാം നാഗാധിപ
പുഷ്ടിനല്കുവാനേകണമേ വരം
സത്യധർമ്മാദികൾക്കൂനം വരാതെന്നെ
നിത്യചര്യ ചെയ്യാനങ്ങു കാത്തിടണേ
ഭൂലോകമൊക്കെയും നിറഞ്ഞു വസിക്കുന്ന
സർപ്പകുലാധിപൻമാരേ നിങ്ങളെല്ലാം
ഭക്തജനങ്ങൾക്കു വിഷഭയം കൂടാതെ
കെല്പ്പു നല്കിയങ്ങു കാത്തിടണേയെന്നും
നാഗരാജാവേ നമസ്തേ നമോസ്തുതേ
നാഗയക്ഷിയമ്മേ കൈതൊഴുന്നാദാരാൽ
അന്തമില്ലാത്തോരനന്തനിൽ വാഴുന്ന
അനന്തശയനനേ കൈതൊഴുന്നേൻ
നാഗങ്ങൾക്കൊക്കെയും നാഥനാം വാസുകി
നാഗാധിപനെ നിത്യം കൈതൊഴുന്നേൻ
നാഗഭൂഷണനാം കൈലാസനാഥനെ
നൻമകൾക്കായെന്നും കൈതൊഴുന്നേൻ
നാമസ്മരണയ്ക്കായ് നാവുയർത്തീടേണം
മോഹമുയർത്താതെയങ്ങു കാത്തിടേണം
പാപങ്ങളൊന്നുമേ തോന്നാതിരിക്കണം
ശാപങ്ങളൊന്നുമേ യേൽക്കാതിരിക്കണം.
തുടരും...
ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ
മഹാബലായ നാഗാധിപതയേ നമഃ
No comments:
Post a Comment