ഭാഗം: 12
17. ഗരുഡന്റെ പക്ഷിരാജത്വം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഗരുഡൻ ദേവലോകത്തു ചെന്ന് അമൃതു കൊണ്ടുവരുന്നതിനായി പുറപ്പെട്ടു പോകുന്ന വഴിയിൽ നിഷാദാലയ ത്തിലെത്തി. നിഷാദൻമാരെ ഭക്ഷിക്കുന്ന കൂട്ടത്തിൽ ഒരു ബ്രാഹ്മണൻ വായിലകപ്പെട്ടു. അതിനെ ഭക്ഷിക്കാതെ വിട്ടുകൊണ്ടു പറഞ്ഞു. ബ്രാഹ്മണാ! ദ്വിജനെ ഭക്ഷിക്കുന്ന പാപിയല്ല ഞാൻ. വേഗം പൊയ്ക്കൊള്ളൂ . അമ്മയുടെ ആജ്ഞ (ബ്രാഹ്മണനെ തിന്നരുത്) പാലച്ചതിൽ സന്തുഷ്ടനായ കശ്യപൻ ഗരുഡന്റെ മുന്നിൽ പ്രത്യക്ഷനായി.അടുത്തുതന്നെയുള്ള ഒരു സരസ്സിൽ ഒരു ആമയും ആനയുമുണ്ട്. അതിനെ ഭക്ഷണമാക്കി വിശപ്പടക്കി പൊയ്ക്കൊള്ളാൻ കശ്യപൻ പറഞ്ഞു. ഗരുഡൻ പറന്ന് സരസ്സിലെത്തി. ആമയേയും ആനയേയും കൊത്തി എടുത്തു പറന്നു. വഴിക്കു കണ്ട ഒരു വടവൃക്ഷത്തിലിരുന്നു ഭക്ഷിക്കാൻ തുടങ്ങിയപ്പോൾ ആ കൊമ്പൊടിഞ്ഞു വീണു. ആ കൊമ്പിൻമേൽ അനവധി ബാലഖില്യൻമാർ തലകീഴായി തൂങ്ങികിടക്കുന്നതു കണ്ടു. അവർക്ക് ഒരു കേടും പറ്റാത്ത രീതിയിൽ കൊക്കു കൊണ്ട് ആ കൊമ്പും കാലു കൊണ്ട് ഭക്ഷണ വസ്തുക്കളും എടുത്തു പറന്നു . പിതാവിന്റെ സമീപത്തെത്തി എന്തുചെയ്യണമെന്ന് ചോദിച്ചു. അപ്പോൾ കശ്യപൻ ബാലഖില്യാൻമാരോടു ആ വൃക്ഷക്കൊമ്പുപേക്ഷിച്ച് മറ്റെവിടെയെങ്കിലും പോയി തപസ്സു ചെയ്യാൻ പറഞ്ഞു. അവർ ആ കൊമ്പുപേക്ഷിച്ചു. ഗരുഡൻ ഭക്ഷണം കഴിച്ചു തൃപ്തനായി ദേവലോകത്തേയ്ക്കാഗമിച്ചു.
തുടരും...
ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ
മഹാബലായ നാഗാധിപതയേ നമഃ
No comments:
Post a Comment