ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 July 2023

നാഗമാഹാത്മ്യം 27

നാഗമാഹാത്മ്യം...

ഭാഗം: 27

36. ഹൈന്ദവ പുരാണങ്ങളിൽ നാഗങ്ങൾ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
പ്രപഞ്ചം ഉണ്ടായതിന്റെ അടുത്തകാലത്തു തന്നെയാണ് നാഗങ്ങളുടേയും ഉല്പത്തി. ഇന്നാൽ ദ്വാപരയുഗത്തിലെ വ്യാസനിർമ്മിതമായ ഒരു ബ്രഹത്തും വരിഷ്ഠവുമായ ശ്രീമദ് മഹാഭാരതത്തിൽ കൂടിയാണ് നാഗങ്ങളുടെ ചരിതം ജനശ്രദ്ധയെ ആകർഷിക്കാൻ ഇടയായത്. ആ മഹത് ഗ്രന്ഥത്തിൽ കൂടിയാണ് അവയുടെ ഉത്ഭവജീവിതകാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചത്. ആ ഗ്രന്ഥവും സംസ്കൃത ഭാഷയിലായിരുന്നു അദ്ദേഹം രചിച്ചിരുന്നതസ് . അതിനാൽ സാധാരണ ജനങ്ങൾക്ക് കാര്യങ്ങൾ ശരിയായ തോതിൽ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ലെന്നതാണ് വാസ്തവം. പിന്നെ മലയാളത്തിലേയ്ക്ക് അതിന്റെ വിവർത്തനം വന്നതോടു കൂടി ഭാഷാജ്ഞാനമുള്ളവർക്ക് വായിച്ചു മനസ്സിലാക്കാമെന്നായി. ധാരാളം ആളുകൾ വായിച്ചു മനസ്സിലാക്കിയ കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. അക്കാലത്ത് ആരെങ്കിലും മുതിർന്നവർ നല്ല നല്ല കാര്യങ്ങൾ പറഞ്ഞു കൊടുത്താൽ മനസ്സിലാക്കുകയും കേൾക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതിനാൽ പരമ്പരാഗതമായി പുരാണകഥകളും അതിലെ തത്വങ്ങളും ആചാരാനുഷ്ഠാനങ്ങളും തലമുറകൾ തലമുറകളായി സ്വീകരിച്ചിരുന്നു , മനസ്സിലാക്കിയിരുന്നു . പിന്നീടവർ കൂടുതലായി അറിയിക്കുന്നതിന് പുരാണങ്ങളെ ആശ്രയിക്കാനും പറഞ്ഞു കൊടുത്തിരുന്നു. അങ്ങനെ ജനഹൃദയങ്ങളിൽ പൗരാണികകാര്യങ്ങളുടെ ബീജാവാപം നടത്തുന്നതിൽ അന്നത്തെ പഴയതലമുറകൾ തങ്ങളുടെ പങ്കു വഹിക്കാൻ മടിച്ചിരുന്നില്ല.

കാലം മാറി, കോലം മാറി, ജനം മാറി , ന്യായം മാറി നീതി മാറി ചുരുക്കി പറഞ്ഞാൽ മാറ്റങ്ങളുടെ വേലിയേറ്റമായി. ആംഗലേയ വിദ്യാഭ്യാസത്തിന്റെ പിടിയിലമർന്ന കുഞ്ഞു ങ്ങൾക്ക് പുരാണങ്ങളെ പറ്റി അറിയുന്നതിനോ തിരക്കിനിടയിൽ വീട്ടിലുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നതിനോ സമയ മില്ലാതായി. അഥവാ അതു പറഞ്ഞു മനസ്സിലാക്കാൻ ആരെങ്കിലും തുനിഞ്ഞാൽ ഓ ഇന്നിതൊക്കെ ആർക്കു വേണം . എന്നാണൊരു പക്ഷം. മുതിർന്നവരുടെ അലംഭാവം അതിലേയ്ക്കാകർഷിക്കാതെ വരാൻ ഒരു കാരണമായി. അപൂർവ്വം ചിലരുടെ മനസ്സ് ഇന്നും പുരാണങ്ങളിലേയ്ക്ക് തിരിയുന്നുണ്ടെന്നുള്ളതൊരാശ്വാസമാണ്. പണ്ട് പഴമക്കാർ എങ്ങിനെയായിരു ന്നുവെന്നും അവരുടെ ആചാരമര്യാദകൾ , ജീവിതരീതി, സംസ്ക്കാരം തുടങ്ങിയവ അറിയുന്നതും ഏതൊരു മനുഷ്യനും ഗുണകരമാണ്. അത് ആവശ്യമാണ്. പഴയ തലമുറയെ അറിയാൻ അതു അത്യന്താപേക്ഷിതമാണ്.

ഈ ആർഭാടം നിറഞ്ഞ, പരിഷ്ക്കാരങ്ങൾക്ക് അടിയ്ക്കടി അടിമപ്പെടേണ്ടി വരുന്ന കാലത്തും പൗരാണിക കാര്യങ്ങളെ മനുഷ്യ മനസ്സിൽ താലോലിച്ചു അതിനെ വളർത്തിയെടുക്കുന്ന അപൂർവ്വം ചിലരെങ്കിലുമുള്ളതിനാലാണ് നമുക്ക് നാഗചരിതം അറിയാൻ ഔത്സുക്യമുണ്ടായതും അതു മനസ്സിലാക്കാൻ സാധിക്കുന്നതും ഇത് നമ്മുടെ വരും തലമുറയ്ക്കൊരു മുതല്ക്കൂട്ടാകാനും സാധിക്കും . ഇക്കാലത്തും നാഗങ്ങൾ സർവ്വത്രസുലഭമാണ്. അവ പ്രത്യക്ഷദൈവത്തെപോ ലെ തന്നെയാണ്. നമ്മുടെ നേരെ നോക്കാനും നമുക്കു കാണാനും സാധിക്കുന്നു.

യുഗങ്ങൾ നാലാണ്. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം. കൃതയുഗത്തിലാണ് നാഗോല്പത്തിയുണ്ടായതായി അറിയപ്പെടുന്നത്. ത്രേതായുഗത്തിലും, ദ്വാപരയുഗത്തിലുമൊക്കെ സർപ്പങ്ങളെ പറ്റിയുള്ള പരാമർശങ്ങൾ കിട്ടിയിട്ടുണ്ട് . ത്രേതായുഗത്തിൽ ലങ്കായുദ്ധകാലത്ത് നാഗങ്ങളെ പറ്റിയും നാഗാസ്ത്രത്തെ പറ്റിയുമൊക്കെ രാമായണത്തിൽ പരാമർശമുണ്ട്. ദ്വാപരയുഗത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻ കാളിയനെന്ന ഉഗ്രവിഷസർപ്പത്തെ കാളിന്ദിയിൽ നിന്നും രമണകത്തിലേയ്ക്ക് മാറ്റി പാർപ്പിച്ചതായി പറയുന്നുണ്ട്.

കലിയുടെ ആരംഭകാലത്ത് തക്ഷകൻ ഹസ്തിനാപുരത്തിലെ രാജാവായ ജനമേജയന്റെ പിതാവിനെ കടിച്ചെന്നും അതിനു പകരം വീട്ടാൻ രാജാവ് സർപ്പസത്രം നടത്തിയെന്നും കാണുന്നുണ്ട്. ദുഷ്ടസർപ്പങ്ങൾ പെരുകിയതിനാൽ അവ കുറെയൊക്കെ ഒതുങ്ങി. ഭൂമിയ്ക്ക് ആശ്വാസമേകി ജനരക്ഷചെയ്യട്ടെ എന്ന വിചാരത്തിൽ ബ്രഹ്മദേവനും കണ്ണടയ്ക്കുകയാണുണ്ടായത് . കുറെ സർപ്പങ്ങളെ ശ്രീ വൈനതേയൻ തിന്നൊടുക്കി.സർപ്പസത്രത്തെ നിർത്തിച്ചത് ആസ്തികനാണങ്കിൽ ഗരുഡനിൽ നിന്നും സർപ്പങ്ങളെ രക്ഷിച്ചത് ജീമൂതവാഹനൻ എന്ന വിദ്യാധരനാണ്. ഈ കലിയുഗം സത്യധർമ്മാദികൾക്ക് ലോപം വന്നിരിക്കുന്ന കാലമായതിനാൽ സത്യസർപ്പങ്ങളെ മനുഷ്യൻ അറിഞ്ഞ് അവയിൽ നിന്നും രക്ഷപ്പെടാൻ ആരാധനനടത്തുന്നുണ്ട് പണ്ടും ഈ ആരാധന നടത്തിട്ടുണ്ടായിരിക്കണം. അതാണല്ലോ അതിന്റെ ചുവടു പിടിച്ച് നാം ഇന്നും അതിൽ മുറുകെ പിടിക്കുന്നത്.

പുരാണങ്ങളിൽ നാഗങ്ങളെ ഉപകാരികളായും അപകാരികളായും ചിത്രീകരിച്ചിട്ടുണ്ട്. ചിലർ (ത:പശക്തിയുള്ള ചില മഹാൻമാരും താപസരും) മനുഷ്യരേയും ദേവകളേയും ശപിച്ച് സർപ്പരൂപികളാക്കി തീർത്തിട്ടുള്ളതായും പിന്നീട് മോക്ഷമാർഗ്ഗം അരുളി രക്ഷിച്ചിട്ടുള്ളതായും കാണുന്നുണ്ട് . നഹുഷൻ പാമ്പായി തീർന്നതും (ശാപത്തിൽ) സഹസ്രപാത്തിനെ സർപ്പരൂപിയാക്കിയതും സുദർശനൻ ശാപം മൂലം പാമ്പായി തീർന്നതുമൊക്കെ പുരാണപ്രസിദ്ധമാണ്.

പനിമല എന്ന സ്ഥലത്ത് നിധിക്കു കാവൽ നിന്നിരുന്ന ആ തക്ഷകനെ പ്രസാദിപ്പിച്ച് മദ്ധ്യമപാണ്ഡവനായ അർജ്ജുനൻ നിധിയെടുത്ത് കൊണ്ടുവന്ന് യജ്ഞം നടത്തിയ കഥയും പുരാണപ്രസിദ്ധമാണ്. ശ്രീ മഹാഭാരതത്തിലും ശ്രീ മഹാഭാഗവതത്തിലും രാമായണത്തിലുമൊക്കെ സർപ്പങ്ങളുടെ കാര്യങ്ങളും കഥകളും ചിത്രീകരിച്ചിട്ടുണ്ട്...

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment