മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം
കേൾക്കുമ്പോൾ വിശ്വസിക്കുവാൻ തോന്നാത്ത തരത്തിലുള്ള കഥകൾ. ഇവിടെ ഇങ്ങനെയൊക്കെ നിലനിന്നിരുന്നോ എന്നു തോന്നിക്കുന്ന തരത്തിലുള്ള ആചാരങ്ങള്‍. കഥകൾ കൊണ്ടും മിത്തുകൾ കൊണ്ടുമൊക്കെ പ്രസിദ്ധമാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം. കേരളത്തിലെ തന്നെ പുരാതന ക്ഷേത്രങ്ങളിലൊന്നായ തൃക്കുരട്ടി മട്ടിലും മാതിരിയിലും ഒക്കെ ഒരു മഹാക്ഷേത്രം തന്നെയാണ്. എണ്ണപ്പെട്ട മഹാദേവ ക്ഷേത്രങ്ങളിലൊന്നായ മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ...
മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം
ആലപ്പുഴയിലെ പ്രസിദ്ധമായ മഹാദേവ ക്ഷേത്രങ്ങളിലൊന്നാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം. അതിശയിപ്പിക്കുന്ന കഥകൾ കൊണ്ടും ഐതിഹ്യങ്ങൾ കൊണ്ടും ഒക്കെ സമ്പന്നമായ ഈ ക്ഷേത്രത്തിന്റേത് അതിശയിപ്പിക്കുന്ന കഥകളാണ്.
ആലപ്പുഴ ജില്ലയിലെ പ്രസിദ്ധമായ മാന്നാറിനു സമീപമാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാവേലിക്കര-തിരുവല്ല റോഡില്‍ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം...
കേരളത്തിൽ പരുശുരാമൻ നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ 108 ശിവ ക്ഷേത്രങ്ങളിൽ ഒന്നു കൂടിയാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം. കാഴ്ചയിൽ ഒരു മഹാ ക്ഷേത്രം തന്നെയാണിത്.
ഭൂതത്താന്മാർ കെട്ടിയ മതിൽക്കെട്ട്
മുൻപ് പറഞ്ഞതുപോലെ തന്നെ വിശ്വസിക്കുവാൻ പ്രയാസമുള്ള കഥകളാൽ സമ്പന്നമാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ മതിൽക്കെട്ട് ഭൂതത്താന്മാർ കെട്ടിയത് ആണെന്നാണ് വിശ്വാസം. കേരളീയ വാസ്തു വിദ്യയിലാണ് ഇത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
യാഗം നടത്തിയ മാന്നാർ
ക്ഷേത്രത്തിന്റെ ഐതിഹ്യം തിരഞ്ഞാൽ എത്തുക കൃത യുഗത്തിലാണ്. അക്കാലത്തുണ്ടായിരുന്ന മാന്ധാതാവ് ചക്രവർത്തി പ്രജകളുടെ ക്ഷേമത്തിനായി 100 യാഗങ്ങൾ നടത്തുകയുണ്ടായി. അതിൽ ഒന്ന് നടത്തിയത് ഇന്നു ക്ഷേത്രമിരിക്കുന്ന സ്ഥലത്തായിരുന്നുവത്രെ. യാഗം കൊണ്ട് പ്രസിദ്ധമായ ഇടം എന്ന അർഥത്തിൽ മാന്ധാതാപുരം എന്ന് ചക്രവർത്തി ഈ സ്ഥലത്തിന് പേരു നല്കി. അത് പിന്നീട് മാന്നാർ എന്നറിയപ്പെടുകയും ക്ഷേത്രം തൃക്കുരട്ടി മഹാദേവ ക്ഷേത്രം എന്നറിയപ്പെടുകയും ചെയ്തു. ചക്രവർത്തി യാഗം നടത്തിയപ്പോൾ ഹോമാഗ്നിയിൽ പ്രത്യക്ഷപ്പെട്ട ശിവനെ ക്രോഷ്ടമഹർഷി ഇവിടെ പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം.
സ്ത്രീകള്‍ പുറത്ത്
കാലങ്ങളോളം ഇവിടുത്തെ വിശ്വാസങ്ങളുടെ ഭാഗമായി ക്ഷേത്രത്തിനുള്ളിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ലായിരുന്നു. ഇവിടെ ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത് തപസ്വി ഭാവത്തിലായിരുന്നതിനാലാണ് സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നാട് ഇവിടം സ്ത്രീകൾക്കു തുറന്നു കൊടുക്കുകയുണ്ടായി.
മറ്റു മതസ്ഥർക്ക് പ്രത്യേകം വാതിൽ
കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും കാണാൻ സാധിക്കാത്ത കാര്യങ്ങൾ ഇവിടെ കാണാം. ഇവിടെ എത്തുന്ന അഹിന്ദുക്കളായ ആളുകൾക്ക് പ്രവേശിക്കുവാൻ വേറെ തന്നെയാണ് വാതിലുള്ളത്. കിഴക്കേ ഗോപുരത്തിനടുത്തുള്ള വാതിലിലൂടെയാണ് ഇവിടെ മുൻകാലങ്ങളിൽ പ്രവേശനം നല്കിയിരുന്നത്. ഇത് ഇസ്ലാം വിശ്വാസികൾക്കു വേണ്ടി മാത്രം പണികളിപ്പിച്ചതാണെന്നും പറയപ്പെടുന്നു.
ദാരു ശില്പങ്ങൾ
കേരളത്തിൽ തന്നെ പ്രസിദ്ധമായ ദാരു ശില്പങ്ങൾ കാണുന്ന ക്ഷേത്രം കൂടിയാണ് മാന്നാർ ക്ഷേത്രം. ക്ഷേത്രത്തിനുള്ളിലെ വട്ട ശ്രീകോവിലിനുള്ളിൽ പ്ലാവിന്റെ തടിയിൽ നിർമ്മിച്ചിരിക്കുന്ന ദാരു ശില്പങ്ങൾ മനോഹരമായ കാഴ്ചയാണ്.
എത്തിച്ചേരുവാൻ
ആലപ്പുഴ മാന്നാറിനു സമീപമാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാവേലിക്കര-തിരുവല്ല റോഡില്‍ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്തി.
No comments:
Post a Comment