ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 April 2020

ജൂനാ അഖാഡ

ജൂനാ അഖാഡ

ത്രിമൂർത്തികളുടെ അംശാവതാരമായ ഭഗവാൻ ദത്തത്രേയ മഹർഷിയാണ് ജൂനാ അഖാഡയുടെ സ്ഥാപകൻ. ഭാരതത്തിലെ 13 അഖാഡകളിൽ എഴെണ്ണം ശൈവ പ്രധാനവും, മൂന്നെണ്ണം വൈഷണവ പ്രധാനവുമാണ്. ആ 13 അഖാഡകളിൽ ഏറ്റവും വലിയ അഖാഡ, ഗിരിനാരിലെ ജൂനാഘട്ട് കേന്ദ്രമാക്കിയ ജൂനാ അഖാഡയാണ്. അഖാഡയിൽ രണ്ട് വിഭാഗം സാധുകൾ ഉണ്ട്, ശാസ്ത്രധാരിയും, അസ്ത്രധാരിയും. ഇതിൽ ശാസ്ത്രധാരി വിഭാഗത്തിൽ ജഗത് ഗുരു ശങ്കരാചാര്യ സ്വാമികൾ സ്ഥാപിച്ച സമ്പ്രദായമാണ് പ്രസിദ്ധമായ " ദശനാമി " സമ്പ്രദായം. നമ്മൾ പൊതുവെ കേൾക്കുന്ന, പുരി, സരസ്വതി, ഗിരി, ഭാരതി എന്നൊക്കെ പേരുള്ള വിഭാഗം സന്യാസിമാർ ഈ വിഭാഗത്തിൽ വരുന്നു. ആത്മാവിന്റെ മോക്ഷത്തോടൊപ്പം സമാജോദ്ധാരണവും , സാധാരണ ജനങ്ങൾകളെ ആധ്യാത്മിക പന്ഥാവിലൂടെ നടത്തുന്നതുമാണ് ഇവരുടെ ദൗത്യം . 

ഇനിയുള്ള വിഭാഗമാണ്, അസ്ത്രധാരികൾ. നാല് ലക്ഷത്തിലധികം അംഗങ്ങളുള്ള ജൂനാ അഖാഡയിലെ ഭൂരിപക്ഷം സാധുകളും അസ്ത്രധാരികളാണ്. ധർമ്മത്തെ സംരക്ഷിച്ചു നിർത്തുന്നതാണ് ഇവരുടെ മുഖ്യ ദൗത്യം . ആഘോരികൾ , നാഗ സാധുകൾ എന്നൊക്കെ പൊതുവെ വിളിക്കപ്പെടുന്ന ഇവരിൽ തന്നെ നൂറിലധികം വിഭാഗങ്ങളുണ്ട്.  കാശി നഗരത്തിന്റെ രക്ഷകനായ ഭഗവാൻ കാലഭൈരവന്റെ അംശങ്ങളാണ് ഇവർ. ഇവരിൽ ഭൂരിഭാഗവും ഹഠയോഗികളാണ്, എന്ന് മാത്രമല്ല, സാധാരണ മനുഷ്യരിൽ നിന്നും വിഭിന്നമായ, നിദ്രാ, ഭോജന ശീലങ്ങൾ ഉള്ളവരാണിവർ. ഇവർക്ക് ഭയം എന്ന വികാരം തീരെയില്ല.
അതി ഘോരം, അഥവാ ഇതിലും ഘോരമായി മറ്റൊന്നില്ല എന്ന അർത്ഥത്തിലാണ് അഘോരി എന്ന് ഇവരെ വിളിക്കുന്നത് (ഘോരമല്ലാത്തത് എന്ന അർത്ഥത്തിൽ സാധന ചെയ്യുന്നവരുമുണ്ട് )  . പൊതുവെ ഇവർ സാധാരണ ജനങ്ങൾക്കിടയൽ വരാറില്ല . അതായത് സാധാരണ കാശിലും മറ്റും  ജട വളർത്തി ഭസ്മം പൂശി നടക്കുന്നവരിൽ നല്ലൊരു വിഭാഗം വെറും ടൂറിസ്റ്റ് ആകർഷണത്തിനുള്ള മേക്കപ്പ് സാധുകൾ ആണ്. എന്നാൽ ഉഗ്ര സാധനയുള്ള സാധുകളും ഇവിടെയുണ്ട് . അവരോട് നമ്മൾ സംസാരിക്കുന്നതും ചിത്രം എടുക്കുന്നതും ഒന്നും അവർക്ക് വലിയ താൽപ്പര്യം കാണില്ല, ചിലപ്പോളൊക്കെ ചീത്ത പറഞ്ഞോടിക്കുകയും ചെയ്യും. വാരാണസി കഴിഞ്ഞാൽ ഹിമാലയ സാനുകളിലാണ് ഇവർ അധികവും വസിക്കുന്നത് . ചിലപ്പോൾ ബോർഡർ കിടന്ന് ചൈനയിലേക്കും, ടിബറ്റിലേക്കും ഇവർ യാത്ര ചെയ്യാറുണ്ട്. എന്നാൽ 12 വർഷത്തിലൊരിക്കൽ വരുന്ന കുംഭമേളക്കും, 6 വർഷത്തിൽ വരുന്ന അർദ്ധ കുംഭത്തിനും ഇവർ വരും. കുംഭമേള നടക്കുന്നത് ഭാരതത്തിലെ നാല് പട്ടണത്തിലാണ്, സമയമാവുമ്പോൾ ഇവർ അവിടെ എത്തിയിട്ടുണ്ടാവും എന്നാൽ ലക്ഷക്കണക്കിന് വരുന്ന ഇവർ യാത്ര ചെയ്യുന്നത് അപൂർവ്വമായാണ് കാണാറുള്ളത്, ഒരുപക്ഷെ  തീരെ കാണാറില്ല എന്ന് തന്നെ പറയാം. എങ്ങനെയീ പട്ടണങ്ങളിൽ ഇവർ എത്തുന്നു എന്നത് ഇന്നുമൊരു അത്ഭുദമാണ് .

കുംഭത്തിലെ ആദ്യ സ്നാനമായ ഷാഹി സ്നാനത്തിന് അവകാശം ഇവർക്കാണ്. അതിന് ശേഷം മാത്രമാണ് പൊതുജനങ്ങൾക്ക് അവകാശമുള്ളൂ .

ഇത്തരത്തിൽ അസ്ത്ര ശാസ്ത്രധാരികളായ ജൂനാ അഖാഡയെ, ഭൈരവ അഖാഡ എന്നും വിളിക്കാറുണ്ട് .

ഭാരതത്തിലെ വൈദേശിക അക്രമണ സമയത്തും ഈ സന്യാസി ശ്രേഷ്ഠന്മാർ ധർമ്മ സംരക്ഷണത്തിനായി നിലകൊണ്ടു . 

അഫ്ഗാനിൽ നിന്നും പടകൂട്ടി ആബാദലി വന്നപ്പോൽ വൃന്ദാവനം തകർക്കപ്പെട്ടു, ആയിരങ്ങൾക്ക് ജീവൻ നഷ്ടമായി അതിന് ശേഷം മുന്നേറിയ അബാദലിയെ ഗോകുലത്തിൽ വെച്ചു തടഞ്ഞത് നാഗാ സാധുകളാണ്. നഗ്‌നദേഹത്തോടെ ചിതാഭസ്മമണിഞ്ഞ് ത്രിശൂലം കൈയ്യിലേന്തി നിൽക്കുന്ന ഇവർ ആരാണ് എന്ന് അവർക്ക് മനസിലായില്ല. സാധാരണ സൈന്യത്തെ നേരിടുന്ന പോലെ ഇവർക്ക് നേരെ പാഞ്ഞെടുത്ത അഫ്ഗാൻ പട അറിഞ്ഞില്ല, അവർ ഓടിയടുക്കുന്നത്,  മരണത്തിനും മരണമായ കാലഭൈരവനെ തേടിയാണെന്ന്.

ഇവരുടെ മനുഷ്യത്വം തൊട്ട് തീണ്ടിയില്ലാത്ത അക്രമത്തെ തുടർന്ന് അഫ്ഗാൻകാർ യുദ്ധഭൂമി വിട്ട് ഭയന്നോടി .

1664ൽ ഓറങ്കസീബ് വാരാണസി ആക്രമിച്ചപ്പോൾ വാരാണസിയെ കാത്തു രക്ഷിച്ചത് ഇതേ സന്യാസിമാരാണ്. അന്ന് തോറ്റോടിയ മുഗൾ പട ഔറങ്ങസീബിന്റെ മുഖത്തേറ്റ കനത്ത പ്രഹരമായി. പിന്നീട് 1669 ൽ വീണ്ടും ഔറങ്ങസീബ് വലിയൊരു സൈന്യത്തെ വാരാണസി കീഴടക്കാനയച്ചു, 40000 അധികം നാഗ സാധുകളാണ് ആ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. ഔറങ്ങസീബ് വാരാണസി കീഴടക്കിയ അഹങ്കാരത്തിൽ പ്രയാഗ് കുംഭമേള തടയാൻ ശ്രമിച്ചുവെങ്കിലും ഇത്തവണ നാഗ സാധുകളുടെ ത്രിശൂലത്തിന് മുൻപിൽ പിടിച്ചു നിൽക്കാൻ മുകളർക്കായില്ല. ഒടുവിൽ മറാത്താ സൈന്യതോടൊപ്പം സാധുകൾ യുദ്ധം ചെയ്തു കൊണ്ട് കാശി തിരിച്ചു പിടിച്ചു. ഉജ്ജയിനിയിലെ അഹല്യാ ഭായ് ഹോൾക്കറുടെ നേതൃത്വത്തിൽ കാശി ക്ഷേത്രം പുനർനിർമ്മിച്ചു .
 
ഇത്തരത്തിൽ അനവധി ആക്രമണങ്ങൾ നേരിട്ട് ഇന്നും ധർമ്മോദ്ധാരണത്തിനായി നിലനിൽക്കുന്ന പരമ്പരയാണ് ജൂനാ അഖാഡ. 

ഇവർക്ക് രാജാവ് ആരെന്നത് വിഷയമല്ല, 
ഭാര്യയില്ല, കുട്ടിയില്ല, കുടുംബമില്ല, ഭയമില്ല, കാമമില്ല, ലോഭമോഹങ്ങളില്ല. നേടാനായും നഷ്ടപ്പെടാനായുമൊന്നുമില്ല.
സമ്മാനിതനവുള്ള മോഹമോ, അപമാനിതനാവുമെന്ന ഭയമോവില്ല.
ശത്രുവില്ല, മിത്രവുമില്ല. ദിക്കുകളെ അംബരമാക്കി , ഉടലാക്കെ വെണ്ണ് ചാരം പൂശി, പരമാനന്ദലഹരിയിൽ മുഴുകിയിരിക്കുന്ന ഇവരാണ് യഥാർതത്തിൽ  ശിവസേന, ഭഗവാൻ കാലഭൈരവന്റെ സൈന്യം.

No comments:

Post a Comment