ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 April 2020

ധാരണാധ്യാനസമാധികൾ

ധാരണാധ്യാനസമാധികൾ

ധാരണാധ്യാനസമാധികളെ ഒരേ വിഷയത്തിൽ പ്രയോഗിക്കുന്നത് അതിന്റെ യഥാർത്ഥ ജ്ഞാനത്തെ ഉള്ളവാക്കുന്ന സംയമമത്രേ .  

സംയമനത്തിന് ഏഴുനിലയുണ്ട് .
 ( 1 ) ഒരു പ്രതീതിയെ മനസ്സിലുദിപ്പിച്ച് അതേ പ്രകാര ത്തിൽ മനസ്സിനെ നിലനിർത്തുക. (ധാരണ)

( 2 ) ഇന്ദ്രിയങ്ങളെക്കൊണ്ട് വിഷയഗ്രഹണം ചെയ്യിക്കാതാക്കുക.

( 3 ) മറ്റു വൃത്തികളൊന്നും മനസ്സിൽ ഉദിക്കാ താക്കുക.

( 4 ) ഒന്നിൽത്തന്നെ മനസ്സുന്നി മറ്റു ബാഹ്യാ ന്തർവൃത്തികളെയെല്ലാം നിരോധിക്കാൻ പ്രയത്നം വേണ്ടെന്നാവുക (ധ്യാനം)

( 5 ) അഭിമതപ്രത്യയത്തിൽ പ്രജ്‌ഞ ഉറച്ചുനി ൽക്കുക സംപജ്ഞാതസമാധി)

 ( 6 ) ഒരു പ്രതീതിയിൽ മനസ്സുന്നുക എന്നതു വിട്ടു ചിത്തത്തെ പ്രതീതി രഹിതമാക്കിയ തുകൊണ്ട് സ്ഥൂലശരീരത്തിൽ പ്രജ്ഞയില്ലാ താവുക.

 ( 7 ) അങ്ങനെ പ്രജ്ഞ സൂക്ഷ്മശരീരത്തിൽ കേന്ദ്രീഭവിച്ചതുകൊണ്ട് സൂക്ഷ്മലോക വിഷ യജ്ഞാനമുണ്ടാവുക .

 വൃക്ഷം എന്നു കേൾക്കുമ്പോൾ ഒരു സവിശേഷ വൃക്ഷത്തെപ്പറ്റിയേ പ്രതീതി വരൂ. ഇതിന്ന് സവിശേഷചിന്തയെന്നു പേർ. ഇനിയൊരു വൃക്ഷമെന്നില്ലാത്ത വൃക്ഷപ്രതീതിക്ക് നിർവ്വി ശേഷ ചിന്തയെന്നും . 

സവിശേഷചിന്ത സംപ്രജ്ഞാതസമാധിയും നിർവിശേഷചിന്ത അസംപ്രജ്ഞാതസമാ ധിയുമാണെന്നു  യോഗ സൂത്രം  വിവരിക്കു ന്നു . ഒരു വസ്തുവിന്റെ സവിശേഷപ്രതീതി മാനസശരീരത്തിലും നിർവ്വിശേഷപ്രതീതി കാരണ ശരീരത്തിലുമാണുണ്ടാവുന്നത് . 

സംപ്രജ്ഞാതസമാധിസ്ഥന്റെ ചിത്തത്തിൽ ഏതെങ്കിലും ഒരു വൃത്തിയൊഴികെ മറ്റെല്ലാം ശാന്തമായിരിക്കും , അസംപജ്ഞാത സമാധിയിൽ സർവ്വവും ശാന്തമായി കാണപ്പെടു ന്നു . അസംപ്രജ്ഞാതസമാധിയിൽ പ്രജ്ഞ യ്ക്ക് അവലംബമില്ലായ്കയാൽ, യോഗിയു ടെ പ്രജ്ഞ സ്ഥൂലശരീരത്തെ വിട്ട് കാമശരീരത്തിൽ കേന്ദ്രീഭവിക്കുന്നു .

 യോഗിയുടെ കാമശരീരം സംസ്കൃതമായിരി ക്കുമ്പോൾ യോഗിക്കു കാമശരീരം വഴിയായി ഭുവർല്ലോക വിഷയഗ്രഹണമുണ്ടാകുന്നു . ഈ അപൂർവ്വ വിഷയഗ്രഹണമാണ് ' പ്രജ്ഞാലോകം ' . 

കാമശരീരം മുഖേന ഭുവർല്ലോക ജ്ഞാനം നേടുന്ന യോഗി , മൂലാധാരത്തിൽ ഉറങ്ങി ക്കിടക്കുന്ന കുണ്ഡലിനീ ശക്തിയെ ഉണർ ത്തിയിട്ടില്ലെങ്കിൽ , സമാധിയിൽ കൈവന്ന ഭുവർലോകാനുഭവങ്ങളെ തന്റെ പ്രജ്ഞ സ്ഥൂലശരീരത്തിലേക്ക് തിരിച്ചുവരുന്ന തോടുകൂടി നിശ്ശേഷം വിസ്മരിച്ചുകളയുന്നു . അതിനാൽ കുണ്ഡലിനിയെക്കൊണ്ടു ചക്രഭേദനം ചെയ്യിക്കുന്നത് യോഗിക്ക് അത്യാവശ്യമാണ് . 

" ചക്രങ്ങൾ പ്രാണമയാദി ശരീരങ്ങളിലെല്ലാമുണ്ടെങ്കിലും , ഒരു ശരീരചക്രത്തിന്ന് മറ്റൊരു ശരീരചക്രവുമായി യാതൊരു യോജിപ്പുമില്ല . 

കാരണശരീരത്തിലെ ( വിജ്ഞാനമയകോ ശത്തിലെ ) മൂലാധാരചക്രത്തിൽ ചുറ്റുന്ന ശക്തി മനോമയകോശത്തിലെ മൂലാധാര ത്തിലും , അതിലൂടെ കാമമയശരീരത്തിലെ മൂലാധാരത്തിലും , അതിലൂടെ പ്രാണമയ ശരീരത്തിലെ മൂലാധാരത്തിലും ചുറ്റുന്നു. എന്നാൽ പ്രാണമയകോശത്തിലെ ചക്രങ്ങൾ എപ്പോഴും ഉപരിതലത്തിലും , മറ്റു കോശങ്ങളിലേതുകൾ പലപ്പോഴും ഉള്ളിലും ചിലപ്പോൾ മുകളിലുമായി നിലകൊള്ളുന്നു . 

വൈഷ്ണവീശക്തി ഓരോ ചകമദ്ധ്യത്തിൽ നിന്ന് അതതിന്റെ അത്രയത്ര അരങ്ങളായി , ശാഖകളായി , പ്രസരിക്കുന്നു . ഈ അരങ്ങ ളുടെ മുകളിലും താഴെയുമായി വൈഷ്ണവീ ശക്തിമൂലം ഉപശക്തികൾ , കൊട്ടമടച്ചിൽ പോലെ , ചുറ്റുന്നതിനാൽ , അരങ്ങളുടെ എണ്ണത്തിനൊത്ത ഭംഗതരംഗങ്ങളെക്കൊ ണ്ട് നിമ്നോന്നതമായ ആവർത്തത്തെ അത്രയും ദളങ്ങളുള്ള പദ്മമായി തോന്നി ക്കുന്നു . കുണ്ഡലിനീശക്തിയുടെ ഈ ഊർമികാസ്ഫുലിംഗങ്ങൾ , സുഷുമ്നയിൽനിന്ന് നാളങ്ങളിലൂടെ ചകങ്ങളിൽ പ്രസരിക്കു മ്പോൾ , ആ ചകങ്ങളിൽച്ചുറ്റുന്ന വൈഷ്ണവീശക്തിയോട് കൂടിക്കലർന്നു ചുറ്റുന്നതു കൊണ്ട് , അവ യുടെ ഉരയൽമൂലം അതിതീവ്രതേജസ്സിനെ പ്രാപിച്ചുകൊണ്ട് ചക്രാരങ്ങ ളിലൂടെ നിർഗമിച്ചു സ്‌നസകൾ വഴിയായി ശരീരമാസകലം വ്യാപിക്കുന്നു . 

പ്രധാനമായി കുണ്ഡലിനീശക്തിയാണ് ശരീരോഷ്ണത്തെ നിലനിർത്തുന്നത് . അങ്ങനെ കുണ്ഡലിനീശക്തി മൂലാധാ രത്തിൽനിന്ന് പുറപ്പെട്ടു , സുഷുമ്നയിലൂടെ കയറി , ചകങ്ങളിൽ പ്രവേശിച്ചു , ചക്രാര ങ്ങൾ വഴിയായി സ്‌നസകളിലെല്ലാം പ്രസ രിക്കുന്നതോടുകൂടി അത് ജീവാത്മാവിന്റെ ഇച്ഛാജ്ഞാനകിയാഭാവങ്ങളോടു സംയോ ജിക്കപ്പെടുന്നു .

 കുണ്ഡലിനീശക്തിയോടു കൂടിക്കലർന്ന ജീവ രോചിസ്സിനെ " ഊർജസ്സ് ' എന്നു പറയും .

 ഗുരൂപദേശം കൂടാതെ കുണ്ഡലിനീശക്തി യെ ഒരിക്കലും ഉണർത്താൻ ശ്രമിക്കരുതെ ന്നു യോഗാചാര്യന്മാർ വിലക്കുന്നു .

 കുണ്ഡലിനീശക്തി ഉണരുന്നതോടു കൂടി മനുഷ്യനിലുള്ള എല്ലാ ഗുണങ്ങളും ഒപ്പം പ്രബലീഭവിക്കുന്നതിനാൽ, അതിന്നു മുമ്പായി ദുർഗുണങ്ങളെയെല്ലാം അകറ്റി ക്കളയുന്നത് അത്യാവശ്യമാണ് .

 അതുകൊണ്ട് യോഗത്തിന്റെ അന്തരംഗ ങ്ങളായ ധാരണാധ്യാനസമാധികളെ അഭ്യ സിക്കുന്നതിനു മുമ്പായി , ബാഹ്യാംഗങ്ങളായ യമനിയമങ്ങളെ ശീലിച്ചുകൊള്ളണമെന്നു യോഗിമാർ നിഷ്കർഷിക്കുന്നത് . 
" നാവിരതോ ദുശ്ചരിതാന്നാ ശാന്തോ നാസമാഹിതാ , നാശാന്ത മാനസാ വാപി പ്രജ്ഞാനേനെനമാപയാൽ ' എന്നു ശ്രുതിയുമുണ്ട് . 

കുണ്ഡലിനീശക്തിയെ ചകങ്ങളിലൂടെ കൊ ണ്ടുനടത്തേണ്ടുംക്രമം എല്ലാവരിലും ഒന്ന ല്ലാത്തതിനാൽ , അതിന്നു സർവ്വസാമാ ന്യമായ വിധി കല്പിക്കപ്പെടാവുന്നതല്ല .

 ദുർല്ലഭം ചിലരിൽ ഈ ശക്തി ആകസ്മിക മായുണർന്നു ദിവ്യദൃഷ്ടി മുതലായ സിദ്ധി കൾ തനിയേ ഉല്പാദിപ്പിക്കപ്പെട്ടു എന്നു വരാവുന്നതാണ് . പക്ഷേ , 

' ഏതദ്ധി ദുർലഭതരം ലോകേ ജന്മ യദീ ദൃശം . ' കുണ്ഡലിനീശക്തി അധോമുഖിയായി അണുക്കളെയും ഊർധ്വമുഖിയായി അണുക്കളിലെ സ്പന്ദനശക്തിയെയും ഉളവാക്കു ന്നു . 

ശരീരഭേദഘടകമായ അണുസ്പന്ദനശക്തി കുണ്ഡലിനിയാൽ ഉണർത്തപ്പെടുമ്പോൾ , ഇന്ദ്രിയങ്ങളുടെ വിഷയഗ്രഹണശക്തി വർധിക്കുന്നതിനാലത്ര കുണ്ഡലിനി സർവ സിദ്ധികൾക്കും കാരണമാകുന്നത് .

 ഉപാധികളിലൂടെയല്ലാതെ ഒരു ശക്തിയും പ്രവർത്തിക്കുന്നില്ല . ഓരോ ശക്തിയും സ്വായത്തമായ മാത്രാവരണത്തിലൂടെ പ്രവർത്തിക്കു ന്നതായേ നമുക്കനുഭവപ്പെടൂ .

 കുണ്ഡലിനീശക്തിയുടെ അതിസ്ഥൂലമായ ആവരണം യോഗിദൃഷ്ടിക്ക് അസംഖ്യം അഗ്നികണം കൂടിച്ചേർന്നു സൂക്ഷ്മതരമായ മോതിരംപോലെ കാണപ്പെടും . അതിലെ പരമാണുപരമ്പര , അന്യാന്യം സ്പർശിക്കുന്നി ല്ലെങ്കിലും , സ്വപരിധിയിൽ അത്രയും വേഗ ത്തിൽ ചുറ്റുന്നതു കൊണ്ട് അങ്ഗുലീയാകൃതി സംഭവിക്കുന്നു . 

വിദ്യുച്ഛക്തിക്ക് വിദ്യുൽക്കണങ്ങളെന്നപോലെ , കുണ്ഡലിനിക്ക് ഈ ഊർമികാസ്ഫു ലിംഗങ്ങൾ ഉപാധിയായിത്തീരുന്നു . വിദ്യുച്ഛക്തികണങ്ങളിലെന്നപോലെ , പുംസ്ത്രീഭേദം കുണ്ഡലിനീകണങ്ങളിലുമുണ്ട് . എങ്കിലും കുണ്ഡലിനിക്ക് ആകപ്പാടെ സ്ത്രീത്വമാണ് അധികമായുള്ളത് .

 പിണ്ഡാണ്ഡത്തിൽ സ്ഥിതിചെയ്യുന്ന കു ണ്ഡലിനിയെന്നതുപോലെ , ബ്രഹ്മാണ്ഡത്തി ൽ സ്ഥിതിചെയ്യുന്ന സമഷ്ടി ജീവശക്തിക്കു ത്രിപുരസുന്ദരിയെന്നും പേർ പറയപ്പെടുന്നു . 

കുണ്ഡലിനി എന്ന ബ്രാഹ്മീകശക്തി ഭൂഗോള മധ്യസ്ഥമായ ബഡവാഗ്നി മണ്ഡലത്തിൽനിന്ന് മൂലാധാരത്തിലൂടെയും പ്രാണശക്തിയാകു ന്ന വൈഷ്ണവീശക്തി ബ്രഹ്മാണ്ഡ ഹൃദയ മാകുന്ന ആദിത്യമണ്ഡലത്തിൽനിന്ന് സ്വാധിഷ്ഠാനത്തിലൂടെയുമാണ് മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത് .  അദൈ്വതമാർത്താണ്ഡ ' മെന്ന ഒരു നവീനസംസ്കൃതഗ്രന്ഥം ഐമ്പ തു ചക്രങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ടെന്ന് ആർതർ ആവലൻ പറയുന്നു . പ്രപഞ്ചസാര  വ്യാഖ്യാതാവ് ഒമ്പത് ചക്രങ്ങളുണ്ടെന്നു പറയു ന്നു : " മൂലാധാരസ്വാധിഷ്ഠാനമണിപൂരകാ നാഹത വിശുദ്ധിലംബികാജ്ഞാകലാ ബ്രഹ്മരന്ധഷു സപ്താഷ്ടദ ശദ്വാദശപഞ്ചാ ശദ്ദലാനി പദ്മാനി . 

എന്നാൽ 
( 1 ) മൂലാധാരം 
( 2 ) സ്വാധിഷ്ഠാ നം 
( 3 ) മണിപൂരം 
( 4 ) അനാഹതം 
( 5 ) വിശുദ്ധി 
( 6 ) ആജ്ഞ 
( 7 ) സഹസാരം 
എന്നീ സപ്തചക്രമാണ് അതിപ്രധാനം . 

 അന്നമയകോശത്തിൽ ചക്രങ്ങളില്ല . ചക്ര ങ്ങളെ അന്നമയകോശാവയവങ്ങളോടു സംബന്ധപ്പെടുത്തിപ്പറയുന്നത് അവ അന്ന മയകോശത്തിലെ ഓരോ അവ യവത്തിനു നേരെ മുമ്പിലായി പ്രാണമയകോശത്തിന്റെ ബാഹ്യതലത്തിൽ കാണപ്പെടുന്നതു കൊണ്ടു മാത്രമാണ് . 

മൂലാധാരാദി ചക്രങ്ങളുടെ സ്ഥിതി സൂക്ഷ്മശ രീരത്തിലാണെങ്കിലും , ചക്രങ്ങൾ സ്ഥൂലസൂ ക്ഷ്മകാരണത്രയത്തിലും വ്യാപരിക്കുന്നുണ്ട് . ഈ സ്ഥൂലശരീരം സ്ഥൂലോത്തര ശരീരമായ പ്രാണമയകോശമാണെന്ന് ഓർമിപ്പിച്ചുകൊ ള്ളട്ടെ . 

അത്രമാത്രമല്ല , തിര്യങ്മാനുഷദേവ യോനീ ശരീരങ്ങളിലെല്ലാം ചക്രങ്ങളുണ്ട് . 

മൂലാധാര - സ്വാധിഷ്ഠാന - മണിപൂരാ - നാഹ ത - വിശുദ്ധ്യാ - ജ്ഞാ - സഹസ്രാരസപ്ത ചക്രങ്ങൾ അന്നമയ - പ്രാണമയ - കാമമയ - മനോമയ - വിജ്ഞാനമയാ - നന്ദമയാ - ദി സപ്തകോശങ്ങളായും കരുതപ്പെടുന്നുണ്ട് . മൂലാധാരാദി ചകങ്ങളിലൂടെയാണ് ത്രിമൂർ ത്തികളിൽനിന്ന് പുറപ്പെടുന്ന ഈശ്വരചൈ തന്യം - പുരാണങ്ങളിൽ " ത്രിസ്രോതസ്സേന്നു കീർത്തിക്കപ്പെടുന്ന ഗംഗ - ശരീരങ്ങളിൽ പ്രവേശിക്കുന്നതെന്നും ഓർമിക്കേണ്ടതാണ് . 

ഓരോ ചക്രത്തിന്റെയും സ്ഥാനം യോഗശാ സ്ത്രപ്രകാരം ഇങ്ങനെയാണ് :

 ( 1 ) മൂലാധാരം - ഗുദമേഢ്റാന്തരാളാ 
( 2 ) സ്വാധിഷ്ഠാനം - ലിങ്ഗോപരിദേശം 
( 3 ) മണിപൂരം - നാഭിസ്ഥാനം 
( 4 ) അനാഹതം - ഹൃദയം 
( 5 ) വിശുദ്ധി - കണ്ഠം 
( 6 ) ആജ്ഞ - ഭൂമദ്ധ്യം 
( 7 ) സഹസാരം - ശിരസ്സ് . 

ഈ സ്ഥാനം മുൻനിർത്തി സ്വാധി ഷ്ഠാനത്തിന് പ്ലീഹാചക്രമെന്നും മണിപൂര ത്തിന് നാഭീചക്രമെന്നും അനാഹതത്തിന് ഹൃച്ചക്രമെന്നും വിശുദ്ധിചക്രത്തിന് ഗ്രീവാ ചക്രമെന്നും ആജ്ഞാചക്രത്തിന് ലലാട ചക്രമെന്നും സഹസാരത്തിന് ശിരശ്ചക്ര മെന്നും പേർ വന്നു .

No comments:

Post a Comment