നന്ദി ശിവനില്‍ ലയിച്ച മനസ്സ്
അനന്തമായ കാത്തിരിപ്പിന്റെ പ്രതീകമാണ് നന്ദി. ക്ഷമയോടെയുള്ള കാത്തിരിപ്പ് ഏറെ പ്രശംസനീയമായൊരു ഗുണമാണ്. സ്വാസ്ഥമായി, ശാന്തമായി കാത്തിരിക്കുവാന് കഴിയുന്ന ഒരാള്‍ സ്വാഭാവികമായും ധ്യാനശീലനായിരിക്കും,"നാളെ ശിവന് എന്റെ മുമ്പില്‍ പ്രത്യക്ഷനാവും" എന്ന പ്രതീക്ഷയോടെയല്ല നന്ദി കാത്തിരിക്കുന്നത്. അദ്ദേഹം ഒന്നും തന്നെ ആശിക്കുന്നില്ല. അനന്തമായ കാത്തിരുപ്പ് അതുതന്നെയാണ് നന്ദിയുടെ തപസ്സ്, അതൊരു വിശേഷ ഗുണമാണ്, സ്വീകാര്യക്ഷമതയാണ് അത് സൂചിപ്പിക്കുന്നത് . ക്ഷേത്രത്തിലേക്കു പ്രവേശിക്കും മുമ്പേ നമ്മുടെ മനസ്സും നന്ദിയുടേതുപോലെയാവണം. തികച്ചും ശാന്തവും ശുദ്ധവുമായ മനസ്സ്. ആഗ്രഹങ്ങള്‍ തീര്‍ത്തും ഒഴിഞ്ഞ് ശിവനില്‍ ലയിച്ച മനസ്സ്, സ്വര്‍ഗ പ്രാപ്തിയോ, സുഖാനുഭവങ്ങളൊ ഒന്നും ചിന്തകളെ കലുഷമാക്കുന്നില്ല. ഭഗവാന്റെ മുമ്പില്‍ നിശ്ചിന്തനായി കാത്തിരിക്കാനുള്ള അവസരം അതുതന്നെയാണ് ഏറ്റവും വലിയ അനുഗ്രഹം.
No comments:
Post a Comment